ന്യൂഡൽഹി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് സാമ്പത്തിക സഹായം നൽകുന്നതിന് അനുമതിയായിട്ടില്ലെന്ന് കേന്ദ്രസർക്കാർ. 10 ലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രം മെട്രോ അനുവദിച്ചാൽ മതിയെന്നാണ് പുതിയ നയം.

സംസ്ഥാന സർക്കാരിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ട്. പദ്ധതിയുെട പ്രായോഗികതയും വിഭവലഭ്യതയും പരിഗണിച്ചേ അനുമതി നൽകൂവെന്ന് നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ ലോക്‌സഭയിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടി നൽകി.

കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാംഘട്ടം. ബദൽ മാർഗങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കാൻ ആവശ്യപ്പെട്ട് കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി കേന്ദ്രം തിരിച്ചയച്ചതാണ്. എന്നാൽ സംസ്ഥാന സർക്കാർ സമ്മർദം ശക്തമാക്കുകയായിരുന്നു.