- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ സുധീന്ദ്രയിൽ 90 രോഗികൾക്ക് സൗജന്യ കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
കൊച്ചി: ബോൺ ആൻഡ് ജോയിന്റ് ദിനത്തോടനുബന്ധിച്ച് കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിർദ്ധനരായ 90 രോഗികൾക്ക് സൗജന്യകാൽമുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തും. ഇതിന്റെ ഉദ്ഘാടനം മൂന്നിന് വൈകിട്ട് 5.30 ന് നടക്കും. ആശുപത്രി മുഖ്യ രക്ഷാധികാരി കാശീ മഠാധിപതി ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായിട
കൊച്ചി: ബോൺ ആൻഡ് ജോയിന്റ് ദിനത്തോടനുബന്ധിച്ച് കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിർദ്ധനരായ 90 രോഗികൾക്ക് സൗജന്യകാൽമുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തും. ഇതിന്റെ ഉദ്ഘാടനം മൂന്നിന് വൈകിട്ട് 5.30 ന് നടക്കും.
ആശുപത്രി മുഖ്യ രക്ഷാധികാരി കാശീ മഠാധിപതി ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് സൗജന്യ ചികിത്സ. ഡോ.പത്ഭനാഭ ഷേണായിയുടെ 'ഷേണായിസ്‌കെയർ, കേരള ഓർത്തോപീഡിക് അസോസിയോഷൻ, ഇന്ത്യൻ ഓർത്തോപീഡിക് അസോസിയോഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് നടക്കുക.
ചടങ്ങിൽ കേരള ഓർത്തോപീഡിക് അസോസിയോഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഡോമിനിക്ക് കെ പുത്തൂർ, സെക്രട്ടറി ഡോ. റ്റാജൻ പി.ജെ. ആശുപത്രി ബോർഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ.ജുനൈദ് റഹ്മാൻ, ഡോ.പത്ഭനാഭ ഷേണായി, ഡോ.വിനോദ് പത്ഭനാഭൻ, ബോർഡ് സെക്രട്ടറി മനോഹർ പ്രഭു എന്നിവർ പങ്കെടുക്കും.