- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിച്ചത് സർക്കാർ അംഗീകൃത കോഴ്സ് ആയിരിക്കണം; 2016 ഏപ്രിൽ ഒന്നിന് മുമ്പ് വായ്പ്പാ തിരിച്ചടവ് ആരംഭിച്ചവരാകണം; ലോൺ തുകയും 60 ശതമാനം വരെ തിരിച്ചടക്കാൻ സർക്കാർ സഹായിക്കും; വിദ്യാഭ്യാസ വായ്പ്പാ ഇളവിന് നിങ്ങൾ അർഹനാണോ? ഇളവ് ലഭിക്കാനായി എന്താണ് ചെയ്യേണ്ടത്? പിണറായി സർക്കാറിന്റെ 900 കോടി രൂപയുടെ വിദ്യാഭ്യാസ ധനസഹായത്തെ കുറിച്ച് അറിയേണ്ടതെല്ലാം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപിച്ചതിൽ ഏറ്റവും അധികം കൈയടി നേടിയ പദ്ധതിയാണ് വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കുന്നതിനായി പ്രഖ്യാപിച്ച 900 കോടി രൂപയുടെ ധനസഹായം. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത നിരവധിപേർക്ക് ഈ പദ്ധതി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്നതിനെ സംബന്ധിച്ച് നിരവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളുമാണ് പിന്നീടുണ്ടായത്. ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പലരും രംഗത്തുണ്ട് താനും. വിദ്യാഭ്യാസ വായ്പ്പ ഇളവിന് നിങ്ങൾ അർഹനാണോ? വായ്പ്പ പൂർണ്ണമായും എഴുതി തള്ളുന്ന പദ്ധതിയല്ല ഇപ്പോൾ പ്രഖ്യാപിച്ച 900 കോടിയുടെ ധനസഹായത്തിൽ ഉൾപ്പെടുന്നത്. വായ്പ്പ തിരിച്ചടയ്ക്കാൻ സർക്കാർ സഹായം നൽകുന്ന ഒന്നാണ് ഈ പദ്ധതി.വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. ഷെഡ്യൂൽഡ് കൊമേർഷ്യൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പിന്നോക്ക വികസന കോർപ്പറേഷൻ പോലെയുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലോൺ എടുത്തവർക്കാണ് സർക്കാറിന്റെ സഹ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപിച്ചതിൽ ഏറ്റവും അധികം കൈയടി നേടിയ പദ്ധതിയാണ് വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കുന്നതിനായി പ്രഖ്യാപിച്ച 900 കോടി രൂപയുടെ ധനസഹായം. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത നിരവധിപേർക്ക് ഈ പദ്ധതി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്നതിനെ സംബന്ധിച്ച് നിരവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളുമാണ് പിന്നീടുണ്ടായത്. ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പലരും രംഗത്തുണ്ട് താനും.
വിദ്യാഭ്യാസ വായ്പ്പ ഇളവിന് നിങ്ങൾ അർഹനാണോ?
വായ്പ്പ പൂർണ്ണമായും എഴുതി തള്ളുന്ന പദ്ധതിയല്ല ഇപ്പോൾ പ്രഖ്യാപിച്ച 900 കോടിയുടെ ധനസഹായത്തിൽ ഉൾപ്പെടുന്നത്. വായ്പ്പ തിരിച്ചടയ്ക്കാൻ സർക്കാർ സഹായം നൽകുന്ന ഒന്നാണ് ഈ പദ്ധതി.വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. ഷെഡ്യൂൽഡ് കൊമേർഷ്യൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പിന്നോക്ക വികസന കോർപ്പറേഷൻ പോലെയുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലോൺ എടുത്തവർക്കാണ് സർക്കാറിന്റെ സഹായം ലഭിക്കുക. ഇതിന്റെ കാലാവധി എന്ന് പറയുന്നത് 2016 ഏപ്രിൽ 1 വരെ വായ്പ്പയെടുത്തവർക്കാണ്. അതിന് ശേഷം ലോൺ എടുത്തവർക്ക് ഇളവ് ലഭിക്കുന്നതല്ല. 2016 ഏപ്രിൽ 1 വരെയോ അതിന് മുൻപോ വായ്പ്പ തിരിച്ചടവ് ആരംഭിച്ചവർക്ക് മാത്രമേ ഇളവിന് അർഹതയുള്ളു. അതിന് ശേഷമുള്ളതാണെങ്കിൽ കിട്ടാക്കടമായി ബാങ്കുകൾ തന്നെ എഴുതി തള്ളിയവ ആണെങ്കിൽ സർക്കാർ സഹായം ലഭിക്കും.
ഗവൺമെന്റ് അംഗീകരിച്ച കോഴ്സുകൾ പഠിച്ചവരാകണം
ഗവൺമെന്റ് അംഗീകരിച്ച കോഴ്സുകൾ പഠിച്ചവർക്ക് മാത്രമാണ് വായ്പ തിരിച്ചടവിൽ ഇളവ് ലഭിക്കുക.കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള യുജിസി, സർവ്വകലാശാലകൾ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ഇന്ത്യൻ ഡെന്റൽ കൗണ്ടസിൽ ഐസിഎആർ, എഐസിടി തുടങ്ങി ഗവൺമെന്റ് അംഗീകരിച്ച ഏജൻസികളുടെ കോഴ്സുകൾക്ക് മാത്രമാണ് ഇളവ് ലഭിക്കുക. നഴ്സിങ് ഒഴികയുള്ള ഒരു കോഴ്സിലും മാനേജ്മെന്റ സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് ഇളവ് ലഭിക്കുകയില്ല.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നഴ്സിങ് വിദ്യാഭ്യാസം നേടിയവരിൽ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ചവർക്കും ഇളവ് ലഭിക്കില്ല. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളിൽ മാനേജ്മെന്റ സീറ്റുകളിൽ പ്രവേശനം നേടിയവർക്ക് ആനുകൂല്യം ലഭിക്കില്ല.
60 ശതമാനം വരെ അടക്കാൻ സർക്കാർ സഹായിക്കും
വായ്പ്പ തിരിച്ചടവിനുള്ള തുകയുടെ കാര്യം പരിശോധിച്ചാൽ 4 ലക്ഷം രൂപ വരെയുള്ള ലോണുകളിൽ കിട്ടാക്കടമായും കേസുകൾ നടക്കുന്നതും 2016 ഏപ്രിൽ 1 വരെയുള്ള ലോണുകളുടെ 60 ശതമാനം തുക സർക്കാർ തിരിച്ചടയ്ക്കും. ബാക്കി 40 ശതമാനം തുക ഉപഭോക്താക്കൾ അടയ്ക്കണം. ഇതിന്റെ പലിശ ബാങ്കുകൾ എഴുതി തള്ളുന്നതു സംബന്ധിച്ച് സർക്കാരുമായി ധാരണയിലെത്തിയിട്ടുണ്ട്.കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ അതും ചേർത്താണ് 60 ശതമാനം തുക സർക്കാർ നൽകുക.ഇതിൽ ഉപഭോക്താവ് തന്റെ പങ്കായ 40 ശതമാനം അടയ്ച്ച ശേഷമായിരിക്കും സർക്കാർ വിഹിതമായ 60 ശതമാനം അടയ്ക്കുക.
നാല് ലക്ഷം മുതൽ 9 ലക്ഷം രൂപ വരെയുള്ള കിട്ടാക്കടമോ ആണെങ്കിൽ 50 ശതമാനം തുക സർക്കാർ അടയ്ക്കും. ഇതിനും കോടതി ചെലവ് ഉൾപ്പടെയുള്ളവ ചേർത്താണ് സർക്കാർ തിരിച്ചടയ്ക്കുക. ലോൺ അടചയ്ച്ചു കൊണ്ടിരിക്കുന്നവർക്ക് നാല് വർഷം കൊണ്ടാണ് ഔട്ട് സ്റ്റാൻഡിങ്ങ് ലോണുകൾക്ക് സഹായം നൽകുക. ആദ്യത്തെ വർഷം 90 ശതമാനം, രണ്ടാമത്തേതിന് 75 മൂന്നാം വർഷം 50 ശതമാനം നാലാം വർഷം 25 ശതമാനം എന്നിങ്ങനെയാണ് സർക്കാർ വഹിതം നൽകുക. കൃത്യമായി ലോൺ അടച്ച് വരുന്നവർക്ക് പദ്ധതി പ്രാബല്യത്തിൽ വന്ന ശേഷമുള്ള ലോണുകളാണ് സർക്കാർ സഹായം നൽകുക.
കുടുംബത്തിന്റെ വരുമാനം ആറ് ലക്ഷത്തിൽ താഴെയാകണം
ലോൺ തിരിച്ചടയ്ക്കുന്നതിനായ് ഉള്ള വരുമാന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. കുടുംബത്തിന്റെ വരുമാനം ആറ് ലക്ഷത്തിൽ താഴെയാണെങ്കിൽ മാത്രമാണ് വായ്പ്പ ലഭിക്കുക. ഇതിനായി വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ ഹാജരാക്കേണ്ടി വരും. ജോലി ലഭിച്ചവർക്കുള്ള തിരിച്ചടവിന്റെ കാര്യത്തിൽ ഒരു വർഷത്തെ ശമ്പളം ഒരു വർഷത്തിന്റെ തിരിച്ചടവിന്റെ നാലിരട്ടിയിൽ കൂടുതലാവാൻ പാടില്ല. അംഗവൈകലയമുള്ളവർക്ക് 6 ലക്ഷം എന്നത് ഒൻപത് ലക്ഷം വരെ കുടുംബ വരുമാനം വരാം. ഒന്നിൽ അധികം ലോണുകൾ എടുത്തവർ, ഉദാഹരണം ബിടെക് എംടെക് എന്നീ രണ്ട് കോഴ്സുകൾക്ക് ലോൺ എടുത്തവരിൽ ആദ്യത്തെ ലോണിന് മാത്രമാണ് സഹായം ലഭിക്കുക.
ആശയക്കുഴപ്പം പരിഹരിക്കാൻ അദാലത്തുമായി യുവജന സംഘടനകൾ
വിദ്യാഭ്യാസ വായ്പ്പാ തിരിച്ചടവിലെ സർക്കാർ സഹായ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാൻ വേണ്ടി ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ രംഗത്തുണ്ട്. അടുത്തിടെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് നടത്തിയ വായ്പ്പാ തിരിച്ചടവിലെ സംശയ നിവാരണ ജനകീയ അദാലത്തിൽ ആയിര കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു. വായ്പ്പാ തിരിച്ചടവിലെ സഹായങ്ങൾ ലഭിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് ജനകീയ അദാലത്ത് നടന്നത്.
ചില ബാങ്കുകൾ ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് എത്തിയവരോട് മോശമായി പെരുമാറുന്നുവെന്നും കടം എടുത്താൽ അത് അടയ്ക്കണം അല്ലാതെ സർക്കാർ സഹായത്തിന് വരികയല്ല വേണ്ടതെന്നുമെല്ലാമുള്ള പ്രതികരണങ്ങളുമാണ് ജനകീയ അദാലത്ത് എന്ന പരിപാടിയിലേക്ക് തങ്ങളെ നയിച്ചതെന്ന് ഡിവൈഎഫ്ഐ നേതാക്കളായ ഐ സാജു, എഎ റഹീം എന്നിവർ മറുനാടൻ മലയാളിയോട് പറഞ്ഞു. വായ്പ്പാ തിരിച്ചടവിന് സർക്കാർ സഹായം ലഭിക്കാൻ നിങ്ങൾ യോഗ്യരാണോ. സഹായം ലഭിക്കാൻ വേണ്ടി എന്തൊക്കെയാണ് േെചേയ്യാണ്ടത്. ബാങ്കുകളിൽ പോയി എന്താണ് ചെയ്യേണ്ടത്. മുഴുവൻ തുകയും സർക്കാർ ആണോ അടയ്ക്കുന്നത് തുടങ്ങി നിരവധി സംശയങ്ങൾ ദൂരീകരിക്കാൻ അദാലത്തു കൊണ്ട് സാധിച്ചു എന്നാണ് യുവജന നേതാക്കൾ വ്യക്തമക്കിയത്.
വിദ്യാഭ്യാസ ലോണുകളെടുത്ത ശേഷം മെച്ചപ്പെട്ട ജോലി ലഭിക്കാതിരിക്കുകയും ലോൺ തിരിച്ചടവിന് പണം പലിശയ്ക്ക് ഉൾപ്പടെ എടുക്കേണ്ടി വരികയും ആത്മഹത്യകൾ വരെ സംഭവിക്കുന്നതിന്റെ എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഇങ്ങനെയൊരു സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി പ്രഖ്യാപിച്ചതറിഞ്ഞ് ബാങ്കുകളിലെത്തിയ വായ്പ്പയെടുത്തവരെ ബാങ്ക് അധികൃതർ കൈ മലർത്തി കാണിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.