- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്‌നാനായ കാത്തലിക് അസോസിയേഷൻ അയർലണ്ടിന്റെ ‘നക്ഷത്രരാത്രി 2015 ‘ഒരുങ്ങുന്നു
ഡബ്ലിൻ:'നക്ഷത്രരാത്രി 2015′ എന്ന് പേരിട്ടിരിക്കുന്ന അയർലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങൾക്കങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കാലിത്തൊഴുത്തിൽ ലോകരക്ഷകൻ പിറന്ന വാർത്ത അറിയിക്കാൻ മാലാഖമാർ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാൻ ഡബ്ലിനിലും കൂടാതെ കിൾഡയർ,
ഡബ്ലിൻ:'നക്ഷത്രരാത്രി 2015′ എന്ന് പേരിട്ടിരിക്കുന്ന അയർലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങൾക്കങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കാലിത്തൊഴുത്തിൽ ലോകരക്ഷകൻ പിറന്ന വാർത്ത അറിയിക്കാൻ മാലാഖമാർ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാൻ ഡബ്ലിനിലും കൂടാതെ കിൾഡയർ, ഡ്രോഹഡ, വിക്ലോ തുടങ്ങിയ ഡബ്ലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ക്‌നാനായ കുടുംബംങ്ങളിൽ ക്രിസ്തുമസ് കരോൾ എത്തുന്നു.
ഡിസംബർ 12,13,19,20 ( ശനി , ഞായർ ) തിയതികളിലായിട്ടാണ് ക്രിസ്തുമസ് കരോൾ ഒരുക്കിയിരിക്കുന്നത്.
12 ശനിയാഴ്ച : ലുക്കൻ , ബ്ലാഞ്ചർസ്റ്റൗൻ , സിറ്റി സെന്റെർ .
13 ഞായറാഴ്ച : താല
19 ശനിയാഴ്ച : സാട്രി , സ്വോർട്‌സ് , ഫിൻഗ്ലാസ്.
20 ഞായറാഴ്ച : സൗത്ത് ഡബ്ലിൻ
എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോൾ ക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ അതാതു സ്ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിധ്യം മുൻകാലങ്ങളിലേതുപോലെ ഉണ്ടായിരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.