പാരിസ്: ഫ്രാൻസിലെ പാരിസിൽ കെഎംസിസി കമ്മിറ്റി നിലവിൽ വന്നു. സെന്റ് ഡെനീസിൽ ചേർന്ന യോഗത്തിലാണ് കെഎംസിസിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വിപുലപ്പെടുത്താനും വിശുദ്ധ റമസാനിൽ നാട്ടിൽ സജീവമായ രീതിയിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും കമ്മിറ്റി യോഗത്തിൽ തിരുമാനമായി .

ജൂൺ 12ന് വെള്ളി രാത്രി 10 മണിക്ക് ചേർന്ന യോഗത്തിൽ വിവിധ സിറ്റികളിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്തു . കെ.എം.അബ്ദുൽ സലാമിനെ പാരിസ് കെഎംസിസിയുടെ പുതിയ പ്രസിഡന്റായി യോഗം തിരഞ്ഞെടുത്തു. സെക്രട്ടറിയായി മുഹമ്മദ് ആലിയും, ട്രഷറായി അഷ്‌റഫ് കളരിക്കലിനെയും കമ്മിറ്റി ചുമതലപ്പെടുത്തി.

മുജീബ് കടക്കോട്ട്, വെള്ളടുത്ത് ഷമീർ എന്നിവരെ യഥാക്രമം വൈസ് പ്രസിഡന്റായും, ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഉപദേശക കമ്മിറ്റി അംഗങ്ങളായി എൻ.കെ. നൗഷാദ്, കുന്നുമ്മൽ ഷൗക്കത്ത് അലി, അലവി, മുനീർ പാറോളി എന്നിവരെ യോഗം അധികാരപ്പെടുത്തി . പ്രവർത്തകർ KMCC PARIS OFFICE 73 RUE ,GABRIEL PERI 93200,ST: DENIS FRANCE TEL0033-986-274 – 784 എന്ന വിലാസത്തിലാണ് ബന്ധപ്പെടേണ്ടത് എന്ന് പ്രസിഡന്റ്. കെ.എം. അബ്ദുൽസലാം അറിയിച്ചു .