- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
രാജ്യത്ത് വർധിച്ച് വരുന്ന വർഗീയ ശക്തികൾക്കെതിരെയും അക്രമത്തിനെതിരെയും യുവാക്കൾ പ്രതിരോധത്തിന്റെ ശബ്ദമായി;പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ
ദുബായ്; മനുഷ്യ നന്മ ഉയർത്തിപിടിച്ച മാനവികമായ ഐക്യപ്പെടലെന്ന വീക്ഷണത്തോടെ വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജനയാത്ര ചരിത്രത്തിൽ ഇടംപിടിക്കുമെന്നും വർഗീയതക്കും അക്രമത്തിനും എതിരെ ശബ്ദിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപാഗ്രഹിക്കുന്ന ഓരോരുത്തരുടെയും ബാധ്യതയാണെന്നും ആ ഉത്തരവാദിത്തമാണ് മുസ്ലിം യൂത്ത് ലീഗ് ഏറ്റടുത്തിരിക്കുന്നത് എന്നും പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി യുവജനയാത്രക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പുറത്തിറിക്കിയ ബുള്ളറ്റിൻ ദുബായ് കെ എം സി സി പ്രസിഡന്റ പി കെ അന്വര്‌ന്ഹക്ക് നൽകി പ്രകാശന നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ഐക്യവും മാനവ സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാനും വർഗീയത ഇല്ലാത്ത അക്രമമില്ലാതെ രാജ്യമാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നും രാജ്യത്ത് വർധിച്ച് വരുന്ന വർഗീയ ശക്തികൾക്കെതിരെയും അക്രമത്തിനെതിരെയും യുവാക്കൾ പ്രതിരോധത്തിന്റെ ശബ്ദമായി മാറണമെന്നും അദ്
ദുബായ്; മനുഷ്യ നന്മ ഉയർത്തിപിടിച്ച മാനവികമായ ഐക്യപ്പെടലെന്ന വീക്ഷണത്തോടെ വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജനയാത്ര ചരിത്രത്തിൽ ഇടംപിടിക്കുമെന്നും വർഗീയതക്കും അക്രമത്തിനും എതിരെ ശബ്ദിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപാഗ്രഹിക്കുന്ന ഓരോരുത്തരുടെയും ബാധ്യതയാണെന്നും ആ ഉത്തരവാദിത്തമാണ് മുസ്ലിം യൂത്ത് ലീഗ് ഏറ്റടുത്തിരിക്കുന്നത് എന്നും പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി യുവജനയാത്രക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പുറത്തിറിക്കിയ ബുള്ളറ്റിൻ ദുബായ് കെ എം സി സി പ്രസിഡന്റ പി കെ അന്വര്‌ന്ഹക്ക് നൽകി പ്രകാശന നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ഐക്യവും മാനവ സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാനും വർഗീയത ഇല്ലാത്ത അക്രമമില്ലാതെ രാജ്യമാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നും രാജ്യത്ത് വർധിച്ച് വരുന്ന വർഗീയ ശക്തികൾക്കെതിരെയും അക്രമത്തിനെതിരെയും യുവാക്കൾ പ്രതിരോധത്തിന്റെ ശബ്ദമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് കെഎം സി സി കാസറഗോഡ്‌സി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.സയ്യദ് അബ്ദുൽ ഹകീം തങ്ങൾ ദുബായ് കെഎം സി സി ഭാരവാഹികളായ ഹസൈനാർ തോട്ടുംഭാഗം,അവയിൽ ഉമർ ഹാജി,മുസ്തഫ തിരൂർ,അഷ്റഫ് കൊടുങ്ങല്ലൂർ ,ഹനീഫ് ചെർക്കള ,ഹംസ തോട്ടി ,മുനീർ ചെർക്കള, മുഹമ്മ്ദ് ഹാജി പൈവളികെ സി എച് നൂറുദ്ദീൻ,യൂസുഫ് മുക്കൂട്,സലിം ചെരങ്ങായി, അബ്ദുറഹ്മാൻ ബീച്ചാടം റാഫി പള്ളിപ്പുറം ,അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മൊഹ്‌സിന്,മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി,ഫൈസൽ പട്ടേൽ,ഇസ്മായിൽ നാലാംവാതുക്കൽ,ഹനീഫ് ഭാവ ,എ ജി എ റഹ്മാൻ ,ഡോക്ടർ ഇസ്മായിൽ,പി ഡി നൂറുദ്ദീൻ ,ഷെബീർ കീഴുർ,ഷാജഹാൻ കാഞ്ഞങ്ങാട് ,ഷബീർ കൈതക്കാട്,ഇബ്രാഹിം ബേരികെ,ബഷീർ പാറപ്പള്ളി, ശരീഫ് ചന്ദേര സിദ്ദീഖ് ചൗക്കി,റഷീദ് ആവിയിൽ ,സലാം പി പി മാവിലാടം തുടങ്ങിയവർ സംബന്ധിച്ചു .
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച കൊണ്ട് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാകമ്മിറ്റി പുറത്തിരിയാക്കിയ ബുള്ളറ്റിൻ പാണക്കാട് അയ്യദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ദുബായ് കെ എം സി സി പ്രസിഡന്റ പി കെ അന്വര് നഹക്കു നൽകി പ്രകാശനം ചെയ്യുന്നു.