ലിയ വിമാനങ്ങളാണെങ്കിലും അവയുടെയെല്ലാ വിൻഡോകൾ വളരെ ചെറുതാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ...?അതിന്റെ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ...? കാബിനെ ഡിപ്രഷറിംഗിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. വായുസമ്മർദത്തെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണിത്തരത്തിൽ വിൻഡോ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ദി ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ) വെളിപ്പെടുത്തുന്നത്.

കാബിനിലെ നിയന്ത്രിക്കപ്പെട്ട വായുസമ്മർദവുമായി താരതമ്യപ്പെടുത്തുമ്പോൾ പുറത്തുള്ള വായുസമ്മർദം കുറവായിരിക്കും. ഇത്തരത്തിൽ അകത്തും പുറത്തുമുള്ള വായുസമ്മർദത്തിലുള്ള വ്യത്യാസം വിമാനത്തിന്റെ മൂന്ന് പാളികളുള്ളഅ വിൻഡോകളിൽ കടുത്ത സമ്മർദത്തിന് വഴിയൊരുക്കും.ഈ ഗ്ലാസിന്റെ മധ്യപാളിക്കും പുറത്തെ പാളിക്കും ഇടയിൽ ചെറിയ എയർഗാപ്പുണ്ട്. ഇതിൽ കാണുന്ന ഒരു ദ്വാരം യഥാർത്ഥത്തിൽ മധ്യഭാഗത്തെ പാളിയിലാണുള്ളത്.

കാബിനും എയർഗാപ്പിനും ഇടയിലുള്ള സമ്മർദത്തെ സമതുലിതപ്പെടുത്തുന്നത് ഈ ദ്വാരമാണ്.പുറത്തെ പാളിക്ക് മുകളിൽ സമ്മർദമുണ്ടാവുകയും ആ സമയത്ത് ഈ പാളി ഈ സമ്മർദം താങ്ങാൻ പരാജയപ്പെട്ടാൽ തുടർന്ന് മധ്യഭാഗത്തെ പാളി ഒരു ഫെയിൽ-സേഫായി വർത്തിക്കുകയും ചെയ്യുന്നു. ഈ വിടവിലെ ഈർപ്പം പുറത്ത് വിടുകയെന്ന മറ്റൊരു ധർമവും ഈ ദ്വാരത്തിന് നിറവേറ്റാനുണ്ട്. ചെറിയ വിൻഡോയെ മൂടൽമഞ്ഞിൽ നിന്ന് സംരക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു.