- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ സ്വീകരിച്ചോ എന്ന് ഇനി മുതൽ സ്ഥാപനങ്ങൾക്ക് നേരിട്ടറിയാം; പുതിയ സംവിധാനവുമായി കോവിൻ പോർട്ടൽ; വിവരങ്ങൾ ലഭ്യമാകുക 'നോ യുവർ വാക്‌സിനേഷൻ സ്റ്റേറ്റസ്'എന്ന ഓപ്ഷനിൽ
ന്യൂഡൽഹി ഒരാളുടെ കോവിഡ് വാക്‌സിനേഷൻ നില സർട്ടിഫിക്കറ്റ് വാങ്ങാതെ, അയാളുടെ സമ്മതത്തോടെ സ്ഥാപനങ്ങൾക്കു നേരിട്ടു പരിശോധിക്കാൻ കോവിൻ പോർട്ടലിൽ പുതിയ സംവിധാനം. 'നോ യുവർ വാക്‌സിനേഷൻ സ്റ്റേറ്റസ്' എന്നാണു പേര്.
ഉദാഹരണത്തിന് ഒരു ട്രാവൽ ഏജൻസിക്ക് അവിടെയെത്തുന്നവരുടെ വാക്‌സിനേഷൻ നില അറിയാൻ അവരിൽനിന്നു വാക്‌സീൻ സർട്ടിഫിക്കറ്റ് സ്വീകരിക്കേണ്ട; വിവരം അറിയാൻ അവരുടെ അനുമതി മതി.
ട്രാവൽ ഏജൻസികൾ, ഓഫിസുകൾ ഉൾപ്പെടെയുള്ളവ കോവിൻ പോർട്ടലിൽ 'നോ യുവർ വാക്‌സിനേഷൻ സ്റ്റേറ്റസ്' എന്ന ടാബ് തുറക്കുക.വാക്‌സിനേഷൻ നില അറിയാൻ സ്ഥാപനം കോവിനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പേരും നൽകുന്നു. ഇതോടെ ഫോണിൽ ഒരു കോഡ് (ഒടിപി) എസ്എംഎസ് ആയി ലഭിക്കും.
ഈ കോഡ് സ്ഥാപനവുമായി പങ്കുവയ്ക്കുന്നതോടെ നിങ്ങൾ എത്ര ഡോസ് വാക്‌സീൻ എടുത്തുവെന്ന് അവർക്ക് മനസ്സിലാക്കാം.
മറുനാടന് മലയാളി ബ്യൂറോ
Next Story