- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം സി സി സൗത്ത് സോൺ ഇഫ്താർ മീറ്റും സ്‌നേഹ സായാഹ്നവും സംഘടിപ്പിച്ചു
മനാമ:ദാനധർമ്മങ്ങൾ അല്ലാഹുവിന്റെ കാരുണ്യ വർഷം നേരിട്ടെത്തിക്കാൻ സഹായിക്കുന്ന പ്രവൃത്തിയാണെന്ന് സയ്യിദ് ഫഖ്റുദീൻ കോയാ തങ്ങൾ.കമ്മിറ്റി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്താർ മീറ്റും സ്‌നേഹ സായാഹ്നവും പരിപാടിയിൽ റമസാൻ സന്ദേശ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ധർമ്മം ചെയ്യൽ ഇസ്ലാമിൽ വിശ്വാസത്തിന്റെ ഭാഗമാണ്.ധർമ്മം വാങ്ങുന്നവന്റെ കരങ്ങൾക്ക് മുകളിലുള്ളത് അലാഹുവിന്റെ കരങ്ങളാണ് . അതുകൊണ്ടു നമ്മൾ നൽകുന്ന ധർമങ്ങൾ അലാഹുവിനാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കച്ചവടത്തിലുണ്ടാകുന്ന പിഴവുകൾ ധർമ്മം കൊണ്ടു ശുദ്ധീകരിക്കണമെന്നാണ് മുഹമ്മദ് നബി നമ്മെ പഠിപ്പിക്കുന്നത്. പാവപെട്ടവനിലൂടെ നാം ചെയ്യുന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്ത മാർഗമാണ്. ഒരു വിശ്വാസി ഒരു നേരത്തെ ആഹാരം നൽകുകയോ, വീട് വെക്കുന്നതിനു സഹായിക്കുകയോ മറ്റോ ചെയ്താൽ സ്വർഗത്തിൽ തുല്യമായ പ്രവൃത്തികൾ അവനു ലഭ്യമാകും. രോഗികളെ ധർമ്മം കൊണ്ടു ചികിൽസിക്കണമെന്നാണ് നബി നമ്മെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മപ്പെടുത്തി . നിർദ്ധന പ്രവാസികൾക്കായി ചരിത്രത്തിലാ

മനാമ:ദാനധർമ്മങ്ങൾ അല്ലാഹുവിന്റെ കാരുണ്യ വർഷം നേരിട്ടെത്തിക്കാൻ സഹായിക്കുന്ന പ്രവൃത്തിയാണെന്ന് സയ്യിദ് ഫഖ്റുദീൻ കോയാ തങ്ങൾ.കമ്മിറ്റി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്താർ മീറ്റും സ്‌നേഹ സായാഹ്നവും പരിപാടിയിൽ റമസാൻ സന്ദേശ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ധർമ്മം ചെയ്യൽ ഇസ്ലാമിൽ വിശ്വാസത്തിന്റെ ഭാഗമാണ്.ധർമ്മം വാങ്ങുന്നവന്റെ കരങ്ങൾക്ക് മുകളിലുള്ളത് അലാഹുവിന്റെ കരങ്ങളാണ് . അതുകൊണ്ടു നമ്മൾ നൽകുന്ന ധർമങ്ങൾ അലാഹുവിനാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കച്ചവടത്തിലുണ്ടാകുന്ന പിഴവുകൾ ധർമ്മം കൊണ്ടു ശുദ്ധീകരിക്കണമെന്നാണ് മുഹമ്മദ് നബി നമ്മെ പഠിപ്പിക്കുന്നത്. പാവപെട്ടവനിലൂടെ നാം ചെയ്യുന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്ത മാർഗമാണ്. ഒരു വിശ്വാസി ഒരു നേരത്തെ ആഹാരം നൽകുകയോ, വീട് വെക്കുന്നതിനു സഹായിക്കുകയോ മറ്റോ ചെയ്താൽ സ്വർഗത്തിൽ തുല്യമായ പ്രവൃത്തികൾ അവനു ലഭ്യമാകും. രോഗികളെ ധർമ്മം കൊണ്ടു ചികിൽസിക്കണമെന്നാണ് നബി നമ്മെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മപ്പെടുത്തി .
നിർദ്ധന പ്രവാസികൾക്കായി ചരിത്രത്തിലാദ്യമായി ബഹ്റൈൻ കെ എം സി സി നടപ്പാക്കുന്ന പ്രവാസി കാരുണ്യ ഭവനപദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ നടപ്പാക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സംരംഭം പ്രവാസ ലോകത്ത് ആദ്യമാണെന്നും ഇതിന്റെ പൂർത്തീകരണത്തിനായി ബഹ്റൈനിലെ മുഴുവൻ പ്രവാസികളുടെ സഹായസഹകരണമുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കെ എം സി സി യുടെ പ്രവർത്തനങ്ങൾ ഇതര സംഘടനകൾക്ക് എന്നും മാതൃകയാണെന്ന് ചടങ്ങിൽ ആശംസയർപ്പിച്ച ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം പ്രെസിഡെന്റ് ഡോ.ജോർജ് വർഗ്ഗീസ് അഭിപ്രായപ്പെട്ടു.
പ്രവാസി ബൈത്തുറഹ്മ രണ്ടാം ഘട്ടസഹായധന ഫണ്ടിലേക്കുള്ള സംഭാവന ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്ത സൗദി അറേബ്യയിലെ വ്യവസായി സേവ്യർകുട്ടി എറണാകുളം സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീലിന് കൈമാറി. സൗത്ത് സോൺ പ്രെസിഡെന്റ് പി.എച്.അബ്ദുൽ റഷീദ് അധ്യക്ഷനായിരുന്നു. മുഖ്യാഥിതി ആയിരുന്നു.കെഎം സി സി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ ,ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം മുൻ പ്രെസിഡെന്റ് സി.കെ.അബ്ദുൽ റഹ്മാൻ , ജാഫർ മൈദാനി,തുടങ്ങിയവർ ആശംസകൾ നേർന്നു.
സൗത്ത് സോൺ ഭാരഭാവികളായ നവാസ് കുണ്ടറ, അബ്ദുൽ നസീർ നെടുങ്കണ്ടം, ഫിറോസ് പന്തളം, റാഷിദ് അവിയൂർ, ഷാനവാസ് കായംകുളം, ഹനീഫ,ഷഫീഖ്, അബ്ദുൽ സമദ് കൊടിയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കെ എം സി സി സംസ്ഥാന ,ജില്ലാ ഏരിയ ഭാരവാഹികൾ വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ ,നിരവധി കുടുംബങ്ങളും ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സൗത്ത് സോൺ ജനറൽ സെക്രെട്ടറി തേവലക്കര ബാദുഷ സ്വാഗതവും അബ്ദുൽ ഖാദർ ചേലക്കര നന്ദിയും പറഞ്ഞു.

