- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംസിസിയുടെ ദേശീയ ദിനാഘോഷങ്ങൾക്ക് 11ന് തുടക്കം; വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയാവും
മനാമ: കെഎംസിസി ബഹ്‌റൈന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ദേശീയ ദിനാഘോഷങ്ങൾക്ക് 11ന് തുടക്കമാവും. നമ്മുടെ ബഹ്‌റൈൻ (ബഹ്‌റൈൻ നുനാ) എന്ന പേരിലാണു പരിപാടികൾ നടക്കുക. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 11 ന് വൈകീട്ട് 7.30 ന് മനാമ അൽ രാജ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത

മനാമ: കെഎംസിസി ബഹ്‌റൈന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ദേശീയ ദിനാഘോഷങ്ങൾക്ക് 11ന് തുടക്കമാവും. നമ്മുടെ ബഹ്‌റൈൻ (ബഹ്‌റൈൻ നുനാ) എന്ന പേരിലാണു പരിപാടികൾ നടക്കുക. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 11 ന് വൈകീട്ട് 7.30 ന് മനാമ അൽ രാജ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ കേരള വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായിരിക്കും. പി വി അബ്ദുൽ വഹാബ് എം പി, കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ചന്ദ്രിക ഡയറക്ടർ പി എ ഇബ്രാഹിം ഹാജി എന്നിവർ പങ്കെടുക്കും. ബഹ്‌റൈൻ പാർലിമെന്റ് അംഗങ്ങൾ ഉൾപ്പെടെ അറബ് പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.
തുടർന്ന് നസീബ് നിലമ്പൂരും ഷാൻവറും (മൈലാഞ്ചി ഫെയിം) അവതരിപ്പിക്കുന്ന ഇശൽ മഴ എന്ന മാപ്പിളപ്പാട്ട് ഗാനമേളയും ഉണ്ടാവും. ആഘോഷങ്ങളുടെ ഭാഗമായി 16 ന് സൽമാനിയ മെഡിക്കൽ സെന്ററിൽ കെഎംസിസി പത്താമത് രക്തദാന ക്യാമ്പ് നടക്കും. ജനപങ്കാളിത്തം കൊണ്ട് ഏറെ പ്രശംസയ്ക്കർഹമായ രക്തദാന ക്യാമ്പാണ് കഴിഞ്ഞ വർഷങ്ങളിൽ കെഎംസിസി സംഘടിപ്പിച്ചത്. 18 ന് കീപ് ക്ലീൻ ബഹ്‌റൈൻ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ബീച്ച് ക്ലീനിങ്ങ് നടക്കും. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വിപുലമായ ദേശീയ ദിനാഘോഷ പരിപാടിയിൽ കേരളത്തനിമയുള്ള സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കും.
25 മുതൽ 31 വരെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ കെഎംസിസി സോക്കർ ലീഗ് നടക്കും. കെഎംസിസി ജില്ല, ഏരിയ കമ്മിറ്റികളുടെ ടീമുകളാണു ബൂട്ടണിയുക.
ജനുവരിയിൽ പ്രൗഢമായ സമാപന പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. കേരള വ്യവസായ ഐടി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സമാപന സമ്മേളനത്തിൽ സംബന്ധിക്കുമെന്നും നേതാക്കൾ പറഞ്ഞു. പരിപാടികളുടെ ഭാഗമായി ചെന്നൈ ദുരിതാശ്വാസ നിധിയിലേക്കു ധന സമാഹരണവും നടത്തും.
പ്രവാസി ബൈത്ത് റഹ്മ പദ്ധതിയിൽ വീടുകൾ ലഭിച്ച ഏറ്റവും നിർധന സാഹചര്യത്തിലുള്ള ബഹ്‌റൈൻ പ്രവാസികളിൽ ആറുപേരുടെ വീടു നിർമ്മാണം നടക്കുകയാണ്. ഇതിൽ ഏതാനും വീടുകളുടെ താക്കോൽ ദാനവും ആദ്യമായ ബഹറൈൽ സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ ട്രഷറർ ആലിയ ഹമീദ് ഹാജി, വൈസ് പ്രസിഡന്റ് ടിപ് ടോപ് ഉസ്മാൻ, സെക്രട്ടറിമാരായ പി വി സിദ്ദിഖ്, കരിം കുളമുള്ളതിൽ, ഓർഗനൈസിങ്ങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഷാഫി പാറക്കട്ട, സലിം തളങ്കര, സെയ്ഫുദ്ദീൻ കൈപ്പമംഗലം, ഷംസുദ്ധീൻ പാനൂർ, ഷറഫുദ്ദീൻ മാരായമംഗലം, ഗഫൂർ അഞ്ചച്ചവടി, സൂപ്പി ജീലാനി എന്നിവരും സംബന്ധിച്ചു.

