- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും എന്ത് സഹായവുമായി കൊച്ചൗവ്വ എത്തുന്നു; കുഞ്ചാക്കോ ബോബൻ ചിത്രം കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയുടെ ട്രെയിലർ കാണാം;ശങ്കർ മഹാദേവൻ ആലപിച്ച ഗാനങ്ങളും സൂപ്പർ ഹിറ്റിലേക്ക്
കുഞ്ചാക്കോ ബോബൻ നായകനാകുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മലയാളികൾക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഉദയാ പിക്ചേഴ്സിന്റെ ബാനറിൽ സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നടൻ സുധീഷിന്റെ മകൻ രുദ്രാക്ഷുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. 30 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഉദയാ ഒരു സിനിമയൊരുക്കുന്നത്. നാട്ടിലെ സകലപ്രശ്നങ്ങളിലും ഇടപെടുന്ന തനി ഗ്രാമീണനായ കൊച്ചൗവ്വ എന്ന യുവാവിന്റെ ജീവിതത്തെ അത്തരമൊരു പ്രശ്നം അപ്പാടെ മാറ്റിമറിക്കുന്ന കഥയാണ് കൊച്ചൗവ്വ പൗലോ അയപ്പ കൊയ്ലോ പറയുന്നത്. കൊച്ചൗവ്വയെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കും. പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകവും അദ്ദേഹത്തിന്റെ വാക്കുകളും കൊച്ചൗവ്വയുടെ ജീവിതത്തിലേക്കും കടന്നുചെല്ലുന്നുണ്ട്. സിദ്ധാർത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനു പുറമേ നെടുമുടി വേണു, കെപിഎസി ലളിത, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, മണിയൻപിള്ള രാജു,
കുഞ്ചാക്കോ ബോബൻ നായകനാകുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മലയാളികൾക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഉദയാ പിക്ചേഴ്സിന്റെ ബാനറിൽ സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നടൻ സുധീഷിന്റെ മകൻ രുദ്രാക്ഷുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. 30 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഉദയാ ഒരു സിനിമയൊരുക്കുന്നത്.
നാട്ടിലെ സകലപ്രശ്നങ്ങളിലും ഇടപെടുന്ന തനി ഗ്രാമീണനായ കൊച്ചൗവ്വ എന്ന യുവാവിന്റെ ജീവിതത്തെ അത്തരമൊരു പ്രശ്നം അപ്പാടെ മാറ്റിമറിക്കുന്ന കഥയാണ് കൊച്ചൗവ്വ പൗലോ അയപ്പ കൊയ്ലോ പറയുന്നത്. കൊച്ചൗവ്വയെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കും. പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകവും അദ്ദേഹത്തിന്റെ വാക്കുകളും കൊച്ചൗവ്വയുടെ ജീവിതത്തിലേക്കും കടന്നുചെല്ലുന്നുണ്ട്. സിദ്ധാർത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനു പുറമേ നെടുമുടി വേണു, കെപിഎസി ലളിത, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, മണിയൻപിള്ള രാജു, അജു വർഗ്ഗീസ്, മുത്തുമണി, ശ്രീദേവി ഉണ്ണി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാൻ റഹ്മാനും സൂരജ് എസ്. കുറുപ്പുമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് നീൽ ഡി കുഞ്ഞ. ഓണം റിലീസായി സെപ്റ്റംബർ 9-ന് ചിത്രം തീയറ്ററുകളിൽ എത്തും.
ചിത്രത്തിൽ ശങ്കർ മഹാദേവൻ ആലപിച്ച ഗാനങ്ങളും സൂപ്പർഹിറ്റായി മാറുകയാണ്. ചിത്രത്തിലെ വാനം മേലേ' ഗാനത്തിന്റെ വീഡിയോ ഇന്നലെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക് 247) യൂട്യൂബിൽ റിലീസ് ചെയ്തത്. ശങ്കർ മഹാദേവൻ ആലപിച്ച ഈ ഗാനം ഒരു ദിവസത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം വ്യൂസ് നേടി യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് വിഭാഗത്തിൽ ഇടം പിടിച്ചിരിക്കുന്നു. സൂരജ് എസ്. കുറുപ്പാണ് ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് .