- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്തകളോട് സത്യസന്ധത പുലർത്തിയ മാധ്യമ പ്രർത്തകൻ; ജോമോന്റെ നിര്യാണത്തിൽ കെഎംഎഫ് ബഹ്റൈൻ അനുശോചിച്ചു
മനാമ: 24 ന്യൂസന്റെ ബഹ്റൈനിലെ റിപ്പോർട്ടർ ജോമോൻ കുരുശിങ്കലിന്റെ നിര്യാണത്തൽ കേരള മീഡിയാ ഫോറം (കെഎംഎഫ്) അനുശോചിച്ചു.
ജോമോന്റെ അകാല വിയോഗത്തോടെ ബഹ്റൈനില മലയാള മാധ്യമ മേഖലക്ക് പ്രതിഭാ ശാലിയായ ഒരു മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. വാർത്തകളോട് എന്നും സത്യസന്ധത പുലർത്തിയ ജേർണിലിസ്റ്റായിരുന്നു ജോമോൻ. മാധ്യമ മേഖലയിൽ വരുന്ന എല്ലാ സാങ്കേതിക, ബൗദ്ധിക വളർച്ചകളെയും ഉൾക്കൊള്ളാനും അതിനൊത്ത് വളരാനുമായി ജോമോൻ കഠിന പ്രയത്നം നടത്തി. മികച്ച കാമറാമാൻ, ഫൊട്ടോഗ്രഫർ, വീഡിയോ എഡിറ്റർ എന്നിങ്ങനെ ജോമോന് വിശേഷങ്ങൾ നിരവധി.
ബഹ്റൈനിൽ ഒരു സ്റ്റൂഡിയോയിൽ ജീവനക്കാരനായി എത്തി തുടർന്ന് സ്വപ്രയത്നത്താലാണ് ഒരു മാധ്യമ പ്രവർത്തകനായി വളർന്നു വന്നത്.പത്രപ്രവർത്തനത്തോടൊപ്പം പൊതുരംഗത്തും ജനകീയ വിഷയങ്ങൾക്കായി സജീവമായി നിലനിന്ന വ്യക്തിയായിരുന്നു ജോമോൻ. എല്ലാ മേഖലകളിലും വിശാലമായ സൗഹൃദത്തിന് ഉടമയായിരുന്നു.
പ്രവാസി വിഷൻ എന്ന യൂടൂബ് ചാനൽ കൂടി നടത്തിയിരുന്ന ജോമോൻ നേരത്തെ മീഡിയാ വൺ, ജനം ടിവി തുടങ്ങിയവക്കുവേണ്ടിയും പ്രവർത്തിച്ചു. ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ തുടിപ്പുകൾ ഒപ്പിയെടുത്ത് അത് ചാനലിൽ നൽകാൻ ജോമോന് ആവേശമായിരുന്നു. സർക്കാർ വാർത്തകളും അദ്ദേഹം പ്രവാസികളിലേക്ക് എത്തിച്ചു.
എല്ലാവരോടും ചിരിച്ച് മാത്രം ഇടപെട്ടിരുന്ന ജോമോന്റെ വിയോഗം ബഹറൈനിലെ മലയാളി സമൂഹത്തിന് നൊമ്പരമായിരിക്കയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ജോമോന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചന കുറിപ്പിൽ അറിയിച്ചു.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ജോമോന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്ന ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തെ അഭിവാദ്യം ചെയ്യുനതായും അറിയിച്ചു. ബഹ്റൈനിൽ മാധ്യമ പ്രവർത്തകർക്ക് കെഎംഎഫ് എന്ന കൂട്ടായ്മ യാഥാർഥ്യമാക്കുന്നതിൽ ജോമോന്റെ പങ്ക് വളരെ വലുതാണ്.