മനാമ: കെഎംസിസി ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റിയുടെ ജീവകാരുണ്യ പദ്ധതിയായ 'സ്‌നേഹതീരം 2016 - 17' ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷ ചടങ്ങിൽ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളാണ് നിർവഹിച്ചത്. ആദ്യ സഹായ ധനം സൗത്ത് സോൺ മുൻ പ്രസിഡന്റ് കെ എം സൈഫുദീൻ ഹൈദരലി തങ്ങൾക്കു കൈമാറി. തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ നിർധനർക്കായുള്ള വിവിധ ജീവകാരുണ്യ പദ്ധതികളാണ് സ്‌നേഹതീരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, പ്രവാസി കമ്മിഷൻ അംഗം സോമൻ ബേബി, നജീബ് കാന്തപുരം, ബിനു കുന്നന്താനം, എസ്.എം.അബ്ദുൽ വാഹിദ്, സൗത്ത് സോൺ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ റഷീദ്, തേവലക്കര ബാദുഷ, അബ്ദുൽ ഖാദർ, റാഷിദ് അവിയൂർ, അബ്ദുൽ സലിം കാഞ്ഞാർ തുടങ്ങിയവർ സംബന്ധിച്ചു.