- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ക്‌നാനായ റീജിയൺ ഫാമിലി കോൺഫറൻസ് 2017: റെജിസ്ട്രേഷന് ഉജ്ജ്വല തുടക്കം
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ റെജേസ്ട്രഷന് ആവേശോജ്വലമായ തുടക്കം. ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന റെജിസ്‌ട്രേഷൻ ഉദ്ഘാടനത്തിൽ ഇടവകയിലെ 40 ഓളം കുടുംബങ്ങൾ കോൺഫ്രൻസിൽ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിച്ച് റെജിഷ്ട്രേഷൻ നടത്തി. റെജിസ്‌ട്രേഷൻ ഉദ്ഘാടനത്തിന് കോൺഫ്രൻസ് ചെയർമാനും ക്‌നാനായ റീജിയൻ വികാരി ജെനറാളുമായ ഫാ. തോമസ് മുളവനാൽ, സെക്രട്ടറി ഫാ. ബോബൻ വട്ടംപുറത്ത്, റെജിഷ്ട്രേഷൻ കമ്മറ്റി ചെയർമാൻ പോൾസൺ കുളങ്ങര, സെന്റ് മേരീസ് ഇടവക രജിസ്റ്റ്രേഷൻ കമ്മറ്റി അംഗങ്ങളായ മനോജ് വഞ്ചിയിൽ, ജോജോ ആനാലിൽ, തമ്പി വിരുത്തികുളങ്ങര, മേരി ആലുങ്കൽ, ആൻസി ഐക്കരപ്പറമ്പിൽ, ടിറ്റോ കണ്ടാരപ്പള്ളിൽ പാരീഷ് എക്‌സിക്യൂട്ടീവ് എന്നിവർ നേതൃത്വം നൽകി. 2017 ജൂൺ 28 മുതൽ ജൂലൈ ഒന്നു വരെ ഷിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ചാണ് ക്‌നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻ
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ റെജേസ്ട്രഷന് ആവേശോജ്വലമായ തുടക്കം. ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന റെജിസ്‌ട്രേഷൻ ഉദ്ഘാടനത്തിൽ ഇടവകയിലെ 40 ഓളം കുടുംബങ്ങൾ കോൺഫ്രൻസിൽ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിച്ച് റെജിഷ്ട്രേഷൻ നടത്തി. റെജിസ്‌ട്രേഷൻ ഉദ്ഘാടനത്തിന് കോൺഫ്രൻസ് ചെയർമാനും ക്‌നാനായ റീജിയൻ വികാരി ജെനറാളുമായ ഫാ. തോമസ് മുളവനാൽ, സെക്രട്ടറി ഫാ. ബോബൻ വട്ടംപുറത്ത്, റെജിഷ്ട്രേഷൻ കമ്മറ്റി ചെയർമാൻ പോൾസൺ കുളങ്ങര, സെന്റ് മേരീസ് ഇടവക രജിസ്റ്റ്രേഷൻ കമ്മറ്റി അംഗങ്ങളായ മനോജ് വഞ്ചിയിൽ, ജോജോ ആനാലിൽ, തമ്പി വിരുത്തികുളങ്ങര, മേരി ആലുങ്കൽ, ആൻസി ഐക്കരപ്പറമ്പിൽ, ടിറ്റോ കണ്ടാരപ്പള്ളിൽ പാരീഷ് എക്‌സിക്യൂട്ടീവ് എന്നിവർ നേതൃത്വം നൽകി.
2017 ജൂൺ 28 മുതൽ ജൂലൈ ഒന്നു വരെ ഷിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ചാണ് ക്‌നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുക. സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്‌നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിലാണ് ഫാമിലി കോൺഫ്രൻസ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു.
ഹോട്ടൽ മുറിയും ഭക്ഷണവും മറ്റു ചിലവുകളും ഉൾപ്പെടെ രണ്ടു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് 855 ഡോളർ ആണ് റെജിസ്‌ട്രേഷൻ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ റെജിസ്‌ട്രേഷനും ഭക്ഷണവും ലഭിക്കും. ആറ് വയസ്സിനു മുകളിൽ പ്രായമുള്ള, മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് 140 ഡോളർ കൂടി ഭക്ഷണത്തിനും മറ്റു ചെലവ്ക്കുമായി നിശയിക്കപ്പെട്ടിരിക്കുന്നു. 21 വയസ്സിനു മുകളിൽ പ്രായമുള്ള യുവജനങ്ങൾക്ക് 395 ഡോളർ ആണ് റെജിസ്‌ട്രേഷൻ ഫീസ് ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രജിഷ്ട്രേഷൻ ഫീസിന് പുറമെ 300 ഡോളർ കൂടി നൽകി സ്‌പോൺസർ ആകുവാനും, 750 ഡോളർ കൂടി നൽകി വി ഐ പി സ്‌പോൺസർ ആകുവാനും ഉള്ള സൗകര്യവും റെജിസ്‌ട്രേഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.



