- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കെഎംസിസി ഖത്തർ-കുറ്റ്യാടി മണ്ടലം സ്പോർട്സ് വിങ് സംഘടിപ്പിക്കുന്ന കുറ്റ്യാടി മാമാങ്കത്തിനു തുടക്കമായി
കെഎംസി സി ഖത്തർ-കുറ്റ്യാടി മണ്ടലം - സ്പോർട്സ് വിങ് സംഘടിപ്പിക്കുന്ന കായികമേള 'കുറ്റ്യാടി മാമാങ്കം 2018' ആരംഭിച്ചു. വിവിധ പഞ്ചായത്തുകൾ തമ്മിൽ മാറ്റുരക്കുന്ന കായിക മത്സരങ്ങൾ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബഷീർ ഖാൻ ഉദ്ഘാടനം ചെയ്തു. വിവിധ ഘട്ടങ്ങളിലായി രണ്ട് മാസത്തോളം നീണ്ട് നിൽക്കുന്ന *'കുറ്റ്യാടി മാമാങ്കം 2018' ൽ ബാഡ്മിന്റൺ, ഫുട്ട്‌ബോൾ, ക്രിക്കറ്റ്. വോളിബോൾ ,വടംവലി എന്നീ മത്സരങ്ങളാണ് നടത്തപ്പെടുന്നത്. ആദ്യ ഇനമായ ബാഡ്മിന്റൺ ടൂർണമെന്റിൽ ഡബിൾസ് വിഭാഗത്തിൽ കുന്നുമ്മൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച അജിനാസ്-റസീം സഖ്യം ജേതാക്കളായി , കുറ്റ്യാടി പഞ്ചായത്തിനെ പ്രതിനിധീകരിച്ച റമീസ്-അഫീഫ് സഖ്യം റണ്ണർഅപ്പ് കരസ്ഥമാക്കി. സിംഗിൾസ് വിഭാഗത്തിൽ കുന്നുമ്മൽ പഞ്ചായത്തിനു വേണ്ടി കളിക്കളത്തിലറങ്ങിയ അജിനാസ് വിജയിയായി, മണിയൂർ പഞ്ചായത്തിന് വേണ്ടി കളിച്ച റാഫി റണ്ണർഅപ്പ് കരസ്ഥമാക്കി. വേദി നിറഞ്ഞ കാണികളുടെ ആവേശവും പഞ്ചായത്തുകൾ തമ്മിലുള്ള മത്സരത്തിന്റെ വീറും വാശിയും കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ കെ.കെ.മൊയ്ദു മൗലവി,കെ.ടി കുഞ
കെഎംസി സി ഖത്തർ-കുറ്റ്യാടി മണ്ടലം - സ്പോർട്സ് വിങ് സംഘടിപ്പിക്കുന്ന കായികമേള 'കുറ്റ്യാടി മാമാങ്കം 2018' ആരംഭിച്ചു. വിവിധ പഞ്ചായത്തുകൾ തമ്മിൽ മാറ്റുരക്കുന്ന കായിക മത്സരങ്ങൾ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബഷീർ ഖാൻ ഉദ്ഘാടനം ചെയ്തു. വിവിധ ഘട്ടങ്ങളിലായി രണ്ട് മാസത്തോളം നീണ്ട് നിൽക്കുന്ന *'കുറ്റ്യാടി മാമാങ്കം 2018' ൽ ബാഡ്മിന്റൺ, ഫുട്ട്‌ബോൾ, ക്രിക്കറ്റ്. വോളിബോൾ ,വടംവലി എന്നീ മത്സരങ്ങളാണ് നടത്തപ്പെടുന്നത്.
ആദ്യ ഇനമായ ബാഡ്മിന്റൺ ടൂർണമെന്റിൽ ഡബിൾസ് വിഭാഗത്തിൽ കുന്നുമ്മൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച അജിനാസ്-റസീം സഖ്യം ജേതാക്കളായി , കുറ്റ്യാടി പഞ്ചായത്തിനെ പ്രതിനിധീകരിച്ച റമീസ്-അഫീഫ് സഖ്യം റണ്ണർഅപ്പ് കരസ്ഥമാക്കി.
സിംഗിൾസ് വിഭാഗത്തിൽ കുന്നുമ്മൽ പഞ്ചായത്തിനു വേണ്ടി കളിക്കളത്തിലറങ്ങിയ അജിനാസ് വിജയിയായി, മണിയൂർ പഞ്ചായത്തിന് വേണ്ടി കളിച്ച റാഫി റണ്ണർഅപ്പ് കരസ്ഥമാക്കി.
വേദി നിറഞ്ഞ കാണികളുടെ ആവേശവും പഞ്ചായത്തുകൾ തമ്മിലുള്ള മത്സരത്തിന്റെ വീറും വാശിയും കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ കെ.കെ.മൊയ്ദു മൗലവി,കെ.ടി കുഞ്ഞമ്മദ്,ഇല്യാസ് മാസ്റ്റർ,ഷബീർ മേമുണ്ട,ഫിറോസ് മണിയുർ,സലാം നാലകത്ത്,സിദ്ദീഖ് വാഴക്കാട്, അജ്മൽ നബിൽ,ഫൈസൽ കായക്കണ്ടി ,സമദ് എം കെ , സമദ് കടമേരി, ജലീൽ പൂളക്കൂൾ റഹീം എൻ കെ എന്നിവർ സംബന്ധിച്ചു . സ്പോർട്സ് വിങ്ങ് ചെയർമാൻ മുഹമ്മദ് പി.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ഫൈസൽ തോടന്നൂർ സ്വാഗതവും സൽമാൻ എളയടം നന്ദിയും പറഞ്ഞു.