- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവജനയാത്രാ സമാപന സമ്മേളനം: കെ എം സി സി സൗത്ത് സോൺ ഐക്യദാർഢ്യ സമ്മേളനം ഇന്ന് രാത്രി എട്ടിന്
മനാമ: 'വർഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം' എന്ന മുദ്രാവാക്യ മുയർത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ സമാപനദിവസമായ ഇരുപത്തിനാലാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ,ബഹ്റൈൻ കെ എം സി സി സൗത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹ്റൈനിലും ഐക്യദാർഢ്യ പരിപാടി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് (ശനി) രാത്രി എട്ടിന് മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഐക്യദാർഢ്യസമ്മേളനത്തിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന, ജില്ലാ നേതാക്കൾ ,ബഹ്റൈനിലെ വിവിധ യുഡിഎഫ് നേതാക്കൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്നതാണെന്ന് സൗത്ത് സോൺ പ്രസിഡന്റ് പി.എച് അബ്ദുൽ റഷീദും ,ജനറൽ സെക്രട്ടറി തേവലക്കര ബാദുഷയും അറിയിച്ചു.

Next Story