- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷ ക്യാമ്പയിൻ വ്യാപിപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ; ജീവനം വഴി ഡയാലിസിസ് ആവശ്യമുള്ളവർക്ക് താലൂക്ക് ആശുപത്രികൾ മുഖേന സൗജന്യ ചികിത്സ
കൊല്ലം: വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷ ക്യാമ്പയിൻ വ്യാപിപ്പിക്കണം എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള 'ജീവനം' പദ്ധതിയുടെ ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൃക്ക രോഗം വ്യാപകമാകുന്ന കാലഘട്ടമാണിത്. ഇതിന് ചികിത്സാചെലവ് കൂടുതലുമാണ്. ത്രിതല പഞ്ചായത്തുകൾക്ക് പുറമേ പാലിയേറ്റീവ് കെയർ വിഭാഗത്തിലും സഹായം നൽകി സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ശ്രമം നടത്തുന്നുണ്ട്. ചികിത്സാചെലവ് കുറയ്ക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി ഈ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്. ശുദ്ധമായ ഭക്ഷണവും വെള്ളവും ഉണ്ടെങ്കിൽ തന്നെ പല തരത്തിലുള്ള രോഗങ്ങൾ തടയാൻ കഴിയും.ജില്ലയുടെ ജലസ്രോതസുകളുടെ ശുദ്ധീകരണത്തിനും സംരക്ഷണത്തിനും പുതിയ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്തിനോട് മന്ത്രി നിർദ്ദേശിച്ചു. 2021 ജനുവരി മുതൽ വൃക്ക മാറ്റിവെക്കപ്പെട്ട 20 പേർക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി.
ജീവനം വഴി ഡയാലിസിസ് ആവശ്യമുള്ളവർക്ക് ദാരിദ്ര്യരേഖ വിഭജനം കൂടാതെ താലൂക്ക് ആശുപത്രികൾ മുഖേന ചികിത്സ ലഭ്യമാക്കും. സൗജന്യ നിരക്കിൽ മരുന്ന്, വൃക്കമാറ്റിവയ്ക്കപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം, വൃക്ക സംബന്ധമായ അസുഖങ്ങൾ തടയുന്നതിന് ആവശ്യമായ ബോധവൽക്കരണം എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആസ്ഥാനമാക്കി ആരംഭിച്ച കാക്കനാടൻ സ്മാരക റഫറൻസ് ലൈബ്രററിയുടെ ഉദ്ഘടനവും മന്ത്രി നിർവഹിച്ചു.
ജയൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാൽ, അംഗങ്ങളായ പി.കെ. ഗോപൻ, വസന്ത രമേശ്, അനിൽ എസ്. കല്ലേലിഭാഗം, എൻ.എസ്. പ്രസന്നൻ, രാധ കാക്കനാടൻ, ഫിനാൻസ് ഓഫീസർ ടി.പ്രദീപ്കുമാർ, സെക്രട്ടറി കെ. പ്രസാദ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.