കൊച്ചി: കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് രാജ്യത്തെ പ്രമുഖ ഐ ടി നഗരമായി കൊച്ചി മാറിയെന്ന് റിപ്പോർട്ട്. വിവരസാങ്കേതിക മേഖലയുടെ വളർച്ച ഇരട്ടിയായതായും ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ റിപ്പോർട്ടിൽ പറയുന്നു. കൊച്ചിക്കു പുറമെ അഹമ്മദാബാദും ജയ്പൂരും കൊൽക്കത്തയും മികച്ച ഐടി നഗരങ്ങളായി വളർന്നു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മേഖലയിലെ ഐടി, ബിപിഎം കമ്പനികൾ രണ്ട് മടങ്ങായി വർധിച്ചു. പ്രത്യേക സാമ്പത്തിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, സോഫ്റ്റ് വെയർ പാർക്കുകൾ എന്നിവ മികച്ചതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള സാമ്പത്തിക സഹായം, 30 ശതമാനം സബ്‌സിഡി, വൈദ്യതി നിരക്ക്, രജിസ്‌ട്രേഷൻ ഫീസ്, സ്റ്റാംമ്പ് ഡ്യൂട്ടി എന്നിവയിലുള്ള ഇളവ് തുടങ്ങിയ സർക്കാർ സഹായങ്ങളാണ് മേഖലക്ക് കരുത്ത് പകർന്നത്.