- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കെ എം സി സി യുടെ ബഹ്‌റൈൻ ദേശീയ ദിനാഘോഷ ഉത്ഘാടന ചടങ്ങിൽ വൻ ജന പങ്കാളിത്തം ശ്രദ്ധേയമായി
മനാമ: തന്റെ സമ്പത്തിൽ നിന്നും സമൂഹത്തിലെ പാവപ്പെട്ടവർക്ക് കൂടി നൽകുന്നവരാണ് യഥാർഥ വിവേകികളെന്ന് പ്രമുഖ വാഗ്മി കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി അഭിപ്രായപെട്ടു. 43 മത് ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചു കെ എം സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഉത്ഘാടന ചടങ്ങിൽ 'പ്രവാസത്തിന്റെ നന്മ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായി
മനാമ: തന്റെ സമ്പത്തിൽ നിന്നും സമൂഹത്തിലെ പാവപ്പെട്ടവർക്ക് കൂടി നൽകുന്നവരാണ് യഥാർഥ വിവേകികളെന്ന് പ്രമുഖ വാഗ്മി കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി അഭിപ്രായപെട്ടു. 43 മത് ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചു കെ എം സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഉത്ഘാടന ചടങ്ങിൽ 'പ്രവാസത്തിന്റെ നന്മ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു വിശ്വാസങ്ങളെ പോലെതന്നെയാണ് അഗതികളും അനാഥരും നിരാലംബരും നിരാശ്രയരുമായവർക്ക് സമ്പത്തിന്റെ വിഹിതം നൽകുക എന്നത്. അത് തന്നെയാണ് ഏറ്റവും വലിയ പുണ്യവും.
ഒരു അനാഥയുടെ തലമുടിയിൽ സ്‌നേഹത്തോടെ ഒന്ന് തലോടിയാൽ പോലും തന്റെ പാപങ്ങൾ പൊറുക്കപ്പെടുമെന്നും പ്രാവാസികളായ പാവപ്പെട്ടവനെ സഹായിക്കുന്ന പ്രവാസി ബൈത്തുറഹ്മ പദ്ധതിയും പാപങ്ങൾ പൊറുക്കപ്പെടാൻ കാരണാമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ നന്മയുടെ സംരംഭത്തിൽ പങ്കെടുക്കുന്നത് പാപമോചനത്തിന്റെ വഴിതന്നെയാനെന്നും അദ്ദേഹം പറഞ്ഞു. അത് വഴി നല്ല രീതിയിലുള്ള മരണത്തിനു കാരണമാകും. നന്മ ചെയ്യുന്നതിൽ പ്രവാസി സമൂഹവും പ്രത്യേകിച്ചു കെ എം സി സി യും എന്നും മുന്നിലാണ്. അതുകൊണ്ടാണ് പ്രവാസികളായ പാവപ്പെട്ടവർക്ക് വീട് വെക്കാൻ ബഹ്‌റൈൻ കെ എം സി സി തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ കെ എം സി സി പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതിയിൽ മുഴുവൻ പ്രവാസികളുടെ സഹായവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ദേശീയ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരളാ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സെയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.കെ എം സി സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീൽ അധ്യക്ഷനായി. കബീർ ബാഖവിയുടെ പ്രസംഗം ശ്രവിക്കാൻ ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പ്രവാസികളാണ് എത്തിയത്. കെ എം സി സി ബഹ്‌റൈൻ സംസ്ഥാന ജില്ലാ ഏരിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നല്കി.