- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി: സ്ഥലമെടുപ്പിന് 448 കോടി കിൻഫ്രക്ക് കൈമാറി

തിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് സ്ഥലമേറ്റടുക്കാൻ നിർവഹണ ഏജൻസിയായ കിൻഫ്രയ്ക്ക് 448.43 കോടി രൂപ കൈമാറി. കിഫ്ബി അനുവദിച്ച വായ്പയിൽനിന്നുമാണ് തുക അനുവദിച്ചത്.
ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂർവരെ നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലാണ് സ്ഥലമേറ്റെടുക്കൽ. 1351 ഏക്കർ ഏറ്റെടുക്കും. പുതുശേരി സെൻട്രൽ വില്ലേജിൽവരുന്ന അറുന്നൂറ് ഏക്കറിനുള്ള തുകയാണ് നൽകിയത്.
പുതുശേരി സെൻട്രൽ, ഈ സ്റ്റ്, ചിറ്റൂർ താലൂക്കിലെ ഒഴലപ്പതി എന്നിവിടങ്ങളിൽ ഭൂമി ഏറ്റെടുക്കാൻ 1038 കോടി രൂപ കിഫ്ബി വായ്പ നൽകും. വ്യവസായ ഇടനാഴിയിൽ ഒമ്പത് മെഗാ ഇൻഡസ്ട്രിയൽ ക്ലസ്റ്റർ വികസിപ്പിക്കും. ഭക്ഷ്യ വ്യവസായം, ലഘു എൻജിനിയറിങ്, രത്ന-ാഭരണ വ്യവസായം, പ്ലാസ്റ്റിക്, ഇ വേസ്റ്റ്, എണ്ണ--പ്രകൃതിവാതക വ്യവസായം, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് മേഖലകളിലാണ് ക്ലസ്റ്ററുകൾ.


