- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു.എ.ഇ. ദേശീയദിനാഘോഷം; ദുബൈ കെ.എം.സി.സി സമാപനം സമ്മേളനം ഡിസംബർ 1ന്
ദുബൈ: നാൽപ്പത്തിയേഴാമത് യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി. സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം ഡിസംബർ 1ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ, കോ-ഓർഡിനേറ്റർ അഡ്വ:സാജിദ് അബൂബക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ, പി.വി അബ്ദുൽ വഹാബ് എംപി, കെ.എം ഷാജി എംഎൽഎ, ജോസ് കെ മാണി എംപി, തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-മാധ്യമ മേഖലകളിലെ ശ്രേഷ്ട വ്യക്തിത്വങ്ങൾ സംബന്ധിക്കും. കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിൽ രക്ഷാ പ്രവര്ത്തനത്തിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി ലോക ശ്രദ്ധയാകർശിച്ച ജൈസലിന് ബെസ്റ്റ് ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകി ആദരിക്കും. ഇസ്മായിൽ ഹംസ (എലൈറ്റ്ഗ്രൂപ്പ്)-ബിസിനസ്സ് പേർസണാലിറ്റി അവാർഡ്, ജഷീർ പി.കെ. (ബീക്കൻ ഇൻഫോടെക്) - ബിസിനസ്സ് എക്സലൻസി അവാർഡ്, ഫയാസ് പാങ്ങാട്ട് (ഡീപ്‌സീ ട്രേഡിങ്) - യംഗ് എൻട
ദുബൈ: നാൽപ്പത്തിയേഴാമത് യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി. സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം ഡിസംബർ 1ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ, കോ-ഓർഡിനേറ്റർ അഡ്വ:സാജിദ് അബൂബക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ, പി.വി അബ്ദുൽ വഹാബ് എംപി, കെ.എം ഷാജി എംഎൽഎ, ജോസ് കെ മാണി എംപി, തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-മാധ്യമ മേഖലകളിലെ ശ്രേഷ്ട വ്യക്തിത്വങ്ങൾ സംബന്ധിക്കും.
കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിൽ രക്ഷാ പ്രവര്ത്തനത്തിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി ലോക ശ്രദ്ധയാകർശിച്ച ജൈസലിന് ബെസ്റ്റ് ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകി ആദരിക്കും.
ഇസ്മായിൽ ഹംസ (എലൈറ്റ്ഗ്രൂപ്പ്)-ബിസിനസ്സ് പേർസണാലിറ്റി അവാർഡ്, ജഷീർ പി.കെ. (ബീക്കൻ ഇൻഫോടെക്) - ബിസിനസ്സ് എക്സലൻസി അവാർഡ്, ഫയാസ് പാങ്ങാട്ട് (ഡീപ്‌സീ ട്രേഡിങ്) - യംഗ് എൻട്രപ്രിണർ അവാർഡ്, പ്രീമിയർ ഓട്ടോ പാർട്സ് - ബെസ്റ്റ് സി.എസ്.ആർ. അവാർഡ്, എം.ഗ്രൂപ്പ്കാർഗോ -ബെസ്റ്റ് സപ്പോർട്ടർ ഓഫ് കേരള ഫ്ളഡ് റിലീഫ് പ്രോഗ്രാം അവാർഡ്, തുടങ്ങി വ്യാപാര-വ്യവസായ-സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് അവാർഡ് നൽകി ആദരിക്കും.
ഗൾഫിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് അർഹരായ പ്രിൻസ് ബി. നായർ- മലയാളമനോരമ, നിസാം അഹമ്മദ് -ചന്ദ്രിക, സുമിത്ത് നായർ - എൻ.ടി.വി, ജസിത സൻജിത്ത് - ഏഷ്യാനെറ്റ് റേഡിയോ, ശ്രീജിത്ത് ലാൽ - ജയ്ഹിന്ദ് ടി.വി എന്നിവരെ ചടങ്ങില് മാധ്യമ അവാർഡ് നൽകി ആദരിക്കും.
'ചിന്തയുടെ ഇസ്ലാം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് അഹമ്മദ് കുട്ടി ഉണ്ണികുളത്തിന് ശ്രേഷ്ഠ രചനാ പുരസ്‌കാരവും, പ്രശസ്ത ഗായിക വിളയിൽ ഫസീലക്ക് മാപ്പിളപ്പാട്ട് ശാഖക്ക് നൽകിയ സമഗ്ര സംഭാവന മുൻനിർത്തി ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡും സമ്മാനിക്കും.
ദുബൈ ഔഖാഫിന്റെ കീഴിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ പ്രമുഖപണ്ഡിതനും വാഗ്മിയുമായ കായക്കൊടി ഇബ്രാഹിം മുസ്ലിയാർക്ക് സ്‌നേഹ പുരസ്‌കാരം നൽകി ആദരിക്കും.
വർണ്ണശബളമായ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് പ്രശസ്ത ഗായകരായ വിളയിൽ ഫസീല, കണ്ണൂർ മമ്മാലി, ഷാഫി കൊല്ലം, മുഹമ്മദ് റാഫി കുന്നംകുളം, നസീബ് നിലമ്പൂർ,മുഫ്‌ളിഹ് പാണക്കാട്, എന്നിവർ നയിക്കുന്ന ഇശൽ നൈറ്റും അരങ്ങേറും.ദുബൈയുടെ വിവിധഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പരുകൾ: 055-2708322, 055-986408
പത്രസമ്മേളനത്തിൽ ഡോ: പുത്തൂർറഹ്മാൻ, ഒ.കെ. ഇബ്രാഹിം,മുസ്തഫതിരൂർ, മുഹമ്മദ്പട്ടാമ്പി, ആവയിൽഉമ്മർഹാജി,അശ്റഫ്‌കൊടുങ്ങല്ലൂർ എം.എ മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.