മനാമ: വിവാഹ ധൂർത്തിനും ആഡംഭരത്തിനുമെതിരെ കെഎംസിസി ബഹ്‌റൈൻ വിവിധ മുസ്ലിം സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് മനാമ അൽരാജ സ്‌കൂളിൽ സംഘടിപ്പിച്ച സമ്മേളനം ജനബാഹുല്യം കൊണ്ടും സംഘടനകളുടെ പങ്കാളിത്തം കൊണ്ടും ഏറ്റവും ശ്രേദ്ധേയമായി.

സംഘടനകൾ സമൂഹത്തെ നന്മയിലേക്ക് നയിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ വാഗ്മി സിദ്ദിഖലി രാങ്ങാട്ടൂർ അഭിപ്രായപെട്ടു. ഒരു കാൻസർപൊലെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന വിവാഹ ധൂർത്ത് പോലുള്ള വിപത്തുകൾക്കെതിരെ കൂട്ടായ യത്‌നത്തിലൂടെ ചെറുത്തു തോൽപ്പിച്ചാൽ നമുക്ക് എല്ലാ വിഭാഗത്തിന്റെയും പിന്തുണ കിട്ടുമെന്നകര്യത്തിൽ സംശയമില്ല. പരിശുദ്ധ ശരീഅത്ത് വെല്ലുവിളി നേരിട്ട ഘട്ടത്തിലും, മതമില്ലാത്ത ജീവൻ വന്നപ്പോഴും, സ്‌കൂളിന്റെ സമയം മാറ്റി മദ്രസ്സയെ അവതാളത്തിലാക്കുന്ന സമയത്തും, നമ്മൾ ഒന്നിചിരിന്നു നേരിട്ടു. അത് തന്നെയാണ് പണ്ഡിത ധർമ്മം. സമൂഹത്തിൽ വളർന്നു വരുന്ന ഇത്തരം തിന്മകൾ ഇല്ലാതാക്കുന്നതിൽ എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ട്.അത് ഒരു മഹല്ലിലെ ഖാടിയുടെയോ, പ്രസിഡന്റിന്റെയോ,പണ്ടിതന്റെയോ മാത്രം ഉത്തരവാദിത്വമല്ല.

വിവാഹ ധൂർത്തിനെതിരെയുള്ള കാംപയിനുവേണ്ടി മുസ്ലിം ലീഗിന്റെ ഈ തീരുമാനം എടുത്തു കഴിഞ്ഞപ്പോൾ തിരുവനന്തപുരത്ത് ഇസ്ലാമല്ലാത്ത സുഗതകുമാരിയാണ് പറഞ്ഞത് ലീഗിന്റെ ഈ തീരുമാനത്തിന് ഞാൻ കൈ കൂപ്പുന്നുവെന്ന്. ലീഗിന്റെ പ്രഖ്യാപനം ശരിവെക്കുന്നതായിരുന്നു സുഗതകുമാരിയുടെ അഭിപ്രായ പ്രകടനം. വാക്കുകളിലല്ല ഇനി പ്രവർത്തി പദത്തിൽ കൊണ്ടുവരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. കേരളത്തിൽ മുസ്ലിം ലീഗ് തുടങ്ങിവച്ച കാംപയിൻ ഏറ്റെടുത്തുകൊണ്ട് ബഹ്‌റൈൻ കെ എം സി സി എല്ലാ മുസ്ലിം സംഘടനകളെയും അണി നിരത്തി തുടങ്ങുന്ന കാംപയിൻ അഭിനന്ദന മർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചെർത്തു .

ധൂർത്തിനെ ഒരു രീതിയിലും ഖുർആൻ അനുവദിക്കുന്നില്ലെന്ന് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ പറഞ്ഞു. ദൂരത്ത് നടത്തുന്നവനെ അല്ലാഹു ഉപമിചിട്ടുള്ളത് പിശാചിന്റെ കൂട്ടാളിയായിട്ടാണെന്നു അദ്ദേഹം ഓർമിപ്പിച്ചു. ദൂരത്തും ആർഭാടവും ഈ കാലഘട്ടത്തിലെ മുഘമുദ്രയാണ്. അത് കേവലം ഒരു വിവാഹവുമായി ബന്ധപ്പെട്ടു കൊണ്ട് മാത്രമുള്ളതല്ല.

രാഷട്രീയപാർട്ടികൾക്കും മത സംഘടനകൾക്കും, വ്യക്തികൾക്കും, കുടുംബങ്ങൾക്കും ദുർവ്യയം ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമ്പോൾ മാത്രമേ ഇങ്ങനെ യുള്ള കാംപയിനുകൾക്ക് പ്രസ്‌ക്തിയുള്ളൂവെന്നു കെ.ഐ.ജി.പ്രസിഡന്റ് സയിദ് റമദാൻ നദുവി അഭിപ്രായപെട്ടു.

വിവാഹത്തിനു വളരെ പ്രാധാന്യം നല്കിയ മതമാണ് ഇസ്ലാം. ലാളിത്യ മെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. വൈവാഹിക രംഗത്തും വളരെ ലാളിത്യമാണ് കല്പിച്ചിട്ടുള്ളത്. പകരം വളരെ വലിയ മാമാങ്ക മായി ഇന്ന് ചടങ്ങുകൾ മാറികൊണ്ടിരിക്കുന്നു. ഇതിനു എല്ലാവരും ഉത്തരവാദികളാണ് .സമൂഹത്തിൽ ഇതിനു വേണ്ടത്ര ബോധ വല്ക്കരണം ഉണ്ടാകുന്നില്ലെന്ന് ഐ.സി.എഫ്.നെ പ്രധിനിധീകരിചെത്തിയ എം സി.അബ്ദുൽ കരീം അഭിപ്രായപെട്ടു.

സമ്പൂർണ്ണമായ ഒരു ബോധവല്കരണം സമൂഹത്തിനു അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും അവരുടെ സ്വന്തം വീട്ടിൽ നിന്ന് തന്നെ ഇതിനെതിരെ പ്രവർത്തനം തുടങ്ങട്ടെ എന്ന് അൽ അൻസ്വാറിനെ പ്രതിനിധീകരിച്ച് സലാഹുദീൻ അയൂബി പറഞ്ഞു. മുസ്ലിം ലീഗും കെ എം സി സി യും ഏറ്റെടുത്തിട്ടുള്ള ഈ കാമ്പയിൻ യുവാക്കളും പിതാക്കളും ഏറ്റെടുത്ത് മാത്രുകയാവണമെന്ന് സുഹൈൽ മേലടി
പറഞ്ഞു. വരും തലമുറകൾക്ക് കൂടി അവകാശപെട്ട സമ്പത്തിനെയാണ് ഈ ധൂർത്തിലൂടെ ദുർവ്യയം ചെയ്യുന്നത്.

വിവാഹ വേദികളിലെ ധൂർത്ത് കൂട്ടായ പ്രവർത്തനം കൊണ്ട് ഇല്ലാതാക്കുവാൻ സാധിച്ചേക്കുമെന്ന് ഇസ്ലാഹി സെന്റെർ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. വിവാഹങ്ങളിലെ വിവിധങ്ങളായ ദൂർത്തിനെതിരെ നാം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ഐ.സി.എസ്. പ്രതിനിധീകരിചെത്തിയ ഐ.പി.സി അബ്ദുള്ള മുസലിയാർ അഭിപ്രായപെട്ടു. കെ എം സി സി ബഹ്‌റൈൻ പ്രസിഡന്റ് എസ്.വി.ജലീൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും സെക്രട്ടറി പി.വി സിദ്ദിഖ് നന്ദിയും പറഞ്ഞു.