ഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന ശിഹാബ് തങ്ങൾ സ്‌നേഹ സ്പർശം പ്രവാസി പെൻഷൻ പദ്ധതി കഴിഞ്ഞ വർഷത്തിലെ 20 പേരിൽ നിന്നും 50 പേരിലേക്ക് രണ്ടാം വർഷമാകുമ്പോഴേക്കും വിപുലീകരിക്കപ്പെട്ടി രിക്കുകയാണ്. മാസത്തിൽ ആയിരം രൂപ വീതമാണ് നല്കി വരുന്നത്.

വർഷങ്ങളോളം ബഹറിനിൽ ജോലി ചെയ്ത് നിരവധി മാറാ രോഗങ്ങളുമായിഅവസാനം  ഒരുനേരത്തെ മരുന്നിനു പോലും വകയില്ലാതെ നാട്ടിൽ കഴിയുന്ന മുൻ ബഹ്‌റൈൻ പ്രവാസികളുടെ ദൈനൃത ഏത് മനുഷൃരെയുംഒന്നിരുത്തി ചിന്തിപ്പിക്കുന്നതാണെന്ന് ജില്ലാ കോഓർഡിനേറ്ററായ യൂസഫ് കൊയിലാണ്ടി സാക്ഷൃപ്പെടുത്തുന്നു.

ഈ റമളാൻ മാസത്തിൽ 50പേരുടെയും പെൻഷൻവിതരണ വേളയിൽ നിരവധി മുൻ പ്രവാസികളുടെ വളെര ദയനീയമായ കാഴ്ചകൾ കാണാനിടയായി.കിഡ്‌നി,കാൻസർ,ഹൃദയ സംബന്ധമായതുമായ നിരവധി അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നതായി പെൻഷൻ പദ്ധതി കൺവീനർഅഷറഫ് തോടന്നൂര് അറിയിച്ചു.കേരളാ മുഖൃ മന്ത്രി ഉമ്മൻ ചാണ്ടി ഉൽഘാ
ടനം ചെയ്ത ഈ പദ്ധതി നിരവധി പേർക്ക് പ്രയോജനകരമാണ്.

38 വർഷത്തെ കെ.എം.സി.സിയുടെ പ്രവർത്തന പാതയിൽ വൃതൃസ്തങ്ങളായ നിരവധി പദ്ധതികൾകോഴിക്കോട് ജില്ലാ കമ്മറ്റി ഏറ്റെടുത്ത് നടത്തുകയുണ്ടാ യി.'തണൽ' ഭവന പദ്ധതിപ്രകാരം കോഴിക്കോട് ജില്ലയിൽ13 വീടുകൾ നിർമ്മിച്ചു നൽകി വീടില്ലാത്തവന്റെ മുൻപിൽ ഒരാശ്വാസമായി കെ.എം.സി.സി.ജില്ലാ കമ്മറ്റി മാറി. 13 നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹ സ്വപ്നംസാക്ഷാത്കരിച്ചുകൊണ്ട്‌വിവാഹ സംഗമം' വടകരയിൽ നടത്തി.

രക്ത ദാനത്തിന്റെ പ്രാധാനൃം വിളിച്ചോതുന്ന രീതിയിൽ ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം 'ജീവസ്പര്ഷം' എന്ന പേരിൽ രക്തദാന പ്രവർത്തനംനടത്തി ബഹറിനിലെ ആരോഗ്യ വകുപ്പിന്റെയും ഇന്ത്യൻ എംബസിയുടെയുംപൊതു സമൂഹത്തിന്റെയും ആദരവുകൾ ഏറ്റുവാങ്ങി'.ഹരിത ഹെൽത്ത് കെയർ പദ്ധതി'യിലൂടെ സൽമാനിയ ഹോസ്പിറ്റലിന് 10 വീൽചെയറും,വടകര,കൊയിലാണ്ടി,നൊച്ചാട്,പേരാമ്പ്ര എന്നീ ഹോസ്പിറ്റലുകളിലായി അംഗ വൈകലൃം സംഭവിച്ചവർക്കു വേണ്ടി 8വീൽചെയറുകൾ നൽകിയിട്ടുണ്ട്.കിഡ്‌നി കെയർ കൃാമ്പിലൂടെ നിരവധി പേരുടെ രോഗ നിർണ്ണയം നടത്താൻ കഴിഞ്ഞു.

പതിനായിരത്തോളം പേർക്ക്പ്രതൃക്ഷമായും,ഒട്ടേറെ പേർക്ക് പരോക്ഷമായും,ഉപകാര പ്രദമായശിഹാബ് തങ്ങൾ ജീവജലംകുടിവെള്ള പദ്ധതി50 കിണറുകളാണ് നിർമ്മിച്ചു പൊതു സമൂഹത്തിനു നല്കുന്നത്. ഇതിൽ40 കിണറുകളും പൂർത്തീകരണത്തിൻെ വക്കിലാണ്.ഇത്തരം സംരംഭങ്ങളുമായി നിരന്തരം സഹകരിക്കുന്നവരെ പ്രതേൃകം സ്മരിക്കുകയുംകാലങ്ങളായി നമ്മളിലൊരാളായി ജീവിച്ച നമ്മുടെസഹോദരങ്ങൾക്കൊരു സ്നേഹസ്പർശമായ് ഈപദ്ധതിയെ മാറ്റാൻ എല്ലാ പ്രവാസി സഹോദരങ്ങളും സഹകരിക്കണമെന്ന് പ്രസിഡന്റ് ടി പി മുഹമ്മദലി യും ജനറൽ സെക്രട്ടറി എ പി ഫൈസലും അഭ്യർത്തിച്ചു. 33782478,39841984