മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ സെന്റ് എലിസബത്ത് കാത്തലിക് ദേവാലയം നിറഞ്ഞ് കവിഞ്ഞ് വിശ്വാസികൾ. ഭക്തിസാന്ദ്രമായ ദിവ്യബലി, പ്രൗഢഗംഭീരമായ പ്രസുദേന്തി വാഴ്ച, തിരുസ്വരൂപ പ്രതിഷ്ഠ, പ്രഥമ ക്‌നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പ്രഥമ ക്‌നാനായ തിരുനാളിന് കൊടിയേറിയപ്പോൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ദേവാലയം നിറഞ്ഞു കവിഞ്ഞു. പൊൻ-വെള്ളി-മരക്കുരിശുകളും മുത്തുക്കുടകളും മാതാവിന്റെ നേർച്ച കിരീടവും ഇന്നലെ ആശീർവദിച്ചു. തിരുകർമങ്ങൾക്കു ശേഷം വിവിധ കൂടാരയോഗ അടിസ്ഥാനത്തിൽ കായികമേളയും സമ്മാനദാനവും നിർവഹിച്ചു. തിരുകർമങ്ങൾക്ക് ഫാ. സജി മലയിൽപുത്തൻപുര നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ പത്തിന് പ്രധാന തിരുനാൾ കർമങ്ങൾ ആരംഭിക്കും.