- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജ് തീർത്ഥാടകരെ സഹായിക്കാൻ കെഎംസിസിയുടെ വോളണ്ടിയർമാർ
റിയാദ്: ഹജ്ജ് തീർത്ഥാടകർക്ക് മാർഗനിർദ്ദേശം നൽകുന്നതിന് സൗദി കെഎംസിസിയുടെ രണ്ടായിരത്തോളം വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് കെഎംസിസി ആക്ടിങ് പ്രസിഡന്റ് പി ടി മുഹമ്മദ്, സെക്രട്ടറി ബഷീർ മൂന്നിയൂർ അറിയിച്ചു.സഊദിയുടെ വിവിധ ഭാഗങ്ങളിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റികളുടെ കീഴിൽ പ്രവർത്തനമാരംഭിച്ച ഹജ്ജ്‌സെൽ ഘടകങ്ങളിൽനിന്ന് വളണ്ടിയ
റിയാദ്: ഹജ്ജ് തീർത്ഥാടകർക്ക് മാർഗനിർദ്ദേശം നൽകുന്നതിന് സൗദി കെഎംസിസിയുടെ രണ്ടായിരത്തോളം വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് കെഎംസിസി ആക്ടിങ് പ്രസിഡന്റ് പി ടി മുഹമ്മദ്, സെക്രട്ടറി ബഷീർ മൂന്നിയൂർ അറിയിച്ചു.സഊദിയുടെ വിവിധ ഭാഗങ്ങളിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റികളുടെ കീഴിൽ പ്രവർത്തനമാരംഭിച്ച ഹജ്ജ്‌സെൽ ഘടകങ്ങളിൽനിന്ന് വളണ്ടിയർമാർ ദുൽഹജ്ജ് 9ന് മക്കയിലെത്തും. ഹറം വികസന പ്രവർത്തനങ്ങൾ കാരണം തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും വളണ്ടിയർ സേവന മേഖല വിപുലപ്പെടുത്തും.
സഊദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലുള്ള സെൻട്രൽ കമ്മിറ്റികൾ കൂടുതൽ വളണ്ടിയർമാരെ കണ്ടെത്തി മുൻ കൂട്ടി പരിശീലനം നൽകിവരികയാണ്. ജിദ്ദ, മദീന വിമാനത്താവളങ്ങിലും മക്ക, മദീന ഹറമുകൾക്ക് സമീപവും, മിനയിലും ഹാജിമാരുടെ താമസ സ്ഥലങ്ങളിലും വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും. ട്രെയിനിനകത്തും റെയിൽവെസ്‌റ്റേഷനുകളിലും ദുൽഹജ്ജ് 9 മുതൽ വളണ്ടിയർമാരുടെ സേവനം ഉറപ്പാക്കും.