- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക തകരാർ പരിഹരിച്ചു; കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം ഉച്ചക്ക് പുറപ്പെടും; യാത്രക്കാരുടെയും ചെക് ഇൻ നടപടികൾ തുടങ്ങി
ന്യൂഡൽഹി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു. വിമാനം അൽപ സമയത്തിനകം പുറപ്പെടും. എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള ടെക്സിക്കൽ സംഘം എത്തി പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. 182 യാത്രക്കാരുടെയും ചെക് ഇൻ നടപടികൾ ആരംഭിച്ചു.
നെടുമ്പാശ്ശേരിയിൽ നിന്നും ഞായറാഴ്ച ഉച്ചക്ക് 1.30 തിന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം വൈകിട്ടോടെയാണ് റദ്ദാക്കിയതായി അറിയിച്ചത്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ
Next Story