- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്റെ ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ രണ്ടിനു താലായിൽ
ഡബ്ലിൻ: അയർലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷൻ ഏപ്രിൽ 2 ശനിയാഴ്ച താലയിലെ കിൽനമന ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഈസ്റ്റർ ആഘോഷങ്ങൾ നടത്തപ്പെടുന്നു . രാവിലെ 10 മണിക്ക് ഡബ്ലിൻ സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ . ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ വി.കുർബ്ബാനയും ,കുർബ്ബാന മദ്ധ്യേ ഫാ .ജോർജ്ജ് കരിന്തോളിൽ MCBS (ഡയരക്ടർ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം കാലടി എറണാകുളം) സന്ദേശം നൽകും . തുടർന്ന് ക്‌നാനായക്കാരുടെ സാമൂഹികാചാരങ്ങൾ സൂചിപ്പിക്കുന്ന പുരാതനപ്പട്ടിന്റെ ഈണത്തിൽ ചുവടുവച്ചുള്ള കൊൽകളിയും,വിവിധ കലാപരിപാടികളും കൂടാതെ ക്‌നാനായ പുരാതന പാട്ടുകൾക്ക് പ്രാധാന്യം നല്കിക്കൊണ്ട് പഴയതും പുതിയതുമായ മലയാളം, തമിഴ്, ഹിന്ദി സിനിമാ ഗാനങ്ങൾ ഉൾപ്പെടുത്തി 'ക്‌നാനായ മെലഡിസ്'എന്ന ഒരു ഗായക സംഘത്തിന്റെ ഉത്ഘാടനവും അന്ന് നടത്തപ്പെടുന്നു . അയർലണ്ടിലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളേയും ഈസ്റ്റർ ആഘോഷ വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയംഗങ്ങൾ അഭ്യർത്ഥിക്കുന്നു .
ഡബ്ലിൻ: അയർലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷൻ ഏപ്രിൽ 2 ശനിയാഴ്ച താലയിലെ കിൽനമന ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഈസ്റ്റർ ആഘോഷങ്ങൾ നടത്തപ്പെടുന്നു .
രാവിലെ 10 മണിക്ക് ഡബ്ലിൻ സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ . ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ വി.കുർബ്ബാനയും ,കുർബ്ബാന മദ്ധ്യേ ഫാ .ജോർജ്ജ് കരിന്തോളിൽ MCBS (ഡയരക്ടർ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം കാലടി എറണാകുളം) സന്ദേശം നൽകും .
തുടർന്ന് ക്‌നാനായക്കാരുടെ സാമൂഹികാചാരങ്ങൾ സൂചിപ്പിക്കുന്ന പുരാതനപ്പട്ടിന്റെ ഈണത്തിൽ ചുവടുവച്ചുള്ള കൊൽകളിയും,വിവിധ കലാപരിപാടികളും കൂടാതെ ക്‌നാനായ പുരാതന പാട്ടുകൾക്ക് പ്രാധാന്യം നല്കിക്കൊണ്ട് പഴയതും പുതിയതുമായ മലയാളം, തമിഴ്, ഹിന്ദി സിനിമാ ഗാനങ്ങൾ ഉൾപ്പെടുത്തി 'ക്‌നാനായ മെലഡിസ്'എന്ന ഒരു ഗായക സംഘത്തിന്റെ ഉത്ഘാടനവും അന്ന് നടത്തപ്പെടുന്നു .
അയർലണ്ടിലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളേയും ഈസ്റ്റർ ആഘോഷ വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയംഗങ്ങൾ അഭ്യർത്ഥിക്കുന്നു .