ദുബൈ:ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിക്കൊണ്ടുള്ള എയർഇന്ത്യയുടെ തീരുമാനം റദ്ദാക്കിയ നടപടിയെ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.

പ്രവാസികളുടെ പ്രതിഷേധം മാനിച്ച് ഇതിനു വേണ്ട അടിയന്തിര നടപടികൾ കൈക്കൊണ്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിങ്, കോൺസുൽ ജനറൽ വിപുൽ, എയർ ഇന്ത്യ റീജ്യണൽ മാനേജർ മോഹിത് സെൻ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ പറഞ്ഞു.

മൃതദേഹം കൊണ്ടുപോകുന്നത് തികച്ചും സൗജന്യമാക്കണമെന്ന പ്രവാസികളുടെ ചിരകാല ആവശ്യം എത്രയുംവേഗം നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.