- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്നാനായ റീജിയണിൽ ഇൻഫന്റ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഷിക്കാഗോ: ക്നാനായ കാത്തലിക് റീജിയണിലെ ഇൻഫന്റ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. കുഞ്ഞിപൈതങ്ങളുടെ തിരുനാളിനോടനുബന്ധിച്ച്, കിണ്ടർഗാർഡൻ മുതൽ മൂന്നാം ഗ്രേഡ് വരെയുള്ള കുട്ടികൾക്കായി ഓൺലൈനിലൂടെ റിന്യൂ2020 (ഞലിലം 2020) എന്ന പരിപാടി സംഘടിപ്പിച്ചു.
ക്നാനായ റീജിണൽ വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇൻഫന്റ് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, സിജോയ് പറപ്പള്ളിൽ എന്നിവർ സംസാരിച്ചു.
അനോയിറ്റിങ് ഫയർ കാത്തലിക് മിനിസ്ട്രി (എ.എഫ്.സി.എം) യിലെ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നല്കി. ക്നാനായ കാത്തലിക് റീജിയണിലെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽനിന്നുമുള്ള കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു.
Next Story