വാക്കീഗൺ: ഷിക്കാഗോയിലെ വാക്കീഗണിലുള്ള സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തിൽ ക്‌നാനായ പാരമ്പര്യ സ്മരണകൾ ഉണർത്തി ക്‌നാനായ നൈറ്റ് ആഘോഷിച്ചു. സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ഇടവക വികാരി റവ.ഫാ. തോമസ് മേപ്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ ഇടവക സെക്രട്ടറി സ്റ്റാൻലി കളരിക്കമുറി സ്വാഗതവും, റവ.ഫാ. തോമസ് മേപ്പുറത്ത് പരിപാടികളുടെ ഉദ്ഘാടനവും നിർവഹിച്ചു. ഡീക്കൻ ജെയ്ക് ജേക്കബ്, രമണി കോണമല, സാക് മംഗലത്ത് തുടങ്ങിയവർ ആശംസയും ഇടവക ട്രസ്റ്റി പ്രകാശ് പെരിയമൂട്ടിൽ നന്ദിയും പറഞ്ഞു. തുടർന്ന് ഇടവകയിലെ കുട്ടികളുടെ വൈവിധ്യമാർന്ന കലാവിരുന്ന് പരിപാടികൾക്ക് തിളക്കംകൂട്ടി. ഡെന്നി മാലിക്കറുകയിൽ ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ, റോയ്‌മോൻ കോണമല, ഡെന്നി മാലിക്കറുകയിൽ എന്നിവർ ചേർന്ന് നടത്തിയ ലേലത്തിൽ നിന്നും, ചാരിറ്റി കളക്ഷനിൽ നിന്നും ലഭിച്ച തുക നാട്ടിൽ അർഹതപ്പെട്ട ഒരാൾക്ക് വീട് നിർമ്മിച്ച് നൽകുന്നതിന് പ്രയോജനപ്പെടുത്തുമെന്ന് ഇടവക വികാരി അറിയിച്ചു. ഒമ്പതു മണിക്ക് നടന്ന സ്‌നേഹവിരുന്നോടുകൂടി  പരിപാടികൾ പര്യവസനിച്ചു.

പ്രകാശ് ചെറിയമൂഴയിൽ, സ്റ്റാൻലി കളരിക്കമുറിയിൽ, റോയ്‌മോൻ കോണമല, മോൻ മാലിക്കറുകയിൽ, തങ്കച്ചൻ തുഞ്ചിവേലിത്തറ, മോനി മോൻ കോണമല, റോജു മാലിക്കറുകയിൽ, ഡെന്നി മാലിക്കറുകയിൽ, ജിഷ ചെറിയമൂഴയിൽ, രമണി കോണമല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷീനാ മംഗലത്ത് അറിയിച്ചതാണിത്.