- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കൊച്ചി മെട്രോയുടെ കക്കൂസ് കഴുകാൻ ട്രാൻസ്ജെന്റേഴ്സിനെ നിയമിക്കുന്നതിന്റെ പേരിൽ രോമാഞ്ചം കൊള്ളണോ?
ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകുമെന്ന കൊച്ചി മെട്രോയുടെ പ്രഖ്യാപനം കണ്ടിട്ട് മറ്റുള്ളവരെപ്പോലെ രോമാഞ്ചം വരുന്നില്ല, ചരിത്രസംഭവമെന്ന് പറഞ്ഞ് ഫൂളാകാനും ഇല്ല. ഹൗസ്‌കീപ്പിങ്, കസ്റ്റമർ കെയർ എന്നിവയിൽ ട്രാൻസ്ജെൻഡേഴ്സിന് പണി നൽകുമെന്നാണ് പ്രഖ്യാപനം. ആദ്യത്തേത് മനസിലായി. കക്കൂസ് ക്ലീൻ ചെയ്യലാണ്. മോശം പണിയാണെന്ന് പറയുന്നില്ല. ഇപ്പോൾ തന്നെ പട്ടികജാതിക്കാർക്കും പിന്നാക്കക്കാർക്ക് റിസർവ് ചെയ്ത പണിയാണ്. സെക്രട്ടറിയേറ്റിൽ ഈ പണി കിട്ടിയ തിരു നായന്മാർ നാലിലൊന്ന് കാശ് കൊടുത്ത് പട്ടികജാതിക്കാർക്ക് ഇത് സബ് കോൺട്രാക്ട് കൊടുത്തതിന് ചരിത്രത്തിൽ ഉദാഹരണങ്ങൾ ഏറെയുണ്ട്്്. മെട്രോയുടെ കാര്യം പറയുകയാണെങ്കിൽ കോച്ചു തൊട്ട്, സ്റ്റേഷൻ വരെ ക്ലീനിങ്ങിന് വരെ ഒരുപാട് തൊഴിൽ സാധ്യതയുണ്ട്. രണ്ടാമത്തേത് കസ്റ്റമർകെയർ. ഇതിൽ ശരിക്കും ട്രാൻസിനെ എടുക്കുമോ, അതോ തള്ളിയതാണോ. ഇന്ത്യയിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും പലതരം മെട്രോ, ട്യൂബ് ട്രെയിനുകളിൽ കയറിയിട്ടുണ്ട്. അവിടെയെല്ലാം പ്രകടമായ ഒരു കാര്യം ജോലിക്കാരുടെ എണ്ണക്കുറവാണ്. വണ്ടിപോലും ഓട
ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകുമെന്ന കൊച്ചി മെട്രോയുടെ പ്രഖ്യാപനം കണ്ടിട്ട് മറ്റുള്ളവരെപ്പോലെ രോമാഞ്ചം വരുന്നില്ല, ചരിത്രസംഭവമെന്ന് പറഞ്ഞ് ഫൂളാകാനും ഇല്ല.
ഹൗസ്‌കീപ്പിങ്, കസ്റ്റമർ കെയർ എന്നിവയിൽ ട്രാൻസ്ജെൻഡേഴ്സിന് പണി നൽകുമെന്നാണ് പ്രഖ്യാപനം. ആദ്യത്തേത് മനസിലായി. കക്കൂസ് ക്ലീൻ ചെയ്യലാണ്. മോശം പണിയാണെന്ന് പറയുന്നില്ല. ഇപ്പോൾ തന്നെ പട്ടികജാതിക്കാർക്കും പിന്നാക്കക്കാർക്ക് റിസർവ് ചെയ്ത പണിയാണ്. സെക്രട്ടറിയേറ്റിൽ ഈ പണി കിട്ടിയ തിരു നായന്മാർ നാലിലൊന്ന് കാശ് കൊടുത്ത് പട്ടികജാതിക്കാർക്ക് ഇത് സബ് കോൺട്രാക്ട് കൊടുത്തതിന് ചരിത്രത്തിൽ ഉദാഹരണങ്ങൾ ഏറെയുണ്ട്്്. മെട്രോയുടെ കാര്യം പറയുകയാണെങ്കിൽ കോച്ചു തൊട്ട്, സ്റ്റേഷൻ വരെ ക്ലീനിങ്ങിന് വരെ ഒരുപാട് തൊഴിൽ സാധ്യതയുണ്ട്.
രണ്ടാമത്തേത് കസ്റ്റമർകെയർ. ഇതിൽ ശരിക്കും ട്രാൻസിനെ എടുക്കുമോ, അതോ തള്ളിയതാണോ. ഇന്ത്യയിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും പലതരം മെട്രോ, ട്യൂബ് ട്രെയിനുകളിൽ കയറിയിട്ടുണ്ട്. അവിടെയെല്ലാം പ്രകടമായ ഒരു കാര്യം ജോലിക്കാരുടെ എണ്ണക്കുറവാണ്. വണ്ടിപോലും ഓടുന്നത് ഡ്രൈവർ ഇല്ലാതെയാണ്. സ്്റ്റേഷനിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണ് കാണുക. പ്രധാന സ്റ്റേഷനുകളിൽ മാത്രം ചിലപ്പോൾ കാർ്ഡ് തരാനും മറ്റും ഒന്നോ രണ്ടോ പേരെ കണ്ടാലായി. അതായതുകൊച്ചി മെട്രോ പറഞ്ഞപോലെയാണ് വരുന്നതെങ്കിൽ കസ്റ്റമർ കെയറിന് വലിയ സ്‌കോപ്പില്ല എ്ന്നർത്ഥം. ഓരോ കോച്ചിനും ഓരോ ദ്വാരപാലകനാണെങ്കിൽ ഈ സംവിധാനം തന്നെ വേണ്ടല്ലോ.
ട്രാൻസ്ജെൻഡേഴ്സിന് മുഖ്യധാരാ ജോലികൾ വി്ദ്യാഭ്യാസത്തിനനുസരിച്ച് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിൽ കയ്യടിക്കുകയോ രോമാഞ്ചുകയോ ചെയ്യാമായിരുന്നു. ഡിഗ്രിക്കാരും പിജിക്കാരും ഇവരുടെ ഇടയിലുണ്ട്്. തമിഴ്‌നാട്ടിൽ ട്രാൻസ്ജെൻഡർ പൊലീസ് ഓഫിസറായിയിട്ടുണ്ട്. ബംഗാളിൽ ട്രാൻസ്്ജെൻഡർ പ്രിസൈഡിങ് ഓഫിസറെ ഞാൻ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽതന്നെ രാധാ-രാധാകൃഷ്ണൻ ചരിത്രമുണ്ട്. ഇത്രയും അവബോധം ഇല്ലാതിരുന്ന കാലത്തും കെഎസ് ഇബിയാണ് രാധാകൃഷ്ണനായി മാറിയ രാധയ്ക്ക് ജോലി കൊടുത്തത്.
തോട്ടിപ്പണി മാത്രമാണ് ഇവർക്ക് നൽകുന്നതെങ്കിൽ രോമാഞ്ചുകയല്ല, കൊങ്ങയ്ക്ക് പിടിക്കുകയാണ് വേണ്ടത്. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ കയ്യടിക്കാം. ഇഷ്ടക്കാരെ കരാർ ജീവനക്കാരായി എടുക്കുകയും പിന്നെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്തെ കോർപറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാണുന്നത്. പിഎസ് സി പോലെ നേരാവണ്ണം അല്ല ഇവിടെ പരിപാടികൾ. അതുകൊണ്ടുതന്നെ വേണമെങ്കിൽ ട്രാൻസ്ജെൻഡേഴ്സിന് മാനേജർ പണി തന്നെ , പൂ പറിക്കുന്ന ലാഘവത്തോടെ നൽകാം. പക്ഷേ അതിനുള്ള സ്വാധീനം ഈ പാവങ്ങൾക്കുണ്ട് എന്ന് തോന്നുന്നില്ല.
ചരിത്രസംഭവം, വിപ്ലവം എന്നെല്ലാം പറഞ്ഞ് സ്വയം ഫൂളാകുന്നതിലും നല്ലത് കാത്തിരുന്നു കാണുന്നതാണ്. കാരണം ഇതിനേക്കാളും വലിയ ഡയലോഗുകൾ കേട്ടിട്ടുണ്ട്്. ദയവായി ഈ കുപ്പിയിൽ ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾ വീഴരുത്.
പിഎസ്. : മെട്രോയുടെ നടപടി മറ്റു സ്ഥാപനങ്ങൾക്ക് മാതൃകയാകുമെങ്കിൽ അഭിനന്ദിക്കപ്പെടേണ്ടതാണ്. പക്ഷേ , യഥാർത്ഥ അവകാശങ്ങൾക്കു പകരം അല്ലറചില്ലറ സൗജന്യങ്ങൾ എന്തോ മഹാസംഭവംപോലെ നൽകുന്നത് , പട്ടികജാതിക്കാരനെയും പട്ടികവർഗക്കാരനെയും നാലു സെന്റിൽ ഒതുക്കുന്ന അതേ തന്ത്രം, അത്ര ആഘോഷിക്കപ്പെടേണ്ടതാണെന്ന് തോന്നുന്നില്ല. കക്കൂസ് കഴുകൽ എന്ന ഓപ്ഷൻ മാത്രമല്ല അവർക്കു മുൻപിൽ വേണ്ടത്. ട്രാൻസ്ജെൻഡേഴ്സിന് മുഖ്യധാരാ ജോലികൾ നൽകാൻ സർക്കാർ നിയമനിർമ്മാണം നടത്തണം.
(മലയാള മനോരമയുടെ വടക്കു കിഴക്കൻ പ്രതിനിധിയായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്.)