- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ക്‌നാനായ തിരുന്നാളിനു നാല് ദിവസം മാത്രം; ഒരുക്കങ്ങൾ തകൃതി; വിപുലമായ പാർക്കിങ് സംവിധാനം
മാഞ്ചസ്റ്റർ: പരിശുദ്ധ കന്യകാമാറിയത്തിന്റെ പ്രഥമ ക്‌നാനായ തിരുന്നാളിനു നാല് ദിവസം മാത്രം അവശേഷിക്കെ പ്രധാന തിരുന്നാളിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു. തിരുന്നാൾ കൊടിയേറ്റ് ദിനമായ കഴിഞ്ഞ ഞായറാഴ്ച സെന്റ് എലിസബത്ത് ദേവാലയം നിറഞ്ഞു കവിഞ്ഞു വിശ്വാസികൾ ഒന്നു ചേർന്നിരുന്നു. പ്രധാന തിരുന്നാൾ ദിനമായ ഒക്‌ടോബർ ഒന്നിന് വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്. ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ നിയുക്ത രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസ് നിരവധി വൈദികർ എന്നിവർ തിരുവസ്ത്രമണിഞ്ഞ് പ്രദക്ഷിണമായി ദേവാലയത്തിനുള്ളിൽ പ്രവേശിക്കുന്നതോടെ പ്രധാന തിരുന്നാളിനു തുടക്കമാകും. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിശ്വാസികൾക്കായി വിപുലമായ പാർക്കിംങ് സംവിധാനമാണ് പാർക്കിങ് കമ്മറ്റി ചെയർമാൻ ബേബി പി. എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്. കാറുകളിൽ വരുന്നവർക്ക് സെന്റ് ആന്റ
മാഞ്ചസ്റ്റർ: പരിശുദ്ധ കന്യകാമാറിയത്തിന്റെ പ്രഥമ ക്‌നാനായ തിരുന്നാളിനു നാല് ദിവസം മാത്രം അവശേഷിക്കെ പ്രധാന തിരുന്നാളിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു.
തിരുന്നാൾ കൊടിയേറ്റ് ദിനമായ കഴിഞ്ഞ ഞായറാഴ്ച സെന്റ് എലിസബത്ത് ദേവാലയം നിറഞ്ഞു കവിഞ്ഞു വിശ്വാസികൾ ഒന്നു ചേർന്നിരുന്നു. പ്രധാന തിരുന്നാൾ ദിനമായ ഒക്‌ടോബർ ഒന്നിന് വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്.
ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ നിയുക്ത രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസ് നിരവധി വൈദികർ എന്നിവർ തിരുവസ്ത്രമണിഞ്ഞ് പ്രദക്ഷിണമായി ദേവാലയത്തിനുള്ളിൽ പ്രവേശിക്കുന്നതോടെ പ്രധാന തിരുന്നാളിനു തുടക്കമാകും.
യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിശ്വാസികൾക്കായി വിപുലമായ പാർക്കിംങ് സംവിധാനമാണ് പാർക്കിങ് കമ്മറ്റി ചെയർമാൻ ബേബി പി. എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
കാറുകളിൽ വരുന്നവർക്ക് സെന്റ് ആന്റണീസ് പ്രൈമറി സ്‌കൂളിൽ (ങ22 0ചഠ) വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ കോർന്നീഷ്മാൻ ഹോട്ടലിലും (ങ22 0ഖത) പാർക്ക് ചെയ്യാം. കോട്ടുകളിൽ വരുന്നവർ ആളുകളെ ദേവാലയ സമുച്ചയത്തിൽ ഇറക്കിയതിനു ശേഷം ഫോറംസെന്ററിൽ (ങ22 5ഒക) പാർക്ക് ചെയ്യണം.
ഫാ: സജി മലയിൽപുത്തൻപുര ജനറൽ കൺവീനറായി റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായിൽ, മാർട്ടിൻ മലയിൽ എന്നിവർ കൺവീനർമാരായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് തിരുന്നാളിനായി നടക്കുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ചാപ്ലയിൻ ഫാ: സജി മലയിൽ പുത്തൻപുര അറിയിച്ചു.
കൂടുതൽ ചിത്രങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക