ദുബൈ:കഴിഞ്ഞ ഇരുപത്തിനാല് വർഷമായി മധ്യമ രംഗത്തെ നിറസാന്നിധ്യവും, നാലു വർഷമായി ഗൾഫ് മാധ്യമത്തിന്റെ ന്യൂസ് ബ്യൂറോ ചിഫ് ആയി സേവനമനുഷ്ടിച്ചു നാട്ടിലേക്കു പോകുന്ന എം.ഫിറോസ് ഖാന് ദുബായ് കെ.എം.സി.യുടെ സ്‌നേഹോഷ്മളമായ യത്രയപ്പ്.

ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് നടന്ന യാത്രയപ്പ് സംഗമത്തിൽ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ഫിറോസ് ഖാന് കെ.എം.സി.സിയുടെ ഉപഹാരം നൽകി. എം.ഫിറോസ് ഖാനെ ദുബൈ കെ.എം.സി.സി മീഡിയ വിങ് ജന:കൺവീനർ നിഹ്മതുള്ള മങ്കട സദസ്സിനു പരിചയപെടുത്തി.

സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി,ആവയിൽ ഉമ്മർ, എം.എ മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടുംഭാഗം, എൻ.കെ ഇബ്രാഹിം, അഡ്വ:സാജിദ് അബൂബക്കർ എന്നിവർ സംബന്ധിച്ചു. ആക്റ്റിങ് ജന:സെക്രട്ടറി ഇസ്മായിൽ ഏറാമല സ്വാഗതവും സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.