- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെട്രോയിൽ കള്ളവണ്ടി കയറിയ ആദ്യ വ്യക്തിയായി കുമ്മനം! പി ആർ ഡിയുടെ ഫോട്ടോയിൽ കുമ്മനം ഇല്ലല്ലോ? ശ്രീധരനെ കുറിച്ച് ഒരു വാക്കെങ്കിലും പറയാമായിരുന്നു; പണ്ടൊക്കെ മോദിക്കൊപ്പം ഇരുന്നാൽ അടിയാരുന്നു... ഇപ്പൊ ഇരിക്കാനായി അടി; കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ സോഷ്യൽ മീഡിയ പോര് ഇങ്ങനെ
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ പേരിൽ വിവാദമുണ്ടാക്കിയവർ നിരാശയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ ആദ്യം പരിഗണിച്ചത് പ്രധാനമന്ത്രിയുടെ പേരാണ്. എന്നാൽ അദ്ദേഹത്തിന്റെ തിരക്കിട്ടുള്ള പരിപാടികൾ മൂലമാണ് ചില തടസ്സങ്ങൾ നേരിട്ടതെന്നും പിണറായി പറഞ്ഞു. അതായത് ഇനിയൊരു വിവാദവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഉദ്ഘാടന ശേഷവും സോഷ്യൽ മീഡിയിയൽ ഏറ്റുമുട്ടലാണ്. പ്രധാനമന്ത്രി മോദിയുടെ പ്രത്യേക താൽപര്യ പ്രകാരം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയിലെത്തിയതും ഇ ശ്രീധരനെ പരമാർശിക്കാൻ പ്രധാനമന്ത്രി മറന്നതെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. കൊച്ചി മെട്രോയുടെ യാത്രയിൽ സംസ്ഥാന സർക്കാർ കുമ്മനത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ മോദിക്കൊപ്പം പാലാരിവട്ടത്ത് എത്തിയ കുമ്മനം മെട്രോയിൽ കയറി. പ്രധാനമന്ത്രിയുടെ അതേ കസേരയിൽ ഇരിക്കുകയും ചെയ്തു. ഇത് സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണോ? പി ആർ ഡി
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ പേരിൽ വിവാദമുണ്ടാക്കിയവർ നിരാശയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ ആദ്യം പരിഗണിച്ചത് പ്രധാനമന്ത്രിയുടെ പേരാണ്. എന്നാൽ അദ്ദേഹത്തിന്റെ തിരക്കിട്ടുള്ള പരിപാടികൾ മൂലമാണ് ചില തടസ്സങ്ങൾ നേരിട്ടതെന്നും പിണറായി പറഞ്ഞു. അതായത് ഇനിയൊരു വിവാദവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഉദ്ഘാടന ശേഷവും സോഷ്യൽ മീഡിയിയൽ ഏറ്റുമുട്ടലാണ്. പ്രധാനമന്ത്രി മോദിയുടെ പ്രത്യേക താൽപര്യ പ്രകാരം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയിലെത്തിയതും ഇ ശ്രീധരനെ പരമാർശിക്കാൻ പ്രധാനമന്ത്രി മറന്നതെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.
കൊച്ചി മെട്രോയുടെ യാത്രയിൽ സംസ്ഥാന സർക്കാർ കുമ്മനത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ മോദിക്കൊപ്പം പാലാരിവട്ടത്ത് എത്തിയ കുമ്മനം മെട്രോയിൽ കയറി. പ്രധാനമന്ത്രിയുടെ അതേ കസേരയിൽ ഇരിക്കുകയും ചെയ്തു. ഇത് സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണോ? പി ആർ ഡി പുറത്തു വിട്ടതെന്ന വ്യാഖ്യാനവുമായി സോഷ്യൽ മീഡിയയിലെ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് കുമ്മനമില്ലാത്ത ചിത്രമാണ്. മനപ്പൂർവ്വം പി ആർ ഡി കുമ്മനത്തെ വെട്ടിമാറ്റിയെന്നാണ് വിമർശനം. അങ്ങനെ മോദിയുടെ പ്രത്യേക താൽപ്പര്യത്തെ ഫോട്ടോയിലൂടെ പി ആർ ഡി വെട്ടിയെന്നാണ് ആരോപണം.
മെട്രോ യാത്രയിൽ മാധ്യമ ഫോട്ടോഗ്രാഫർമാർ ആരും ഇല്ലായിരുന്നു. അതുകൊണ്ട് കുമ്മനം ഇല്ലാത്ത ചിത്രം ഉപയോഗിക്കട്ടേയെന്നതാണോ പി ആർ ഡിയുടെ മനസ്സിലിരിപ്പ് എന്നാണ് ഉയരുന്ന ചോദ്യം. എന്നാൽ പി ആർ ഡി ഇത്തരത്തിലൊരു ചിത്രം ഔദ്യോഗിക സൈറ്റിൽ ഇട്ടിട്ടുമില്ല. എന്നാൽ ഈ യാത്ര കഴിഞ്ഞപ്പോൾ തന്നെ പ്രധാനമന്ത്രിയുടെ ട്വിറ്ററിൽ കുമ്മനവുമായുള്ള യാത്രാ ചിത്രം പുറത്തു വിട്ടിരുന്നു. മോദി ഇട്ട രണ്ട് പടത്തിലും കുമ്മനം അതേ സീറ്റിൽ ഇരിപ്പുണ്ട്. ഇതെല്ലാം ഉയർത്തി സോഷ്യൽ മീഡിയ കുമ്മനം യാത്രാ ചർച്ച തുടരുകയാണ്. എന്തായാലും കള്ളവണ്ടി കയറണമെന്ന കറുത്ത നായരുടെ ആഗ്രഹം സഫലമായി. അത് മതിയെന്ന പരിഹാസവും ഉണ്ട്.
ശ്രീധരനെ മോദി പരാമർശിക്കാത്തതും സോഷ്യൽ മീഡിയയ്ക്ക് പിടിച്ചിട്ടില്ല. ഇതിനു വേണ്ടിയാരുന്നോ കോടികൾ പൊടിച്ചു ഡൽഹിയിൽ നിന്നും എത്തിയത്. ശ്രീധരനെ കുറിച്ച് ഒരു വാക്കെങ്കിലും പറയാമായിരുന്നു. സാരമില്ല കുമ്മനം ഇടപെട്ടു ഡൽഹയിൽ ചെന്നിട്ടു ഒരു പ്രസ്താവനയെഗ്ഗിലും നടത്തിയാൽ മതിയായിരുന്നു-ഇതാണ് പ്രതിഷേധം പരിഹാസമായി പ്രകടിപ്പിക്കുന്നത്. അമിട്ട് ഷാ പറഞ്ഞിട്ടൊന്നുമല്ല, കന്നിയാത്രയിൽ കണ്ണ് കിട്ടാതിരിക്കാൻ ഒരു കോലം വച്ചു.. അത്രതന്നെ... വിഘ്നങ്ങൾ ഒഴിവാക്കാൻ ഒരു പൂയില്യം നാളുകാരൻ കൂടെ യാത്ര ചെയ്യുന്നത് നല്ലതാണെന്ന് കാണിപ്പയൂർ പറഞ്ഞിട്ടുണ്ടല്ലോ-എന്നതാണ് മറ്റൊരു കമന്റ്. ജടിലശ്രീയെ കണ്ണ് തട്ടാതിരിക്കാൻ കൂടെ കൂട്ടിയതാണ് .ക്ഷമിച്ചേക്കു-ഇങ്ങനെ അഭിപ്രായങ്ങൾ പാറി നടക്കുകയാണ്. ഈ വിഷയത്തിൽ മിതത്വം പാലിക്കുകയാണ് പരിവാറുകാർ.
ഉമ്മൻ ചാണ്ടിയെ വിളക്കാത്തതും പരാമർശിക്കപ്പെടുന്നു. ഉവ്വേ മെട്രോയുടെ കാശ് മൊത്തം മച്ചുനൻ ടോംജോസിന്റെ ലോക്കറിൽ ആക്കാനായിട്ട് ശ്രീധരനെ പുകച്ചോടിക്കാൻ പണി പതിനെട്ടും പണിഞ്ഞ ഉമ്മച്ചന് കാലം കരുതിവെച്ചിരുന്നൊരു കലക്കൻ പണിയാണിതെന്നു കരുതി നെടുവീർപ്പിച്ചിരുന്നോ -എന്നാണ് ഉമ്മൻ ചാണ്ടി വിരുദ്ധ ട്രോളുകൾ. ഓടയിൽ നിന്ന്.സിനിമയിലെ സത്യന്റെ അവസ്ഥായാണ് ഉമ്മൻ ചാണ്ടിയുടെ .യഥാർത്ഥ നന്ദികേടു കാണിച്ചു കേരളാ സമൂഹം-എന്ന് അനുകൂല പരാമർശം. ഉൽഘാടനം ആര് നടത്തിയാലും കുഴപ്പമില്ല
തുടക്കം കുറിച്ചതും പദ്ധതിയുടെ 85% വർക്കും നടത്തിയതും ഫണ്ട് കൊടുത്ത മന്മോഹൻ സിങ് ,ഉമ്മൻ ചാണ്ടി ഗവൺമെന്റ് അവരെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. അങ്ങനെ നീളുന്നു ചർച്ചകൾ.
അടുത്ത 48 മണിക്കൂറിനുള്ളിൽ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ 'തള്ളൽ' അനുഭവപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു-എന്നായിരുന്നു ഒരു മോദി വിരുദ്ധ ട്രോൾ. പണ്ടൊക്കെ മോദിക്കൊപ്പം ഇരുന്നാൽ അടിയാരുന്നു... ഇപ്പൊ ഒപ്പം ഇരിക്കാനായി അടിയായി- എന്ന് ഇടത്-വലത് രാഷ്ട്രീയ നേതാക്കളെ കളിയാക്കുന്ന ട്രോളുമുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചതു മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ഫ്‌ലക്‌സ് യുദ്ധമാണ് ആദ്യം വിഷയമായത്. പിന്നീട് ശ്രീധരനെ ഒഴിവാക്കിയതിലായി ചർച്ച. ഉദ്ഘാടനം കഴിയുമ്പോൾ പുതിയ വിഷയങ്ങളുമായി ചർച്ച കൊഴുക്കുന്നു.