- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറഞ്ഞ വാക്ക് പാലിക്കാൻ കൊച്ചി മെട്രോയ്ക്ക് കഴിയണം; ഏറ്റവും കൂടുതൽ ലൈക്ക് വാങ്ങിയ പേര് കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് നൽകണം; 21000 ലൈക്ക് വാങ്ങിയ ലിജോ വർഗീസ് നൽകിയ പേര് കേട്ടാൽ ആരാണ് ഇഷ്ടപ്പെടാത്തത്
കൊച്ചി: അപ്പു, തൊപ്പി, കുട്ടൻ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂൾ' ആയൊരു പേര്...ആർക്ക് വേണമെങ്കിലും പേര് നിർദ്ദേശിക്കാം. എന്ന പരസ്യം എന്ന് കേട്ട മലയാളികൾ കൊച്ചി േൈമട്രായുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് നൽകാൻ പരക്കം പായുമ്പോഴാണ് ലിജോ വർഗീസ് നൽകിയ ഒരു പേര് ശ്രദ്ധയാകർഷിക്കുന്നത്. ആ പേര് കണ്ട എല്ലാവരും ഉറപ്പിച്ചു കൊച്ചി മെട്രോയ്ക്ക് ഈ പേരിലും ഉത്തമമായി മറ്റൊരു പേര് എന്താണ് ഉള്ളത്. മണിക്കൂറുകൾ കൊണ്ട് 21000 ലൈക്ക് ലഭിച്ച ആ പേരാണ് 'കുമ്മനാന'. കൊച്ചി േൈമട്രായുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് നിർദ്ദേശിക്കുന്ന പേരുകൾ കമന്റുകളായി രേഖപ്പെടുത്തണം, തുടർന്ന് ഷെയർ ചെയ്യുകയും വേണം കൂടുതൽ ലൈക്കുകൾ കിട്ടുന്ന പേര് തെരഞ്ഞെടുക്കപ്പെടും എന്നതായിരുന്നു ഫേസ്‌ബുക്ക് പേജിൽ കൊച്ചി മെട്രോ വ്യവസ്ഥ വെച്ചിരുന്നത്. എന്നാൽ ഇങ്ങനെ ഒരു പേര് മെട്രോയിക്ക് വച്ചാൽ പണി പാളില്ലേ എന്നാണ് കൊച്ചി മെട്രോയുടെ പേടി. പേര് നിർദ്ദേശിക്കാൻ പറഞ്ഞപ്പോൾ ലിജോ വർഗീസ് കമന്റ് ചെയ്ത പേരിന് ഇത്ര സ്വീകാര്യത ലഭിക്കുമെന്ന് ക
കൊച്ചി: അപ്പു, തൊപ്പി, കുട്ടൻ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂൾ' ആയൊരു പേര്...ആർക്ക് വേണമെങ്കിലും പേര് നിർദ്ദേശിക്കാം. എന്ന പരസ്യം എന്ന് കേട്ട മലയാളികൾ കൊച്ചി േൈമട്രായുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് നൽകാൻ പരക്കം പായുമ്പോഴാണ് ലിജോ വർഗീസ് നൽകിയ ഒരു പേര് ശ്രദ്ധയാകർഷിക്കുന്നത്. ആ പേര് കണ്ട എല്ലാവരും ഉറപ്പിച്ചു കൊച്ചി മെട്രോയ്ക്ക് ഈ പേരിലും ഉത്തമമായി മറ്റൊരു പേര് എന്താണ് ഉള്ളത്. മണിക്കൂറുകൾ കൊണ്ട് 21000 ലൈക്ക് ലഭിച്ച ആ പേരാണ് 'കുമ്മനാന'.
കൊച്ചി േൈമട്രായുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് നിർദ്ദേശിക്കുന്ന പേരുകൾ കമന്റുകളായി രേഖപ്പെടുത്തണം, തുടർന്ന് ഷെയർ ചെയ്യുകയും വേണം കൂടുതൽ ലൈക്കുകൾ കിട്ടുന്ന പേര് തെരഞ്ഞെടുക്കപ്പെടും എന്നതായിരുന്നു ഫേസ്‌ബുക്ക് പേജിൽ കൊച്ചി മെട്രോ വ്യവസ്ഥ വെച്ചിരുന്നത്. എന്നാൽ ഇങ്ങനെ ഒരു പേര് മെട്രോയിക്ക് വച്ചാൽ പണി പാളില്ലേ എന്നാണ് കൊച്ചി മെട്രോയുടെ പേടി.
പേര് നിർദ്ദേശിക്കാൻ പറഞ്ഞപ്പോൾ ലിജോ വർഗീസ് കമന്റ് ചെയ്ത പേരിന് ഇത്ര സ്വീകാര്യത ലഭിക്കുമെന്ന് കൊച്ചിൻ മെട്രോ ചിന്തിച്ചില്ല. കമന്റ് ഇത്ര പെട്ടന്ന് വൈറലായപ്പോ അത് ഡിലീറ്റ് ചെയ്യാനും വഴിയില്ലാതായി മെട്രോയിക്ക്. തുടർന്ന് കുമ്മനാനയിൽ പെട്ടുപോയ മെട്രോ അധികൃതർ അവസാനം അടവുനയവുമായി രംഗത്തെത്തി. ഒടുവിൽ ആരും അറിയാതെ നൈസ് ആയിട്ട് പോസ്റ്റ് എഡിറ്റ് ചെയ്തു. പഴയ പോസ്റ്റിന് താഴെയായി- ''ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയ്‌ക്കെതിരായി വേദനാജനകമായി കമന്റ് ചെയ്യുന്നതോ ആയ മത്സര എൻട്രികൾ പ്രത്സാഹിപ്പിക്കുന്നതല്ല. ഇവ തിരഞ്ഞെടുക്കലിനായി പരിഗണിക്കുകയുമില്ല''. എന്നതാണ് അധികൃതർ എഡിറ്റ് ചെയ്തത്. കൂടുതൽ ലൈക്ക് കിട്ടുന്ന മൂന്നു പേരുകൾ ഷോർട്ട്ലിസ്റ്റിട്ടായിരിക്കും വിജയിയെ കണ്ടെത്തുന്നത്. നാലാം തീയ്യതി വൈകുന്നേരം ആറുവരെയാണ് പേരിടാനുള്ള സമയം
അതേ സമയം കുമ്മനാനയെ അനുകൂലിച്ച് നിരവധി കമന്റുകളാണ് വരുമന്നത്. 4.5 +സ ലൈക് വന്ന ലിജോ വർഗ്ഗീസ് സജസ്റ്റ് ചെയ്ത '' കുമ്മനാന '' എന്ന പേരിട്ട് കൊച്ചി മെട്രോ വാക്ക് പാലിക്കേണ്ടതാണ് ഇതിലും നല്ല പേര് സ്വപ്നങ്ങളിൽ മാത്രം പോസ്റ്റ് മൊയ്‌ലാളി എങ്ങാനും കമന്റ് മുക്കി അമിട്ടടിച്ചാല് അറഞ്ചം പുറഞ്ചം ട്രോളുന്നതായിരിക്കും എന്നും കുമ്മനാന എന്ന ഈ പേര് ഇട്ടില്ലേൽ കൊച്ചിയിൽ കൂടി മെട്രോ ഓടാൻ ഞങ്ങൾ സമ്മതിക്കില്ല . ട്രെയിനിന്റ എല്ലാ ടയറിന്റെയും കാറ്റ് നുമ്മ അങ്ങ് അഴിച്ചു വിടും ...കാരണം കുമ്മനം കേരള ജനതക്ക് പിറക്കാതെ പോയ മുഖ്യമന്ത്രിയാണ് ഉണ്ണീ ...?? തുടങ്ങിയ രസകരമായ കമന്റുകളാണ് അനുകൂലിച്ച് എത്തിയിരിക്കുന്നത്.