കെഎംസിസി ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പി.എച്ച്.അബ്ദുൽ റഷീദും ജനറൽ സെക്രട്ടറിയായി തേവലക്കര ബാദുഷയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അബ്ദുൽ ഖാദർ ചേലക്കര (ട്രഷറർ), നവാസ് കുണ്ടറ (ഓർഗനൈസിങ് സെക്രട്ടറി), അബ്ദുൽ സലിം കാഞ്ഞാർ, ജാഫർ സാദിഖ് തങ്ങൾ പാടൂർ, ഫിറോസ് പന്തളം, നിസാർ നെടുങ്കണ്ടം(വൈസ് പ്രസിഡന്റ്), ഷാനവാസ് കായംകുളം, റാഷിദ് അവിയൂർ, മുഹമ്മദ് ഹനീഫ, നിസാമുദീൻ കൊല്ലം (ജോ.സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ.