ഡബ്ലിൻ : അയർലന്റിലെ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ ആഭിമുഖ്യത്തിൽ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് തീർത്ഥയാത്രയും വി.കുർബ്ബാനയും മുൻ വർഷങ്ങളിലേതുപോലെ 2016 സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇടവക മെത്രാപൊലീത്ത അഭി .യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

അയർലന്റിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വിശ്വാസ സമൂഹം ഒരുമിച്ച് പരി. ദൈവമാതാവിന്റെ സാന്നിധ്യത്താൽ പുളകിതമായ നോക്ക് പള്ളിയിൽ വി.കുർബ്ബാനയിൽ പങ്കെടുക്കുന്ന മഹനീയവും അനുഗ്രഹീതവുമായ ഈ സംരംഭത്തിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായും യാക്കോബായ സഭയുടെ അയർലെന്റ് മേഖലയ്ക്ക് അഭിമാനവും അതിലുപരി സഭയുടെ കൂട്ടായ്മ വിളിച്ചറിയിക്കുന്നതുമായ ഈ വർഷത്തെ നോക്ക് തീർത്ഥാടനത്തിലും വി.കുർബ്ബാനയിലും വിശ്വാസികളേവരും പങ്കെടുത്ത് അനുഗ്രഹീതരാകണമെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു