- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ആദ്യ ക്നാനായ തിരുന്നാൾ ശനിയാഴ്ച; അതിഥികളായി എത്തുന്നത് മൂന്ന് മെത്രാന്മാർ; ആളും അരങ്ങും ഒരുങ്ങി വിഥിൻഷോ
ഇനി വെറും രണ്ടു ദിവസങ്ങൾ കൂടി മാത്രം. യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള ക്‌നാനായക്കാർ കാത്തിരിക്കുന്ന തിരുന്നാളിന് കൊടി ഉയരുകയാണ്. വർഷത്തിൽ രിക്കൽ നടക്കുന്ന ക്‌നാനായ സമ്മേളനത്തിൽ കൈ കൊടുത്തും കെട്ടിപിടിച്ചും ബന്ധം പുതുക്കുന്ന ക്‌നാനായക്കാർ മറ്റൊരിക്കൽ കൂടി ഒരുമിച്ചു കൂടാനും സൗഹ-ദം പങ്കുവയ്ക്കാനും അവസരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ്. ബ്രിട്ടനിലെ സീറോ മലബാർ രൂപതുയടെ മെത്രാനായി ചുമതലയേൽക്കാൻ പോകുന്ന മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി കൂടിയാണ് ഇതെന്ന പ്രത്യേകതയും ക്‌നാനായക്കാരുടെ ആവേശം ഇരട്ടിപ്പിക്കുന്നു. ഇപ്പോൾ മാർ സ്രാമ്പിക്കൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വിശ്വാസ സമൂഹങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഔദ്യോഗികമായി ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയുടെ പ്രഥമ തിരുന്നാൾ ദിനത്തിന് ആവേശം പകർന്നുകൊണ്ടാണ് മാർ ജോസഫ് സ്രാമ്പിക്കൽ എത്തുന്നത്. മാഞ്ചസ്റ്ററിലെ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ നടത്തപ്പെടുന്ന തിരുന്നാൾ ആഘോഷങ്ങൾ ഓരോ
ഇനി വെറും രണ്ടു ദിവസങ്ങൾ കൂടി മാത്രം. യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള ക്‌നാനായക്കാർ കാത്തിരിക്കുന്ന തിരുന്നാളിന് കൊടി ഉയരുകയാണ്. വർഷത്തിൽ രിക്കൽ നടക്കുന്ന ക്‌നാനായ സമ്മേളനത്തിൽ കൈ കൊടുത്തും കെട്ടിപിടിച്ചും ബന്ധം പുതുക്കുന്ന ക്‌നാനായക്കാർ മറ്റൊരിക്കൽ കൂടി ഒരുമിച്ചു കൂടാനും സൗഹ-ദം പങ്കുവയ്ക്കാനും അവസരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ്. ബ്രിട്ടനിലെ സീറോ മലബാർ രൂപതുയടെ മെത്രാനായി ചുമതലയേൽക്കാൻ പോകുന്ന മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി കൂടിയാണ് ഇതെന്ന പ്രത്യേകതയും ക്‌നാനായക്കാരുടെ ആവേശം ഇരട്ടിപ്പിക്കുന്നു. ഇപ്പോൾ മാർ സ്രാമ്പിക്കൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വിശ്വാസ സമൂഹങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഔദ്യോഗികമായി ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.
യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയുടെ പ്രഥമ തിരുന്നാൾ ദിനത്തിന് ആവേശം പകർന്നുകൊണ്ടാണ് മാർ ജോസഫ് സ്രാമ്പിക്കൽ എത്തുന്നത്. മാഞ്ചസ്റ്ററിലെ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ നടത്തപ്പെടുന്ന തിരുന്നാൾ ആഘോഷങ്ങൾ ഓരോ ക്നാനായക്കാരന്റെയും അഭിമാനത്തിന്റെ നിമിഷങ്ങളായി മാറുമെന്ന് തീർച്ചയാണ്. യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയുടെ പ്രഥമ തിരുന്നാൾ പരിശുദ്ധാത്മാവിന്റെ ഏഴ് ദാനങ്ങളുടെ പ്രതീകമായി ആഘോഷിക്കുമ്പോൾ ഇതിന്റെ പരിസമാപ്തിയാണ് ശനിയാഴ്ച വിഥിൻഷോയിൽ നടക്കുന്നത്.
മാർ ജോസഫ് സ്രാമ്പിക്കനു പുറമെ കോട്ടയം അതി രൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസ് എന്നിവരും ചടങ്ങിൽ അതിഥികളായി എത്തും. ഇവർക്കൊപ്പം നിരവധി വൈദികരും തിരുന്നാൾ കർമ്മങ്ങളിൽ കാർമ്മികത്വം വഹിക്കും. മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമ്മികനാകുമ്പോൾ മാർ ജോസഫ് സ്രാമ്പിക്കൽ വചന സന്ദേശം നൽകും. മാർ മാർക്ക് ഡേവിസ് കുടുംബ സന്ദേശം ഉദ്ഘാടനം ചെയ്യും.
രാവിലെ പത്തിന് പ്രധാന തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കും. ദിവ്യബലിക്ക് ശേഷം ഐറിഷ് ബാൻഡ്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ തിരുന്നാൾ പ്രദക്ഷിണം ക്രൈസ്തവ വിശ്വാസ പ്രഘോഷണമാകും പൊൻ - വെള്ളി മരകുരിശുകളും മുത്തുകുടകളും വിജയ പതാകകളും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം ഭക്തി സാന്ദ്രമാകും. സ്‌നേഹ വിരുന്നിനു ശേഷം പ്രൗഢഗംഭീരമായ പൊതു സമ്മേളനവും സെന്റ് ജോൺ രണ്ടാമൻ സൺഡേ സ്‌കൂൾ വാർഷികവും ഇടവക ദിനാചരണവും ഭക്ത സംഘടനകളുടെ വാർഷികവും നടക്കും നയനമനോഹരമായ കലാപരിപാടികൾ സദസിനെ ആവേശ ഭരിതരാക്കും.
ഫാ: സജി മലയിൽ പുത്തൻപുരയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടിയുകെയിലേക്ക് മലയാളികളുടെ കുടിയേറ്റം ഉണ്ടായപ്പോൾ മുതൽ ആത്മീയ കാര്യങ്ങളിൽ ഫാ: സജി മലയിൽ പുത്തൻപുരയിലും തുടക്കം മുതലെ ഉണ്ടായിരുന്നു. ഷ്രൂസ്ബറി രൂപതയിൽ ചാപ്ലയിനായി സേവനം അനുഷ്ഠിക്കുന്നതിനോടൊപ്പം യുകെയുടെ വിവിധ സ്ഥലങ്ങളിൽ വിശുദ്ധ കുർബാനയ്ക്ക് തുടക്കമിട്ടതും ഫാ: സജി മലയിൽ പുത്തൻപുരയാണ്. ഫാ: സേവ്യർ ഖ്യാൻ അടക്കം നിരവധി ധ്യാന ഗുരുക്കന്മാരെ ആദ്യമായി യുകെയിലേക്ക് ക്ഷണിച്ചതും ധ്യാനിപ്പിക്കുന്നതിനും മുൻകൈ യെടുത്തും യുകെ ദർശിച്ചു ഏറ്റവും വലിയ വിശ്വാസ സാഗരം പങ്കെടുത്ത അഭിഷേകാഗ്‌നി കൺവൻഷന്റെ മുഖ്യ ശിൽപ്പിയായിരുന്നു ഫാ: സജി മലയിൽ പുത്തൻപുര. ഇംഗ്ലണ്ടിലെ മലയാറ്റൂർ തിരുന്നാൾ എന്ന ഖ്യാതി ലോകമെങ്ങും വ്യാപിച്ചു മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന്റെ ശൽപ്പി കൂടിയായ ഫാ: സജി മലയിൽ പുത്തൻപുര പ്രഥമ ക്നാനായ തിരുന്നാളിന്റെ ശിൽപ്പി കൂടിയാവുകയാണ്.
കഴിഞ്ഞ ദിവസം നടന്ന കൊടിയേറ്റു കർമ്മത്തിൽ സെന്റ് എലിസബത്ത് കാത്തലിക് ദേവാലയം നിറഞ്ഞു കവിഞ്ഞാണ് വിശ്വാസികളെത്തിയത്. ഭക്തി സാന്ദ്രമായ ദിവ്യബലി, പ്രൗഢഗംഭീരമായ പ്രസുദേന്തിവാഴ്ച, സിബി കണ്ടത്തിൽ നിർമ്മിച്ച് രൂപകൂടിലേയ്ക്ക് തിരുസ്വരൂപ പ്രതിഷ്ഠ എന്നിവയോടുകൂടി പ്രഥമ ക്‌നാനായ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കമാണ് മാഞ്ചസ്റ്ററിൽ നടന്നത്. പൊൻ വെള്ളി കുരിശുകളും, മുത്തുക്കുടകളും മാതാവിന്റെ നേർച്ച കിരീടവും ആശീർവദിച്ചു. തിരുകർമ്മങ്ങൾക്ക് ശേഷം വിവിധ കൂടാരയോഗ അടിസ്ഥാനത്തിൽ കായിക മേളയും, സമ്മാന ദാനവും നടന്നു. തിരുകർമ്മങ്ങൾക്ക് ഫാ. സജി മലയിൽ പുത്തൻപുരയാണ് നേതൃത്വം നൽകിയത്.
യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിശ്വാസികൾക്കായി വിപുലമായ പാർക്കിംങ് സംവിധാനമാണ് പാർക്കിങ് കമ്മറ്റി ചെയർമാൻ ബേബി പി. എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്. കാറുകളിൽ വരുന്നവർക്ക് സെന്റ് ആന്റണീസ് പ്രൈമറി സ്‌കൂളിൽ (ങ22 0ചഠ) വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ കോർന്നീഷ്മാൻ ഹോട്ടലിലും (ങ22 0ഖത) പാർക്ക് ചെയ്യാം. കോട്ടുകളിൽ വരുന്നവർ ആളുകളെ ദേവാലയ സമുച്ചയത്തിൽ ഇറക്കിയതിനു ശേഷം ഫോറംസെന്ററിൽ (ങ22 5ഒക) പാർക്ക് ചെയ്യണം.
തിരുന്നാൾ ദേവാലയത്തിന്റെ വിലാസം St Anthony's RC Church, Wythenshawe, M22 0WR
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക
റെജി മഠത്തിലേട്ട് - 07886968196, ഉതുപ്പ് കുന്നേൽ - 07838976481, മാർട്ടിൻ മലയിൽ - 07951745564
ലോകത്ത് എവിടെയായലും തങ്ങളുടെ തനിമയും പാരമ്പര്യവും പൈതൃകവും നിലനിർത്തുന്ന ക്നാനായ സമുദായംഗങ്ങൾ വിശേഷാവസരങ്ങളിൽ എല്ലാവരും ഒന്നു ചേരുന്നത് ആദിമ ക്രൈസ്തവ സ്നേഹത്തെ അനുസ്മരിപ്പിക്കും വിധമാണ്. വിശുദ്ധ കുർബാനയോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള കനാനായക്കാരുടെ ഭക്തി പേരു കേട്ടതും വിശ്വാസ സംരക്ഷകമായ പല സന്ദർശനങ്ങളിലും സമയോജിതമായ ഇടപെടലുകൾ സഭാ സംവിധാനത്തെ തന്നെ നിലനിർത്തി പോരുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളതും ക്‌നാനായ സമുദായത്തിന്റെ പങ്ക് നിർണ്ണായകമാണ്.