- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ധൂർത്തിനും ആഡംഭരത്തിനുമെതിരെ കെ എം സി സി കാമ്പയിൻ ഇന്ന്: ഉദ്ഘാടനം ഇ.അഹമ്മദ് എംപി.
മനാമ: വിവാഹ ധൂർത്തിനും ആഡംഭരത്തിനുമെതിരെ കെ എം സി സി യുടെ നേതൃത്വത്തിൽ ബഹറിനിൽ ആരംഭിക്കുന്ന കാമ്പയിൻ ഇന്ന് മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് എംപി. ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് മനാമ ഫാരൂഖ് മസ്ജിദിന് സമീപം അൽ രാജാ സ്‌ക്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ വാഗ്മി സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.സമൂഹത്തെ മ

മനാമ: വിവാഹ ധൂർത്തിനും ആഡംഭരത്തിനുമെതിരെ കെ എം സി സി യുടെ നേതൃത്വത്തിൽ ബഹറിനിൽ ആരംഭിക്കുന്ന കാമ്പയിൻ ഇന്ന് മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് എംപി. ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് മനാമ ഫാരൂഖ് മസ്ജിദിന് സമീപം അൽ രാജാ സ്‌ക്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ വാഗ്മി സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.
സമൂഹത്തെ മുഴുവൻ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുന്ന വിവാഹ വിവാഹേതര ആർഭാടങ്ങളുടെ ഭവിഷത്തുകലെകുറിച്ച്‌കേരളത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി പ്രവാസി മലയാളികളിൽകൂടി ഇതിനെകുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ കാമ്പയിൻ നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.
കെ എം സി സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹ്‌റൈനിലെ വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് സയ്യിദ് ഫഖ്രുദീൻ കോയ തങ്ങൾ (സമസ്ത), സഈദ് റമദാൻ നദുവി (കെ .ഐ.ജി.), കെ.അബ്ദുൽകരീം (അൽ.അൻസാർ സെന്റെർ), എം.സി.അബ്ദുൽകരീം (ഐ.സി.എഫ്), ഷുഹൈൽ മേലടി (കെ.എന.എം), റിയാസ് (ഇന്ത്യൻ ഇസ്ലാഹി സെന്റർ) എന്നിവർ പ്രസംഗിക്കും.
സ്ത്രീകൾക്കും പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും കൃത്യമായി എത്തിച്ചേരണമെന്ന് കെ എം സി സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33276854, 39556109.

