- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 150 കലാകാരന്മാരുടെ തായമ്പകയോടെ തുടക്കം; കൊച്ചിയുടെ ടൂറിസം വളർച്ച ഉറപ്പിച്ച ബിനാലെയ്ക്ക് ഇന്ന് തുടക്കം
കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പിന് ഇന്നു തുടക്കമാകും. ഫോർട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് 6.30നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിനു മുമ്പായി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 150 ചെണ്ട കലാകാരന്മാർ പങ്കെടുക്കുന്ന തായമ്പക അരങ്ങേറും. ഉദ്ഘാടനശേഷം സുമൻ ശ്രീധറിന്റെയും ദി ബ്ലാക്ക് മാംബ എന്ന ബാൻഡിന്റെയും സംഗീത പരിപാടി അരങ്ങേറും. മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസിൽ ഉച്ചയ്ക്കു 12നു പതാക ഉയർത്തും. 108 ദിവസങ്ങളിലായി നടക്കുന്ന ബിനാലെയിൽ 36 രാജ്യങ്ങളിൽ നിന്നുള്ള 98 കലാകാരന്മാരാണു പങ്കെടുക്കുന്നത്. പ്രശസ്ത ഇന്ത്യൻ കലാകാരൻ സുദർശൻ ഷെട്ടിയാണു ക്യുറേറ്റർ. 12 വേദികളിലാണു ബിനാലെ നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാപ്രദർശനമായി ബിനാലെ മാറിക്കഴിഞ്ഞു. കൊച്ചിയെ ലോക ടൂറിസം ഭൂപടത്തിലെ നിർണ്ണായക സ്ഥാനമായും ബിനാലെ മാറ്റിയെന്നതാണ് യാഥാർത്ഥ്യം. കൂടുതൽ പുതുമകളുമായാണ് ഇത്തവണ ബിനാലെ എത്തുന്നത്.
കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പിന് ഇന്നു തുടക്കമാകും. ഫോർട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് 6.30നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിനു മുമ്പായി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 150 ചെണ്ട കലാകാരന്മാർ പങ്കെടുക്കുന്ന തായമ്പക അരങ്ങേറും.
ഉദ്ഘാടനശേഷം സുമൻ ശ്രീധറിന്റെയും ദി ബ്ലാക്ക് മാംബ എന്ന ബാൻഡിന്റെയും സംഗീത പരിപാടി അരങ്ങേറും. മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസിൽ ഉച്ചയ്ക്കു 12നു പതാക ഉയർത്തും. 108 ദിവസങ്ങളിലായി നടക്കുന്ന ബിനാലെയിൽ 36 രാജ്യങ്ങളിൽ നിന്നുള്ള 98 കലാകാരന്മാരാണു പങ്കെടുക്കുന്നത്. പ്രശസ്ത ഇന്ത്യൻ കലാകാരൻ സുദർശൻ ഷെട്ടിയാണു ക്യുറേറ്റർ. 12 വേദികളിലാണു ബിനാലെ നടക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാപ്രദർശനമായി ബിനാലെ മാറിക്കഴിഞ്ഞു. കൊച്ചിയെ ലോക ടൂറിസം ഭൂപടത്തിലെ നിർണ്ണായക സ്ഥാനമായും ബിനാലെ മാറ്റിയെന്നതാണ് യാഥാർത്ഥ്യം. കൂടുതൽ പുതുമകളുമായാണ് ഇത്തവണ ബിനാലെ എത്തുന്നത്.