- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സാമൂഹ്യ പ്രവർത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകൾ - ഖലീൽ ഹുദവി
ദുബൈ: സാമൂഹ്യപ്രവർത്തനവും ജനസേവനവും ഇസ്ലാമിക വീക്ഷണത്തിൽ മൂല്യവത്തായ നന്മകളാണെന്നും നാട്ടിലെയും പ്രവാസലോകത്തെയും ജീവകാരൂണ്യ മേഖലകളിൽ പ്രവാസികളുടെ സംഭാവനകൾ ഏറെ പ്രതിഫലാർഹമാണെന്നും ഉസ്താദ് ഇബ്രാഹിം ഖലീൽ ഹുദവി. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായ് പേൾ ക്രീക്ക് ഹോട്ടലിൽ സംഘടിപ്പിച്ച ഇബാദ2017 ൽ 'അള്ളാഹുവിലേക്ക് അടുക്കുക, അള്ളാഹു കൂടെയുണ്ടാകും' എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം കുടുംബങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്ന് വേണ്ടി പിറന്ന മണ്ണിനേയും ഉറ്റവരേയും പിരിഞ്ഞു പ്രവാസിയാവുന്നവർ, ഇല്ലായ്മയിൽ പോലും സമുദായത്തിനും സമൂഹത്തിനും നൽകുന്ന കാരുണ്യ ഹസ്തങ്ങളും സഹജീവി സ്‌നേഹങ്ങളും മുആജിറുകളോട് മദീനയിലെ അൻസാറുകൾ കാണിച്ച മഹാമനസ്‌കതയേയും സ്‌നേഹത്തേയും ഓർമ്മിപ്പിക്കുകയാണെന്നും ചില പാപങ്ങൾ പൊറുക്കപ്പെടാൻ പോലും പ്രവാസത്തിന്റെ നൊംബരങ്ങൾ കാരണമായേക്കും.എന്നും പ്രയാസങ്ങൾക്കിടയിലും നാട്ടിലെ മത സ്ഥാപനങ്ങൾക്ക് താങ്ങുംതണലമാവാനുള്ള വിശാല മനസ്‌കത പ്രശംസനീ
ദുബൈ: സാമൂഹ്യപ്രവർത്തനവും ജനസേവനവും ഇസ്ലാമിക വീക്ഷണത്തിൽ മൂല്യവത്തായ നന്മകളാണെന്നും നാട്ടിലെയും പ്രവാസലോകത്തെയും ജീവകാരൂണ്യ മേഖലകളിൽ പ്രവാസികളുടെ സംഭാവനകൾ ഏറെ പ്രതിഫലാർഹമാണെന്നും ഉസ്താദ് ഇബ്രാഹിം ഖലീൽ ഹുദവി. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായ് പേൾ ക്രീക്ക് ഹോട്ടലിൽ സംഘടിപ്പിച്ച ഇബാദ2017 ൽ 'അള്ളാഹുവിലേക്ക് അടുക്കുക, അള്ളാഹു കൂടെയുണ്ടാകും' എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം
കുടുംബങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്ന് വേണ്ടി പിറന്ന മണ്ണിനേയും ഉറ്റവരേയും പിരിഞ്ഞു പ്രവാസിയാവുന്നവർ, ഇല്ലായ്മയിൽ പോലും സമുദായത്തിനും സമൂഹത്തിനും നൽകുന്ന കാരുണ്യ ഹസ്തങ്ങളും സഹജീവി സ്‌നേഹങ്ങളും മുആജിറുകളോട് മദീനയിലെ അൻസാറുകൾ കാണിച്ച മഹാമനസ്‌കതയേയും സ്‌നേഹത്തേയും ഓർമ്മിപ്പിക്കുകയാണെന്നും ചില പാപങ്ങൾ പൊറുക്കപ്പെടാൻ പോലും പ്രവാസത്തിന്റെ നൊംബരങ്ങൾ കാരണമായേക്കും.എന്നും പ്രയാസങ്ങൾക്കിടയിലും നാട്ടിലെ മത സ്ഥാപനങ്ങൾക്ക് താങ്ങുംതണലമാവാനുള്ള വിശാല മനസ്‌കത പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ദുബായ് കെ എം സി സി പ്രസിഡന്റ് പി. കെ അൻവർ നഹ ഇബാദ 2017 ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി ഡി നൂറുദ്ദീൻ സ്വാഗതമാശംസിച്ചു.ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, മണ്ഡലം മുസ്ലിം ലീഗ് ട്രഷർ മാഹിൻ കേളോട്ട്, കണ്ണിയത്ത് ഉസ്താദ് അക്കാദമി മാനേജർ പി എസ് ഇബ്രാഹിം ഫൈസി, ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് കരിയർ ഗൈഡൻസ് ആൻഡ് റിസർച്ച് ഇന്ത്യ സി ഇ ഒ. ശരീഫ് പൊവ്വൽ, യൂത്ത് കോൺഗ്രസ്സ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ മൊഗ്രാൽ, മുസ്ലിം ലീഗ് കുംബടാജെ പഞ്ചായത്ത് സെക്രട്ടറി റഷീദ് ബെളീഞ്ച മുസ്ലിം ലീഗ് നേതാവ് കെ എ മുഹമ്മദ് കുഞ്ഞി ചെർക്കള എന്നിവർക്ക്സ്വീകരണം നൽകി. അബ്ദുൽ ഖാദർ അസ് ഹദി പ്രാർത്ഥന നടത്തി.
യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി, സെക്രട്ടറി നിസാർ തളങ്കര,
ദുബായ് കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാർ തോട്ടുഭാഗം, എം. എ മുഹമ്മദ്കുഞ്ഞി, ഒ. കെ ഇബ്രാഹിം, സെക്രട്ടറി അഡ്വക്കറ്റ് സാജിദ്, ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജന സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷർ മുനീർ ചെർക്കള, ഇൻകാസ് സെക്രട്ടറി
നൗഷാദ് കന്യപ്പാടി ഭാരാവാഹികളായ ഹസൈനാർ ബീജന്തടുക്ക, ഹനീഫ് ടി ആർ, മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലിങ്കാൽ, അയൂബ് ഉറുമി, യൂസഫ് മുക്കൂട്,
വ്യവസായ പ്രമുഖരായ റസാഖ് ചെറൂണി, ഹനീഫ് അബ്ബാസ് നാരമ്പാടി, അബ്ദുൽ റൗഫ് പേൾക്രീക്ക്,മുഹമ്മദ് പിലാങ്കട്ട, അഷറഫ് കുക്കംകൂടൽ, അബ്ദുൽ റഹ്മാൻ നൈഫ് സ്റ്റാർ മെഡിക്കൽ,ജി എസ് ഇബ്രാഹിം, ഫൈസൽ മുഹ്‌സിൻ ,മുജീബുള്ള കൈന്താർ,ഷംസുദ്ദീൻ മാസ്റ്റർ പടലടുക്ക ഭാരവാഹികളായഇ ബി അഹമദ്, അസീസ് കമാലിയ, മുനീഫ് ബദിയഡുക്ക, സിദ്ദീഖ് ചൗക്കി, സത്താർ ആലമ്പാടി,ഹനീഫ് കുംബടാജെ സത്താർ നാരമ്പാടി, റസാഖ് ബദിയടുക്ക, അബ്ദുല്ല അലാബി, ഹസ്‌കർ ചൂരി ,തുടങ്ങിയവർ സംബന്ധിച്ചു.അസീസ് കമലിയ ഖിറാഅത്തും ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.