- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ക്‌നാനായ സാഗരത്തിൽ അലയടിച്ച് മാഞ്ചസ്റ്റർ; വിഥിൻഷോയിലേക്ക് ക്നാനായക്കാരുടെ പ്രവാഹം
മാഞ്ചസ്റ്റർ: പ്രഥമ ക്‌നാനായ തിരുനാളിൽ സംബന്ധിക്കാൻ യുകെയിലെ ക്‌നാനായക്കാർ മാഞ്ചസ്റ്ററിലെ വിഥിൻഷോയിലേക്ക് ഒഴുകിയെത്തുന്നു. യൂറോപ്പിലെ ഇദംപ്രഥമമായ ക്‌നാനായ ചാപ്ലൈൻസിയിലെ പ്രഥമതിരുനാൾ കെങ്കേമമാക്കാൻ ഉറച്ചുതന്നെയാണ് ഓരോ ക്‌നാനായക്കാരനും. സമുദായ സ്‌നേഹം ജ്വലിക്കുന്ന ഓരോ ക്‌നാനായക്കാരന്റേയും ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണ് വിഥിൻഷോയിലെ സെന്റ് ആന്റണീസ് ചർച്ചിൽ നടന്നുകൊണ്ടിരിക്കുന്നത്. വർണമനോഹരമായി പുഷ്പാലംകൃതമായ ദേവാലയത്തിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിലാണ് തിരുകർമങ്ങൾ നടക്കുന്നത്. ക്‌നാനായ സമുദായ ആചാര്യനും സമുദായ ശ്രേഷ്ഠനുമായ മാർ മാത്യു മൂലക്കാട്ടിന് ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് ഫാ. സജി മലയിൽപുത്തൻപുര, യുകെകെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായിൽ, ജെയ്‌മോൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയത്. ദിവ്യബലിക്കു ശേഷം ആഘോഷമായ തിരുനാൾ പ്രദക്ഷിണം, മാഞ്ചസ്റ്റർ നഗരവീഥിയെ പുളകിതമാക്കും. ഐറീഷ് ബാൻഡും ചെണ്ടമേളവും പ്രദക്ഷിണത്തെ മനോഹരമാക്കുമ്പോൾ തിരുസ്വര
മാഞ്ചസ്റ്റർ: പ്രഥമ ക്‌നാനായ തിരുനാളിൽ സംബന്ധിക്കാൻ യുകെയിലെ ക്‌നാനായക്കാർ മാഞ്ചസ്റ്ററിലെ വിഥിൻഷോയിലേക്ക് ഒഴുകിയെത്തുന്നു. യൂറോപ്പിലെ ഇദംപ്രഥമമായ ക്‌നാനായ ചാപ്ലൈൻസിയിലെ പ്രഥമതിരുനാൾ കെങ്കേമമാക്കാൻ ഉറച്ചുതന്നെയാണ് ഓരോ ക്‌നാനായക്കാരനും. സമുദായ സ്‌നേഹം ജ്വലിക്കുന്ന ഓരോ ക്‌നാനായക്കാരന്റേയും ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണ് വിഥിൻഷോയിലെ സെന്റ് ആന്റണീസ് ചർച്ചിൽ നടന്നുകൊണ്ടിരിക്കുന്നത്.
വർണമനോഹരമായി പുഷ്പാലംകൃതമായ ദേവാലയത്തിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിലാണ് തിരുകർമങ്ങൾ നടക്കുന്നത്. ക്‌നാനായ സമുദായ ആചാര്യനും സമുദായ ശ്രേഷ്ഠനുമായ മാർ മാത്യു മൂലക്കാട്ടിന് ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് ഫാ. സജി മലയിൽപുത്തൻപുര, യുകെകെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായിൽ, ജെയ്‌മോൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയത്.
ദിവ്യബലിക്കു ശേഷം ആഘോഷമായ തിരുനാൾ പ്രദക്ഷിണം, മാഞ്ചസ്റ്റർ നഗരവീഥിയെ പുളകിതമാക്കും. ഐറീഷ് ബാൻഡും ചെണ്ടമേളവും പ്രദക്ഷിണത്തെ മനോഹരമാക്കുമ്പോൾ തിരുസ്വരൂപങ്ങൾക്കും പൊൻ വെള്ളി കുരിശുകൾ പ്രദക്ഷിണത്തെ ഭക്തിസാന്ദ്രമാക്കും. തുടർന്ന് വിശുദ്ധ കുർബാനയും ആശീർവാദവും പരിശുദ്ധ കന്യകാമറിയത്തിന്റെ കിരീട നേർച്ചയും നടത്തപ്പെടും.
സ്‌നേഹവിരുന്നും പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ലൊറെറ്റോ ഹൈസ്‌കൂളിൽ നടത്തപ്പെടും. പലവിധത്തിലുള്ള വിസ്മയങ്ങളാണ് ഇടവക ജനമൊരുക്കുന്നത്. കലാസന്ധ്യയോടനുബന്ധിച്ച് മെഗാഷോയും ഒരുക്കിയിട്ടുണ്ട്. മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ മാർക്ക ഡേവിഡ് എന്നിവരുടെ സാന്നിധ്യത്താൽ സായൂജ്യമാകുന്ന തിരുനാളിലേക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലൈൻ ഫാ. സജി മലയിൻ പുത്തൻപുര അറിയിച്ചു.
ദേവാലയ പോസ്റ്റ് കോഡ്
40 CULMERE ROAD M22 1WA
പരിപാടികൾ നടക്കുന്ന സ്ഥലം
LORETTO HIGH SCHOOL
ARROWFIELD RD
M21 7UP