- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി കടമ്പയും കടന്നു; ഇനി കൊൽക്കത്ത; എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നേടാൻ സാധ്യത കൂടുതലെന്ന് നിങ്ങൾ കരുതുന്നത്
കൊച്ചി: ഒടുവിൽ കേരളത്തിന്റെ കാത്തിരിപ്പ് അവസാന അങ്കത്തിലേക്കെത്തി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സിന് കിരീടമുയർത്താൻ ഒരു വിജയം കൂടി മാത്രം. ഞായറാഴ്ച കൊച്ചിയിൽ ആർത്തലയ്ക്കുന്ന മഞ്ഞപ്പടയ്ക്ക് മുന്നിൽ കൊൽക്കത്ത വമ്പന്മാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുമായി പോരാടുമ്പോൾ, ബ്ലാസ്‌റ്റേഴ്‌സിനുതന്നെയാണ് മുൻതൂക്കം. ആദ്യസീസണിൽ കൊൽക്കത്തയ്ക്ക് മുന്നിൽ ഒരുനിമിഷത്തെ നിർഭാഗ്യത്തിന് കൈവിട്ടുപോയ കിരീടം ആദ്യമായി സ്വന്തമാക്കാനാവുമെന്ന് ടീമുടമ കൂടിയായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറും കരുതുന്നുണ്ടാവും. കൊച്ചിയിൽ കളിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ മെരുക്കുക എതിരാളികൾക്ക് കടുപ്പമാണ് സ്റ്റേഡിയം തിങ്ങിനിറയുന്ന കാണികളുടെ പിന്തുണ തന്നെ അതിനുകാരണം. മറ്റൊരു ടീമിനും കിട്ടാത്ത രീതിയിലുള്ള ആരാധക പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. എല്ലാ മത്സരങ്ങൾക്കും അരലക്ഷത്തിലേറെ കാണികൾ. ഫൈനലിൽ കാണികളുടെ ആവേശം എല്ലാ നിയന്ത്രണങ്ങളും ഭേദിക്കുമെന്നുറപ്പാണ്. ആയിരക്കണക്കിന് തൊണ്ടകൾ ഒരുമിച്ച് വിജയഭേര
കൊച്ചി: ഒടുവിൽ കേരളത്തിന്റെ കാത്തിരിപ്പ് അവസാന അങ്കത്തിലേക്കെത്തി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സിന് കിരീടമുയർത്താൻ ഒരു വിജയം കൂടി മാത്രം. ഞായറാഴ്ച കൊച്ചിയിൽ ആർത്തലയ്ക്കുന്ന മഞ്ഞപ്പടയ്ക്ക് മുന്നിൽ കൊൽക്കത്ത വമ്പന്മാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുമായി പോരാടുമ്പോൾ, ബ്ലാസ്‌റ്റേഴ്‌സിനുതന്നെയാണ് മുൻതൂക്കം. ആദ്യസീസണിൽ കൊൽക്കത്തയ്ക്ക് മുന്നിൽ ഒരുനിമിഷത്തെ നിർഭാഗ്യത്തിന് കൈവിട്ടുപോയ കിരീടം ആദ്യമായി സ്വന്തമാക്കാനാവുമെന്ന് ടീമുടമ കൂടിയായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറും കരുതുന്നുണ്ടാവും.
കൊച്ചിയിൽ കളിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ മെരുക്കുക എതിരാളികൾക്ക് കടുപ്പമാണ് സ്റ്റേഡിയം തിങ്ങിനിറയുന്ന കാണികളുടെ പിന്തുണ തന്നെ അതിനുകാരണം. മറ്റൊരു ടീമിനും കിട്ടാത്ത രീതിയിലുള്ള ആരാധക പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. എല്ലാ മത്സരങ്ങൾക്കും അരലക്ഷത്തിലേറെ കാണികൾ. ഫൈനലിൽ കാണികളുടെ ആവേശം എല്ലാ നിയന്ത്രണങ്ങളും ഭേദിക്കുമെന്നുറപ്പാണ്. ആയിരക്കണക്കിന് തൊണ്ടകൾ ഒരുമിച്ച് വിജയഭേരി മുഴക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിന് വിജയിക്കാതിരിക്കാനാവില്ലല്ലോ.
ഒരുഘട്ടത്തിൽ ലീഗിൽനിന്ന് പുറത്തേയ്ക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. അതും സ്വന്തം മൈതാനത്തെ മേൽക്കോയ്മ ഒന്നുകൊണ്ടുമാത്രം. തുടർച്ചയായി ആറ് മത്സരങ്ങളാണ് ഇവിടെ ടീം ഇതുവരെ വിജയിച്ചത്. ഇങ്ങനെയൊരു നേട്ടം ഐ.എസ്.എൽ ചരിത്രത്തിൽ മറ്റൊരു ടീമിനുമില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക പിന്തുണ ലോകമെങ്ങും പ്രശസ്തമാണിപ്പോൾ. മുംബൈയ്ക്കുവേണ്ടി കളിക്കാനെത്തിയ ഉറുഗ്വായ് ഇതിഹാസം ഡീഗോ ഫോർലാൻ പോലും കേരളത്തിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയത് ഈ പിന്തുണ കണ്ടുകൊണ്ടാണ്.
ഫൈനലിൽ പക്ഷേ, ഈ പിന്തുണ മാത്രം മതിയാകില്ല ബ്ലാസ്റ്റേഴ്‌സിന്. അവിടെ ഗോളടിക്കാതെ വഴിയില്ല. ലീഗിൽ ഇത്തവണ കുറച്ചുഗോൾ നേടിയ ടീമുകളിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരു എഫ്‌സി.താരമായ സി.കെ.വിനീത് ടീമിൽ തിരിച്ചെത്തുന്നതുവരെ ബ്ലാസ്‌റ്റേഴ്‌സ് തീർത്തും തപ്പിത്തടയുകയായിരുന്നു. ഗോളടിക്കാൻ ശേഷിയുള്ള ഒരു സ്‌ട്രൈക്കറില്ലാതെ കഷ്ടപ്പെടുകയായിരുന്ന ടീമിന് വിനീതിന്റെ വരവ് ഊർജമായി മാറി. ഇതേവരെ അഞ്ചുഗോളുകൾ വിനീത് നേടി. ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ പ്രകടനത്തെ വിനീതിന് മുമ്പും ശേഷവും എന്ന് വിലയിരുത്തുന്നത് അതുകൊണ്ടാണ്.
കെർവൻസ് ബെൽഫോർട്ട്, സെഡ്രിക് ഹെങ്ബർട്ട്, സന്ദേഷ് ജിഗാൻ എന്നിവരുടെ കളിമികവും ക്യാപ്റ്റൻ ആരോൺ ഹ്യൂസിന്റെ നായകപാടവവുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തുകൾ. മുഹമ്മദ് റാഫിയും വിനീതും ബെൽഫോർ്ട്ടും ഉൾ്‌പ്പെടുന്ന മുന്നേറ്റനിര ഓരോ മത്സരം കഴിയുംതോറും ശക്തിപ്രാപിച്ചുവരുന്നതായാണ് കാണുന്നത്. കോച്ച് സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങൾ കളിക്കളത്തിൽ ആവിഷ്‌കരിക്കാൻ ഇവർക്ക് സാധിക്കുന്നു. മധ്യനിരയിലെ പാളിച്ചകൾ ഒരുപരിധീവരെ പരിഹരിക്കാൻ ടീമിനിപ്പോൾ സാധിച്ചിട്ടുണ്ട്. പ്രതിരോധത്തിലെ കരുത്തും ബ്ലാസ്‌റ്റേഴ്‌സിനെ കീരീടസാധ്യതയിൽ മുൻപന്തിയിൽത്തന്നെ നിർത്തുന്നു.
ആദ്യസീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പുകൾക്ക് ചുക്കാൻ പിടിച്ച മലയാളികൾക്ക് ഹ്യൂമേട്ടൻ എന്ന് പ്രിയങ്കരനായ ഇയാൻ ഹ്യൂമാണ് കൊൽക്കത്തയുടെ തുറുപ്പുശീട്ട്.. സീസണിൽ ഏഴ് ഗോൾ നേടിയ ഹ്യൂം, ഇക്കുറിയും മികച്ച ഫോമിലാണ്. കേരളത്തിലെ അന്തരീക്ഷത്തോട് വളരെ സുപരിചിതനായ ഹ്യൂമിന്റെ സാന്നിധ്യത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത്. ഹവിയർ ലാറ, ബോറിയ ഫെർണാണ്ടസ് തുടങ്ങി ഐ.എസ്.എല്ലിന്റെ തുടക്കം മുതൽക്കുള്ള താരങ്ങളും കൊൽക്കത്തയെ കൂടുതൽ കരുത്തരാക്കുന്നു.