- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ പഠിച്ച സ്‌കൂൾ ഡിഎംആർസി നിർമ്മിച്ചു നൽകുമെന്ന് ഇ. ശ്രീധരൻ; ഇത്രയും ചെറിയ പണി വലിയ കമ്പനിക്ക് നൽകില്ലെന്ന് ജില്ലാഭരണകൂടം; ഒടുവിൽ മന്ത്രിക്ക് മുന്നിലെത്തി നിർമ്മാണ ചുമതല ഏറ്റെടുത്ത് മെട്രോമാൻ
കൊച്ചി: കൊച്ചി മെട്രോ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനിരിക്കെ താരപരിവേഷത്തിലാണ് മെട്രോ മാൻ ഇ ശ്രീധരൻ. പാമ്പൻ പാലത്തിനും ഡൽഹി മെട്രോയ്ക്കുംശേഷം ഇ ശ്രീധരന് ഏറെ പ്രശസ്തനാക്കിയ പദ്ധതിയാണ് കൊച്ചി മെട്രോ. എന്നാൽ മൂന്നു വർഷത്തിനുള്ളിൽ തീർക്കുമെന്ന് പ്രഖ്യാപിച്ച മെട്രോ പദ്ധതി നാലാം വർഷത്തിലാണ് പൂർത്തിയായതെന്ന സങ്കടം മാത്രമെ ഇ ശ്രീധരനുള്ളൂ. കൊച്ചി മെട്രോയുടെ പണി അതിവേഗം പുരോഗമിക്കുന്നതിനിടയിലും താൻ കുട്ടിക്കാലത്ത് പഠിച്ച എൽപി സ്‌കൂളിന്റെ നവീകരണവും മെട്രോ മാൻ ഏറ്റെടുത്തു. രണ്ടരമാസം കൊണ്ടാണ് പട്ടാമ്പിക്കടുത്തുള്ള ചാതന്നൂർ ഗവ.എൽ.പി സ്‌കൂളിൽ രണ്ട് ക്ലാസ് മുറികൾ ഇ ശ്രീധരന്റെ നേതൃത്വത്തിൽ ഡിഎംആർസി നിർമ്മിച്ചു നൽകിയത്. ഇതിനിടെ പ്രദേശിക വികസനഫണ്ട് ഉഫയോഗിച്ച് നിർമ്മിക്കുന്ന സ്‌കൂളിന്റെ നവീകരണത്തിന് ഡിഎംആർസി താൽപര്യമറിയിച്ചെങ്കിലും ഇത്രയും ചെറിയ പണി വലിയ കമ്പനിക്ക് നൽകാൻ ജില്ലാഭരണകൂടം തയാറായില്ല. ഇതോടെ മെട്രോമാൻ തന്നെ രംഗത്തിറങ്ങി. ഇ ശ്രീധരൻ നേരെ എത്തിയത് ധനമന്ത്രി തോമസ് ഐസക്കിന്റെ മുന്ന
കൊച്ചി: കൊച്ചി മെട്രോ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനിരിക്കെ താരപരിവേഷത്തിലാണ് മെട്രോ മാൻ ഇ ശ്രീധരൻ. പാമ്പൻ പാലത്തിനും ഡൽഹി മെട്രോയ്ക്കുംശേഷം ഇ ശ്രീധരന് ഏറെ പ്രശസ്തനാക്കിയ പദ്ധതിയാണ് കൊച്ചി മെട്രോ. എന്നാൽ മൂന്നു വർഷത്തിനുള്ളിൽ തീർക്കുമെന്ന് പ്രഖ്യാപിച്ച മെട്രോ പദ്ധതി നാലാം വർഷത്തിലാണ് പൂർത്തിയായതെന്ന സങ്കടം മാത്രമെ ഇ ശ്രീധരനുള്ളൂ.
കൊച്ചി മെട്രോയുടെ പണി അതിവേഗം പുരോഗമിക്കുന്നതിനിടയിലും താൻ കുട്ടിക്കാലത്ത് പഠിച്ച എൽപി സ്‌കൂളിന്റെ നവീകരണവും മെട്രോ മാൻ ഏറ്റെടുത്തു. രണ്ടരമാസം കൊണ്ടാണ് പട്ടാമ്പിക്കടുത്തുള്ള ചാതന്നൂർ ഗവ.എൽ.പി സ്‌കൂളിൽ രണ്ട് ക്ലാസ് മുറികൾ ഇ ശ്രീധരന്റെ നേതൃത്വത്തിൽ ഡിഎംആർസി നിർമ്മിച്ചു നൽകിയത്.
ഇതിനിടെ പ്രദേശിക വികസനഫണ്ട് ഉഫയോഗിച്ച് നിർമ്മിക്കുന്ന സ്‌കൂളിന്റെ നവീകരണത്തിന് ഡിഎംആർസി താൽപര്യമറിയിച്ചെങ്കിലും ഇത്രയും ചെറിയ പണി വലിയ കമ്പനിക്ക് നൽകാൻ ജില്ലാഭരണകൂടം തയാറായില്ല. ഇതോടെ മെട്രോമാൻ തന്നെ രംഗത്തിറങ്ങി. ഇ ശ്രീധരൻ നേരെ എത്തിയത് ധനമന്ത്രി തോമസ് ഐസക്കിന്റെ മുന്നിലും. അപ്രതീക്ഷിതമായി ഓഫീസിലെത്തിയ ശ്രീധരനെ കണ്ട അനുഭവം മന്ത്രി തന്നെയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.
ഇതേത്തുടർന്ന് സർക്കാർ പ്രത്യേക താൽപര്യമെടുത്ത് പദ്ധതി ഡിഎംആർസിയെ ഏൽപിക്കുകയുമായിരുന്നെന്നാണ് ഐസക് പറയുന്നത്. ഈ സ്‌കൂളിൽ 254 കുട്ടികളാണ് പഠിക്കുന്നത്. ഈ വർഷം 40 കുട്ടികൾ പുതുതായി സ്‌കൂളിലെത്തിയെന്ന സന്തോഷവും മന്ത്രി ഫെയിസ്ബുക്കിൽ പങ്കിട്ടു.
മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇ ശ്രീധരന്റെ സന്ദർശനത്തിന് സമയം ചോദിച്ചത് കാലത്ത് 8 മണിക്കായിരുന്നു. അദ്ദേഹം കൃത്യസമയത്ത് ഓഫീസിൽ എത്തി. ഞാൻ 10 മിനിറ്റ് വൈകിയും. സന്തോഷം പറയാൻ വന്നതാണ് എന്നദ്ദേഹം പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു കൊച്ചി മെട്രോയെ കുറിച്ചായിരിക്കും എന്ന്. പക്ഷെ അദ്ദേഹത്തിന് പറയാൻ ഉണ്ടായിരുന്നത് താൻ പഠിച്ച പട്ടാമ്പിക്കടുത്ത ചാത്തന്നൂർ ഗവ. എൽ പി സ്‌ക്കൂളിനെ കുറിച്ചായിരുന്നു.
അവിടെ രണ്ടു ക്ലാസ് മുറികൾ പണിയാൻ 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇ ശ്രീധരൻ പഠിച്ച സ്‌കൂൾ ആണെന്നതറിയാതെ ഡി എം ആർ സി വഴി ഈ പ്രവൃത്തി ചെയ്യാനുള്ള അനുമതി സർക്കാർ ഉദ്യോഗസ്ഥർ നിഷേധിച്ചു. അങ്ങിനെയാണ് അദ്ധേഹം എന്റെയടുത്ത് വന്നത് . ഇപ്പോൾ അനുമതി കിട്ടിയാൽ മഴയ്ക്ക് മുൻപ് പണി തീർക്കാമെന്നായിരുന്നു എന്നദ്ദേഹം അന്ന് പറഞ്ഞത്. സാങ്കേതിക വൈതരണി മറികടക്കാൻ ക്യാബിനറ്റിൽ കൊണ്ട് പോയി തീരുമാനം സർക്കാർ തീരുമാനം മാറ്റിയെടുത്തു.
ഇത്രയും വിവരങ്ങൾ ഞാൻ മുൻപൊരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ.
അന്ന് പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചു. രണ്ടരമാസമേ എടുത്തുള്ളൂ, മഴയ്ക്ക് മുൻപ് കെട്ടിടം പണി പൂർത്തിയാക്കി ക്ലാസ് മുറികളിൽ പഠിത്തവും തുടങ്ങി . ഇപ്പോൾ 254 കുട്ടികൾ പഠിക്കുന്നു. 4 ഡിവിഷനുകളിലും കിൻഡർ ഗാർട്ടനിലുമായി.
ഈ വർഷം 40 കുട്ടികൾ ആണത്രേ വർദ്ധിച്ചിരിക്കുന്നത് . അതിലുള്ള സന്തോഷം ശ്രീധരൻ മറച്ചു വച്ചില്ല . താൻ പഠിച്ച എൽ പി സ്‌കൂളിലെ രണ്ടു ക്ലാസ് മുറികൾ പൂർത്തീകരിച്ച കാര്യം പറയാൻ വേണ്ടി മാത്രം എന്നെ വന്നു കണ്ട മെട്രോമാൻ എന്നെ വീഴ്‌ത്തിക്കളഞ്ഞു