- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മക്കളെ പേടിക്കുന്ന രക്ഷിതാക്കൾ ലഹരിക്കു മുന്നിൽ കണ്ണടക്കുന്നു; കെ എം സി സി
ദുബായ് -നമ്മുടെ രക്ഷിതാക്കൾ മക്കളെ പേടിക്കുന്നവരായി മാറുകയാണെന്നും അത് യുവാക്കളുടെ ലഹരി ഉപയോഗത്തിന് കരുത്ത് പകരുകയാണെന്നും ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ദുബായ് കെ എം സി സി ഹാളിൽ സംഘടിപ്പിച്ച ''ലഹരിയിൽ എരിയുന്ന ജീവിതം''എന്ന വിഷയത്തിലുള്ള ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. തെറ്റുകൾക്കു മുന്നിൽ അരുതേ എന്നു പറയാൻ പല മാതാപിതാക്കൾക്കും കഴിയുന്നില്ല.മക്കൾ മോശം കൂട്ടുകെട്ടിലേക്ക് പോകുംബോൾ വിലക്കേണ്ടവർ അതിനു കഴിയാതെ കണ്ണീരോടെ നോക്കിനിൽക്കുന്ന അവസ്ഥകളാണ്.ചെറിയ പ്രായം തൊട്ട് തന്നെ മക്കൾക്ക് ധാർമ്മികത പകർന്നുകൊടുത്ത് സ്വയം മാതൃകയാവണം. മോശം കൂട്ടുകെട്ടും അമിതമായ സ്വാതന്ത്ര്യവുമാണ് തെറ്റിലേക്ക് വഴിതുറക്കുന്നത്. ആവിശ്യത്തിലധികം പണം നൽകുന്നതും അപകടകരമാണ്.കുഞ്ഞുനാൾ മുതൽ തന്നെ ഒരു ജാഗ്രത ഉണ്ടായാൽ മക്കളെ തെറ്റിൽ നിന്നും രക്ഷിക്കാൻ കഴിയുമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. നമ്മുടെ നാടുകളിൽ അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക വിപത്താണ് ലഹരി ഉപയോഗം.എന്നും അധാർമ്മികവഴിയിൽ നടക്കുന്നവരും
ദുബായ് -നമ്മുടെ രക്ഷിതാക്കൾ മക്കളെ പേടിക്കുന്നവരായി മാറുകയാണെന്നും അത് യുവാക്കളുടെ ലഹരി ഉപയോഗത്തിന് കരുത്ത് പകരുകയാണെന്നും ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ദുബായ് കെ എം സി സി ഹാളിൽ സംഘടിപ്പിച്ച ''ലഹരിയിൽ എരിയുന്ന ജീവിതം''എന്ന വിഷയത്തിലുള്ള ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു.
തെറ്റുകൾക്കു മുന്നിൽ അരുതേ എന്നു പറയാൻ പല മാതാപിതാക്കൾക്കും കഴിയുന്നില്ല.മക്കൾ മോശം കൂട്ടുകെട്ടിലേക്ക് പോകുംബോൾ വിലക്കേണ്ടവർ അതിനു കഴിയാതെ കണ്ണീരോടെ നോക്കിനിൽക്കുന്ന അവസ്ഥകളാണ്.ചെറിയ പ്രായം തൊട്ട് തന്നെ മക്കൾക്ക് ധാർമ്മികത പകർന്നുകൊടുത്ത് സ്വയം മാതൃകയാവണം.
മോശം കൂട്ടുകെട്ടും അമിതമായ സ്വാതന്ത്ര്യവുമാണ് തെറ്റിലേക്ക് വഴിതുറക്കുന്നത്. ആവിശ്യത്തിലധികം പണം നൽകുന്നതും അപകടകരമാണ്.കുഞ്ഞുനാൾ മുതൽ തന്നെ ഒരു ജാഗ്രത ഉണ്ടായാൽ മക്കളെ തെറ്റിൽ നിന്നും രക്ഷിക്കാൻ കഴിയുമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. നമ്മുടെ നാടുകളിൽ അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക വിപത്താണ് ലഹരി ഉപയോഗം.എന്നും
അധാർമ്മികവഴിയിൽ നടക്കുന്നവരും അസാന്മാർഗിക കൂട്ടുകെട്ടും ഇളം തലമുറകളെവരെ കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ലോകത്തേക്ക് വലിച്ചുകൊണ്ടുപോകുന്നു. പട്ടണങ്ങളുടേയുംഅങ്ങാടികളുടെയും ഇരുണ്ട ഇടനാഴികളിൽ നിന്നും കുഗ്രാമങ്ങളിലെ പ്രൈമറി കലാലയ കാംപസ്സുകളിലേക്ക് വരെ ലഹരിമാഫിയയുടെ കരാളഹസ്തങ്ങൾ നീണ്ടിരിക്കുന്നു.
കുടുംബസമാധാനം തകരുന്നതോടൊപ്പം സാമൂഹികസുരക്ഷയ്ക്കും വൻഭീഷണിയാവുന്ന ഈ വിപത്തിനെ പ്രതിരോധിക്കാൻ ശക്തമായ ബോധവത്ക്കരണവും നിതാന്ത ജാഗ്രതയും അനിവാര്യമാണ്.എന്നും തന്റെ മക്കൾ വഴിതെറ്റില്ലെന്ന അമിതപ്രതീക്ഷ വച്ചുപുലർത്തിയിരുന്ന രക്ഷിതാക്കളിൽ പലരും ഇന്ന് കണ്ണീരിലാണ്. പ്രവാസിമക്കളേയാണ് ലഹരിമാഫിയ മുഖ്യമായും ലക്ഷ്യം വെക്കുന്നത്. ഇതിനെ കുറിച്ച് നാം ബോധവാന്മാരേണ്ടതുണ്ട്.എന്നും ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു.
ഒരുവശത്ത് ലഹരികളുടെ ഉപഭോഗമാണ് അസാന്മാർഗ്ഗിക വഴികളിലേക്ക് വഴിനടത്തു ന്നതെങ്കിൽ ഇതിന്റെ മറ്റൊരു വശം സോഷ്യൽ മീഡിയകളാണ്. അമിതമായി സോഷ്യൽ മീഡിയകളിൽ മുഴുകുന്ന കൗമാരം മറ്റൊരു ലഹരിക്ക് അടിമപ്പെടുകയാണ്. രക്ഷിതാക്കളുടെ അമിത ആത്മവിശ്വാസവും വഴിതെറ്റിപ്പോകുന്നതിൽ മുഖ്യ ഘടകമാണ്.എന്നും യുവ മാദ്ധ്യമ പ്രവർത്തകൻ എബി കുട്ടിയാനം അഭിപ്രായപ്പെട്ടു ദുബായ് കെ എം സി സി
കാസറകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കികൾ ''ലഹരിയിൽ എരിയുന്ന ജീവിതം എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
ദുബായ് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി നൂറുദ്ദീൻ ആറാട്ട് കടവ് സ്വാഗതം പറഞ്ഞു.ദുബായ് കെ എം സി സി സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ ,ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് മഹ്മൂദ് കുളങ്കര, ജനറൽ സെക്രട്ടറി സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷർ മുനീർ ചെർക്കള, അജ്മാൻ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷ്റഫ് നീർച്ചാൽ സെക്രട്ടറി ശരീഫ് പൈക .ഹനീഫ് ടി ആർ ,മുഹമ്മദ് അലി തൃക്കരിപ്പൂർ, ,അയ്യൂബ് ഉറുമി ഡോക്ടർ ഇസ്മായിൽ . എ ജി എ റഹ്മാൻ യൂസഫ് മുക്കൂട് അസീസ് ബെള്ളൂർ, തുടങ്ങിയവർ പ്രസംഗിച്ചു
ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം യുവ മാദ്ധ്യമ പ്രവർത്തകൻ എബി കുട്ടിയാനത്തിനുള്ള സ്‌നേഹോപഹാരം ദുബായ് കെ എം സി സി സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ സമ്മാനിച്ചു
ഇ ബി അഹമ്മദ്, അസീസ് കമലിയ ,കരീം മൊഗർ,സിദ്ദീഖ് ചൗക്കി,റഹീം നെക്കര,റഹ്മാൻ പടിഞ്ഞാർ, നജീബ് പീടികയിൽ, ജാസിം പടന്ന, സുബൈർ കുബണൂർ ,ഫൈസൽ മൊഹ്‌സിന്, ഇല്യാസ് കട്ടക്കാൽ,ഷബീർ കീഴുർ,ഷംസീർ അടൂർ, സിദ്ധീഖ് അടൂർ,സിദ്ദീഖ് കനിയടുക്കം, സുബൈർ മാങ്ങാട്, ഉപ്പി കല്ലിങ്ങായ്,ഖലീൽ ചൗക്കി, സാബിത് ചൗക്കി,ഷഹീർ അർജാൽ, നിസാമ് ചൗക്കി,അന്വര് കാറഡുക്ക, ഹസ്‌കർ ചൂരി,,മുഹമ്മദ് ചെമ്പരിക്ക, ഷംസു ചിറക്കൽ ,മുനീർ പള്ളിപ്പുറം,തഹ്സീൻ അർജാൽ,നസീർ ഐവ ,തഹ്ശി മൂപ, ഷബീർ അർജാൽ, ഖാദർ പൈക്ജ തുടങ്ങിയവർ സംബന്ധിച്ചു
ഹനീഫ് കുംബഡാജെ ഖിറാഹത്തും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു.