- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ സുറിയാനി സഭയുടെ നോക്ക് തീർത്ഥാടനവും കുർബാനയും സെപ്റ്റംബർ അഞ്ചിന്
ഡബ്ലിൻ: യാക്കോബയ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാമാതാവിന്റെ ജനനത്തിരുന്നാളിനോടനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്തിവരാറുള്ള നോക്ക് തീർത്ഥാടനവും കുർബാനയും സെപ്റ്റംബർ അഞ്ചിന് ശനിയാഴ്ച രാവിലെ 11ന് നടത്തും. യാക്കോബായ സഭയുടെ അയർലണ്ടിലുള്ള 11 ഇടവകകളിൽ നിന്നും കോൺഗ്രിഗേഷനുകളിൽ നിന്നുമുള്
ഡബ്ലിൻ: യാക്കോബയ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാമാതാവിന്റെ ജനനത്തിരുന്നാളിനോടനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്തിവരാറുള്ള നോക്ക് തീർത്ഥാടനവും കുർബാനയും സെപ്റ്റംബർ അഞ്ചിന് ശനിയാഴ്ച രാവിലെ 11ന് നടത്തും.
യാക്കോബായ സഭയുടെ അയർലണ്ടിലുള്ള 11 ഇടവകകളിൽ നിന്നും കോൺഗ്രിഗേഷനുകളിൽ നിന്നുമുള്ള വിശ്വാസികൾ അന്ന് നോക്കിൽ ഒത്തുചേരും. ആരാധനയിലും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയിലും സംബന്ധിച്ച് അനുഗ്രഹീതരാകാൻ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
Fr. Thomas Puthiyamadathil- 08603342125
Fr. Jobymon Skaria- 0876315962
Fr. Biju Mathia- 0894239359
Next Story