- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഹദിയ- ജീവകാരുണ്യ പദ്ധതികളുമായ് ദുബായ് കാസറകോട് മണ്ഡലം കെ എംസിസി
ദുബായ്: ദുബായ് കാസറകോട് മണ്ഡലം കെ എംസി സി 'ഹദിയ'എന്ന പേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ കാരുണ്യ പദ്ധതികൾ നടപ്പിലാക്കാൻ മണ്ഡലം പ്രവർത്തകസമിതി അംഗങ്ങളുടെ യോഗം തീരുമാനിച്ചു. ഹദിയ' പദ്ധതിക്ക് കീഴിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായ് ബൈത്തുറഹ്മ,'സ്‌നേഹ സ്വാന്തനം'മെഡിക്കൽ കെയർ,' ആശ്രയ' വിധവാ സുരക്ഷ പദ്ധതി ,'മുസാഅദ' മുഅല്ലിം ക്ഷേമന
ദുബായ്: ദുബായ് കാസറകോട് മണ്ഡലം കെ എംസി സി 'ഹദിയ'എന്ന പേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ കാരുണ്യ പദ്ധതികൾ നടപ്പിലാക്കാൻ മണ്ഡലം പ്രവർത്തകസമിതി അംഗങ്ങളുടെ യോഗം തീരുമാനിച്ചു. ഹദിയ' പദ്ധതിക്ക് കീഴിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായ് ബൈത്തുറഹ്മ,'സ്‌നേഹ സ്വാന്തനം'മെഡിക്കൽ കെയർ,' ആശ്രയ' വിധവാ സുരക്ഷ പദ്ധതി ,'മുസാഅദ' മുഅല്ലിം ക്ഷേമനിധി, തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുക
മണ്ഡലം കെ എംസി സി ഇതിനകം നിർമ്മിച്ച മൂന്ന് ബൈത്തുറഹ്മയുടെ പണിപൂർത്തീകരിച്ച് അവകാശികൾക്ക് കൈമാറിയിരുന്നു. മുനിസിപ്പാലിറ്റിയിൽ പണികഴിച്ച നാലാമത് ബൈത്തുറഹ്മയുടെ പണിപൂർത്തീകരിച്ച് റമദാനിന് ശേഷം കൈമൊറും മണ്ഡലത്തിലെ മറ്റുപഞ്ചായത്തുകളിൽകൂടി ഈവർഷംതന്നെ ബൈത്തുറഹ്മകൾ പൂർത്തീകരിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്
സ്‌നേഹ സ്വാന്തനം മെഡിക്കൽ കെയറിെന്റ ഭാഗമായ് കാസറകോട് ജനറൽ ഹോസ്പിറ്റലിന് അനുവദിച്ച ഡയാലിസിസ് മെഷിൻ കഴിഞ്ഞ ജനുവരിയിൽപ്രവർത്തനമാരംഭിച്ചിരുന്നു.പുതുതായ് ഈ പദ്ധതിക്ക് കീഴിൽ സൗജന്യമരുന്ന് വിതരണം,ചികിത്സാ സഹായം, ജീലൻ രക്ഷാസഹായോ പകരണങ്ങൾ അനുവദിക്കൽ തുടങ്ങിയവയാണ് ലക്ഷ്യമികുന്നത്.
മണ്ഡലത്തിലെ നിർദ്ദരരായ വിധവകൾക്ക് മാസാമാസംലഭ്യമാക്കുന്ന വിധത്തിൽ പെൻ പദ്ധതിയും,തെരെഞ്ഞെടുക്കപ്പെട്ട മുഅല്ലീമീങ്ങൾക്കുള്ള സമാശ്വാസപദ്ധതിയായ 'മുസാഅദ' യും ഈവർഷം നടപ്പാക്കും
ഇതുസംബന്ധമായ് അൽബറഹ കെ എംസി സി ആസ്ഥാനത്ത് ചേർന്ന പ്രവര്ത്തക സമിതി യോഗത്തിൽ പ്രസിഡന്റ് സലാം കന്യപാടി അധ്യക്ഷത വഹിച്ച.ദുബൈ കെ എം സി സി മുന് സെക്രട്ടറി ഹനീഫ ചെർക്കള ഉദ്ഘാടനം ചെയ്തു.എരിയാൽ മുഹമ്മദ് കുഞ്ഞി,മുനീർ ചെർക്കള, ഹസൈനാർ ബീജന്തടുക്ക,ശരീഫ് പൈക്ക ഗഫൂര് ഏറിയാൽ ഇബി അഹ്മദ് ചെടേക്കാൽ, ഐ പി എം ഇബ്രാഹിം ,അസീസ് കമാലിയ,കരീം മൊഗ്രാൽപുത്തൂർ,സത്താർ ആലംപാടി ,റഹീം നെക്കര, മുനീഫ് ബദിയടുക്ക ,സിദ്ദീഖ് ചൗക്കി,റഹ്മാൻ പടിഞ്ഞാർ,മൊയ്തീൻ സി എ നഗർ,എംഎസ് ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു
ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് സ്വാഗതവും ട്രഷറർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു കാസറഗോഡ് മണ്ഡലത്തിലെ 8 തൊഴിൽ രഹിദരായ യുവാകള്ക് ശിഹാബ് തങ്ങള് തൊഴിൽ ദാന പദ്ദതിയിൽ ഉള്‌പെടുത്തി 8 ഓട്ടോ റിക്ഷ നല്കി മാത്രക പ്രവര്ത്തനം കാഴ്‌ച്ചവച്ചിരുന്നു കാസറഗോഡ് മണ്ഡലത്തിന്റെ കീഴിൽ ഉള്ള കെ എം സി സി പഞ്ചായത്ത് കമ്മിറ്റി
ഗലായ ചെങ്ങള ബദിയടുക്ക മൊഗ്രാൽ പുതൂര് കാറഡുക്ക എന്നീ കമ്മിറ്റിഗലും പ്രവര്ത്തന രംഗത്ത് സജീവമാണ് ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നടപ്പിലാകുന്ന ''ഹദിയ'' ജീവകാരുണ്യ പദ്ധതികളുമായ് സഹകരിക്കാൻ താല്പര്യമുള്ളവർ മണ്ഡലം കമ്മിറ്റി ഭാരവാഹിഗളായ ബന്ടപ്പെടനം എന്ന മണ്ഡലം കമ്മിറ്റി അറിയിച്ചു.