- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി സ്പോർട്സ് മീറ്റ് ഇന്ന്
ദുബൈ: യു.എ.ഇയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ വച്ച് നടക്കും, ഓട്ടം 100മീറ്റർ,200 മീറ്റർ, 4x100 മീറ്റർ റിലെ, ഹൈ ജംപ്, ലോങ്ങ് ജംപ്, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി, കമ്പവലി എന്നീ മത്സര ഇനങ്ങളിൽ പതിനാല് ജില്ലകളിൽ നിന്ന് മുന്നൂറോളം മത്സരാർത്ഥികൾ മാറ്റുരക്കുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം കാണാൻ ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഒരുക്കിയിടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കായിക മാമാങ്കം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.അഹമ്മദ് എംപി ഉദ്ഘാടനം ചെയ്യും. യു എ.ഇയിലെ കലാ കായിക സാമൂഹ്യ രഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും എന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ, ജന: സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ആവയിൽ ഉമ്മർ, ജന:കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവ
ദുബൈ: യു.എ.ഇയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ വച്ച് നടക്കും, ഓട്ടം 100മീറ്റർ,200 മീറ്റർ, 4x100 മീറ്റർ റിലെ, ഹൈ ജംപ്, ലോങ്ങ് ജംപ്, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി, കമ്പവലി എന്നീ മത്സര ഇനങ്ങളിൽ പതിനാല് ജില്ലകളിൽ നിന്ന് മുന്നൂറോളം മത്സരാർത്ഥികൾ മാറ്റുരക്കുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം കാണാൻ ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഒരുക്കിയിടുള്ളത്.
കഴിഞ്ഞ വർഷങ്ങളിൽ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കായിക മാമാങ്കം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.അഹമ്മദ് എംപി ഉദ്ഘാടനം ചെയ്യും. യു എ.ഇയിലെ കലാ കായിക സാമൂഹ്യ രഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും എന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ, ജന: സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ആവയിൽ ഉമ്മർ, ജന:കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.