- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പൽ ബർമിങ്ഹാമിൽ; വെഞ്ചരിപ്പ് ജൂലൈ ആറിന്
ബെർമിങ്ഹാം: യുകെയിലെ ക്‌നാനായ കാത്തോലിക്കർക്ക് അഭിമാനമായി പ്രഥമ ക്‌നാനായ ചാപ്പലിന്റെ വെഞ്ചരിപ്പു കർമം ജൂലൈ ആറിന് നടക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി സെന്റ് മൈക്കിൾസ് ചാപ്പൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കും. ജൂലൈ ആറിന് വൈകുന്നേരം ആറിന് മുത്തുക്കുടകളുടേയും ക്‌നാനായ പരമ്പരാഗതവേഷവിധാനത്തിലും മാർ ജോസഫ് പണ്ടാരശേരിയെ ഏലയ്ക്കാ മാല അണിയിച്ച് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കരിയും മറ്റ് സെൻട്രൽ കമ്മിറ്റി അംഗങ്ങളും ചേർന്നു സ്വീകരിക്കും. തുടർന്ന് സെന്റ് മൈക്കിൾസ് ചാപ്പലിന്റെ വെഞ്ചരിപ്പു കർമവും ദിവ്യബലിയും മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഫാ. സജി മലയിൽ പുത്തൻപുര, ഫാ. സജി തോട്ടം, ഫാ. മാത്യു കട്ടിയാങ്കിൽ, ഫാ. ജസ്റ്റിൻ കാരയ്ക്കാട് എന്നിവർ സഹകാർമികരായിരിക്കും. സഭ-സമുദായ സ്‌നേഹം ആത്മാവിൽ അഗ്നിയായി ക്‌നാനായ ജനത എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന യുകെകെസിഎ സെൻട്രൽ കമ്മിററിയും ഓരോ ക്‌നാനായർക്കും തിലകക്കുറിയാകുകയാണ് യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പൽ.
ബെർമിങ്ഹാം: യുകെയിലെ ക്‌നാനായ കാത്തോലിക്കർക്ക് അഭിമാനമായി പ്രഥമ ക്‌നാനായ ചാപ്പലിന്റെ വെഞ്ചരിപ്പു കർമം ജൂലൈ ആറിന് നടക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി സെന്റ് മൈക്കിൾസ് ചാപ്പൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കും.
ജൂലൈ ആറിന് വൈകുന്നേരം ആറിന് മുത്തുക്കുടകളുടേയും ക്‌നാനായ പരമ്പരാഗതവേഷവിധാനത്തിലും മാർ ജോസഫ് പണ്ടാരശേരിയെ ഏലയ്ക്കാ മാല അണിയിച്ച് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കരിയും മറ്റ് സെൻട്രൽ കമ്മിറ്റി അംഗങ്ങളും ചേർന്നു സ്വീകരിക്കും. തുടർന്ന് സെന്റ് മൈക്കിൾസ് ചാപ്പലിന്റെ വെഞ്ചരിപ്പു കർമവും ദിവ്യബലിയും മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഫാ. സജി മലയിൽ പുത്തൻപുര, ഫാ. സജി തോട്ടം, ഫാ. മാത്യു കട്ടിയാങ്കിൽ, ഫാ. ജസ്റ്റിൻ കാരയ്ക്കാട് എന്നിവർ സഹകാർമികരായിരിക്കും.
സഭ-സമുദായ സ്‌നേഹം ആത്മാവിൽ അഗ്നിയായി ക്‌നാനായ ജനത എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന യുകെകെസിഎ സെൻട്രൽ കമ്മിററിയും ഓരോ ക്‌നാനായർക്കും തിലകക്കുറിയാകുകയാണ് യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പൽ.
വെഞ്ചരിപ്പു കർമത്തിലേക്കും തുടർന്നുള്ള സ്‌നേഹവിരുന്നിലേക്കും എല്ലാവരേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കരി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മടഖച്ചിറ, ജോയിന്റെ സെക്രട്ടറി സഖറിയ പുത്തൻകുളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തിൻകോട്, ഉപദേശ സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവർ അറിയിച്ചു.