ദോഹ: കണ്ണൂർ ജില്ലാ കെ എം സിസി ഈദ് കുടുംബസംഗമം സംഘടിപ്പിച്ചു. അൽദോഹസി പാർക്കിൽ നടന്ന കുടുംബസംഗമത്തിൽ കുട്ടികളുടെ കലാപരിപാടികൾ, കായിക മത്സരങ്ങൾ, മൃഗശാല സന്ദർശനം, ഗാനമേള എന്നിവ നടത്തി. ഈദ് സംഗമം മുഹമ്മദ് അൽദോസരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പൂന്തോട്ടം അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കോട്ടരി മുഖ്യസന്ദേശം നൽകി. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മുഹമ്മദ് ബംഗ്ലാത്, കോഴിക്കോട് ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ജാഫർ തയ്യിൽ, റഹീസ് പെരുമ്പ, അഷ്‌റപ് ആറളം എന്നിവർ പ്രസംഗിച്ചു.